സംസാരിക്കാന്‍ എനിക്ക് പേടിയാണ്, അവരുടെ 10 പടം പൊട്ടിയാലും ആളുകള്‍ പോകുന്നില്ലേ, അതാണ് സ്റ്റാര്‍ഡം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രമേണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന ഒരു ഇടവേളയ്ക്ക് ശേഷം മലയാളം സിനിമയില്‍ തിരിച്ചെത്തിയത്. ഇപ്പോഴിതാ നടി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികരില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ദിവ്യ പിള്ളൈ, സൗബിന്‍ ഷാഹിര്‍, അനൂപ് മേനോന്‍, ഇന്ദ്രന്‍സ്, മണിക്കുട്ടന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ താന്‍ സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് ഭാവന സംസാരിച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. പണ്ടൊക്കെ അഭിമുഖങ്ങളില്‍ സംസാരിക്കുന്ന കാലത്ത് തനിക്ക് വലിയ ബോധമുണ്ടായിരുന്നില്ലെന്നും ഇന്ന് അങ്ങനെയല്ലെന്നും നടി പറയുന്നു. തന്റെ കാഴ്ച്ചപാടില്‍ സ്റ്റാര്‍ഡം എന്ന് പറഞ്ഞാല്‍ എന്താണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ഇടുന്ന പൈസ അതിനോ അതിന് മുകളിലോ തിരിച്ചു കിട്ടുന്ന ആക്ടറിനെയാണ് സ്റ്റാര്‍ എന്ന് പറയുന്നത്. കൂടുതലും സംഭവിക്കുന്നത് മെയില്‍ ആക്ടേഴ്‌സിനാണ്. ഒരു പ്രൊഡ്യൂസര്‍ക്കോ അല്ലെങ്കില്‍ ഓഡിയന്‍സിനോ അവരുടെ മേലുള്ള വിശ്വാസമാണ്. നമ്മള്‍ ഇവിടെ ഒരു മമ്മൂക്ക, ഒരു ലാലേട്ടന്‍ എന്നൊക്കെ സ്റ്റാര്‍ എന്ന് പറയാറുണ്ടല്ലോ. നടിയുടെ കൈയ്യിലുള്ളത് പൊട്ടിയ മൊബൈലോ!, ഡാന്‍സ് പാര്‍ട്ടിക്കിടയിലെ കീര്‍ത്തിയുടെ ചിത്രങ്ങള്‍ വൈറല്‍ ഇത്രയും വര്‍ഷമായി അവര്‍ സിനിമകള്‍ ചെയ്ത് ചെയ്ത് വരുമ്പോള്‍, ഇപ്പോഴും അഞ്ചോ ആറോ സിനിമ വരെ ഫ്‌ളോപ്പ് കൊടുത്താലും ഇല്ലെങ്കില്‍ പത്ത് സിനിമ ഫ്‌ളോപ്പ് കൊടുത്താലും പതിനൊന്നാമത്തെ സിനിമ റിലീസാകുമ്പോഴും ആള്‍ക്കാര്‍ പോകുന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ്. Advertisement ഇപ്പോള്‍ ഹോളിവുഡിലൊക്കെ ആണെങ്കിലും ഒരു ആക്ടറിന്റെ ലാസ്റ്റ് സിനിമയ്ക്ക് 1000 കോടി കിട്ടിയാലും അടുത്ത പടത്തില്‍ അയാളെ ആയിരിക്കില്ല വിളിക്കുക. ആ കാരക്ടറിന് ചേരുന്ന ഒരാളെയായിരിക്കും വിളിക്കുക. മറ്റേ ആളുടെ ആ പടം നല്ല ഹിറ്റായതുകൊണ്ട് അടുത്ത പടത്തില്‍ അയാളെ തന്നെ വിളിക്കാം എന്ന കോണ്‍സപ്റ്റ് ഹോളിവുഡില്‍ ഇല്ല. ആരുടെ പിന്തുണയില്ലെങ്കിലും പറയുക തന്നെ ചെയ്യും; വീണ്ടും വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ അനസൂയ ഭരദ്വാജ് പക്ഷെ ഇവിടെ അങ്ങനെയാണ്.

മൂന്നോ നാലോ, അല്ലെങ്കില്‍ ഒരു സിനിമ ആയാലും മതി, വെച്ച പൈസ അയാള്‍ക്ക് തിരിച്ച് കിട്ടും എന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ്. ബോളിവുഡില്‍ ഇപ്പോള്‍ ഒരു സിനിമ വന്നിരുന്നു. തബു, കരീന കപൂര്‍, കൃതി സാനന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം. മൂന്ന് പേരും നല്ല നടിമാരാണ്. പക്ഷെ വിചാരിക്കുന്ന പോലെ ഒരു ഓപ്പണിംഗ് കിട്ടുന്നില്ല. പുറത്തുള്ള ബോയ്ഫ്രണ്ടിനെ അലവലാതിയാക്കി; റിലേഷൻഷിപ്പിൽ കുഴപ്പങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ…; റിയാസ് സലിം ഇത്രയും പേരുള്ള നടിമാര്‍ വരുമ്പോള്‍ പോലും ഒരു ഹീറോ വരുമ്പോള്‍ മാറുന്നു. പക്ഷെ അത് ഇപ്പോള്‍ തന്നെ ഒത്തിരി മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി കാലം കഴിയുമ്പോഴേക്കും കുറച്ചുകൂടി നല്ല ഒരു ഇതിലെത്തും എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഭാവന അഭിമുഖങ്ങളില്‍ പറഞ്ഞു. പണ്ട് അഭിമുഖങ്ങളില്‍ സംസാരിക്കുമ്പോള്‍ തനിക്ക് വലിയ ബോധമൊന്നുമില്ലായിരുന്നു എന്നും നടി പറഞ്ഞു. താന്‍ ചെറുപ്പത്തില്‍ സിനിമയില്‍ എത്തിയതാണ് അതുകൊണ്ട് തന്നെ അന്ന് ഇതിനെപ്പറ്റി വലുതായി അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല താന്‍ സംസാരിക്കുന്നത് എന്നും ഭാവന പറഞ്ഞു. ‘അന്ന് ബുദ്ധിയില്ലായിരുന്നു. താന്‍ 15ാം വയസില്‍ സിനിമയില്‍ വന്നതാണ്. ഇത് റെക്കോഡ് ചെയ്താല്‍ അവിടെ കിടക്കും, പിന്നീട് പ്രശ്‌നമാകും. അങ്ങനത്തെ കാര്യങ്ങള്‍ ഒന്നും ആലോചിക്കുന്നില്ല. ഇപ്പോള്‍ അങ്ങനെ അല്ല, സംസാരിക്കുമ്പോള്‍ ട്രോള്‍ വരുമോ? എങ്ങനെ വരും എന്നൊക്കെ ആലോചിച്ചാണ് സംസാരിക്കുന്നത്. സത്യം പറഞ്ഞാല്‍ ചെറിയ ഒരു പേടിയുണ്ട് സംസാരിക്കുമ്പോള്‍. എന്താണ് പറയാന്‍ പാടില്ലാത്തത് എന്ന് അറിയലാണ് പ്രധാനമായും വേണ്ടതെന്നും ഭാവന പറഞ്ഞു,’ ഭാവന പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *