ശ്രീയുടെ ഓര്‍മ്മകള്‍ മാഞ്ഞിട്ടില്ല.. അവളായിരുന്നു എല്ലാം..!! രണ്ടാം വിവാഹത്തെ കുറിച്ച് വേദനയോടെ ബിജു നാരായണന്‍.
അവളിപ്പോഴും എന്റെ ഹൃദയത്തിലുണ്ട്! ഇനിയൊരു കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ലെന്ന് ബിജു നാരായണൻ.വര്‍ഷങ്ങളായുള്ള പ്രണയത്തിന് ശേഷമായി വിവാഹിതരായവരായിരുന്നു ബിജു നാരായണനും ശ്രീലതയും. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു ശ്രീലത വിടവാങ്ങിയത്. ഭാര്യ പോയെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് ബിജു നാരായണന്‍ പറയുന്നു.ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് അതില്‍ സന്തോഷം കണ്ടെത്തി മുന്നേറാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. ലൈഫില്‍ ട്രാജഡികളൊക്കെ ഉണ്ടായപ്പോഴും മാക്‌സിമം ഹാപ്പിയായി ഇരിക്കാന്‍ ശ്രമിക്കാറുണ്ട്. അതാണ് വേണ്ടത്. നല്ല ഭക്ഷണങ്ങളൊക്കെ കഴിക്കാന്‍ ശ്രമിക്കാറുണ്ട്. യാത്ര എനിക്കൊരുപാടിഷ്ടമാണ്. ആരെങ്കിലും നിര്‍ബന്ധിക്കുന്നതിലുപരി ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നതെന്ന് ബിജു നാരായണന്‍ പറയുന്നു. 360 റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ബിജു വിശേഷങ്ങള്‍ പങ്കുവെച്ചത്.മ്യൂസിക് എന്ന പ്രൊഫഷന്‍ എനിക്കും എന്‍ജോയ് ചെയ്യാന്‍ പറ്റുന്നുണ്ട്, മറ്റുള്ളവരെ എന്‍ജോയ് ചെയ്യിപ്പിക്കാന്‍ പറ്റുന്നുണ്ട്. അഞ്ച് പൈസ ചെലവില്ലാതെ ലോകരാജ്യങ്ങളൊക്കെ കാണും. എന്തൊക്കെ പറഞ്ഞാലും ജീവിതത്തില്‍ സ്ട്രസ് വരാം. അങ്ങനെ എന്തെങ്കിലും വന്നാല്‍ അത് ഞാന്‍ ജസ്റ്റ് കൗണ്ട് ചെയ്ത് വിടും. പോസിറ്റീവായിട്ടുള്ള നല്ല കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കും. നമുക്ക് നെഗറ്റിവിറ്റി കിട്ടുന്ന കാര്യങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കാറുണ്ട്. നെഗറ്റീവ് എനര്‍ജി തരുന്നവരില്‍ നിന്നും മാറിപ്പോവുക. അവരെ വേദനിപ്പിക്കാതെ തന്നെ അവരില്‍ നിന്നും മാറാം. ഞാന്‍ ആരേയും വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കാറില്ല, പരദൂഷണം പറയുന്ന സ്വഭാവവും എനിക്കില്ല. അതേ മര്യാദ തിരിച്ചും പ്രതീക്ഷിക്കാറുണ്ട്. എപ്പോഴും പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാണ്.
വേണ്ട രീതിയില്‍ എന്നെ പരിഗണിച്ചില്ല എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് തോന്നിയിട്ടുണ്ട്. ഈയൊരു കാലഘട്ടത്തിലാണ് വരുന്നതെങ്കില്‍ നമുക്ക് ഇത്രയധികം എസ്റ്റാബ്ലിഷ് ചെയ്ത് വരാന്‍ ഒത്തിരി സ്ട്രഗിള്‍ ചെയ്യേണ്ടി വരും. ആദ്യത്തെ പാട്ട് സിനിമയില്‍ പോലും ഇല്ല. എന്നാലും എന്നെ ആളുകള്‍ തിരിച്ചറിഞ്ഞു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ ഹാപ്പിയാണ്. ആരോടും പരാതിയോ പരിഭവവുമില്ല. അങ്ങനെ പറയുന്നൊരാളല്ല ഞാന്‍. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നതാണ് നമ്മുടെ ഇന്‍സ്ട്രിയുടെ കാര്യം.
പ്രൊഫഷണലി ഒരു ഫെയിലറുണ്ടെന്ന് ഞാന്‍ ഒരിക്കലും വിചാരിക്കാറില്ല. പ്രൊഫഷണല്‍ ലൈഫില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. പേഴ്‌സണല്‍ ലൈഫില്‍ മൂന്നര വര്‍ഷം മുന്‍പ് വലിയൊരു ട്രാജഡിയുണ്ടായി. ഭാര്യ ഞങ്ങളെ വിട്ടുപോയി. ഇപ്പോഴും ഞാന്‍ അതില്‍ നിന്നും മുക്തനായിട്ടില്ലെന്നുള്ളതാണ് സത്യം. ദിവസം പത്തിരുപത്തിരുപത്തഞ്ച് പ്രാവശ്യം പുള്ളിക്കാരി വന്ന് പോവും. പുള്ളിക്കാരിയായിരുന്നു എന്റെ സപ്പോര്‍ട്ട്. പ്രീഡിഗ്രി മുതലുള്ള ബന്ധമാണ്. ആദ്യം കോമ്പറ്റീഷന്‍ പാടാന്‍ മടിച്ച് നിന്നപ്പോള്‍ ധൈര്യം തന്ന് കൂടെ നിന്നത് പുള്ളിക്കാരിയാണ്. അങ്ങനെ നിന്നൊരാള്‍ ഇല്ലാതാവുന്നത് വളരെയധികം സങ്കടമുള്ള കാര്യമാണ്.
എന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് പുള്ളിക്കാരിയായിരുന്നു. ബാങ്കിംഗായാലും മക്കളുടെയും വീട്ടുകാരുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഭാര്യയായിരുന്നു. അസുഖം അറിഞ്ഞപ്പോഴും ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. എല്ലാം പറഞ്ഞ് മനസിലാക്കി, ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞിരുന്നു. ഇനിയൊരു കല്യാണം എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. ഭാര്യ മരിക്കുന്നതിന് മൂന്ന് മാസം മുന്‍പാണ് അച്ഛന്‍ മരിച്ചത്. 93 വയസുണ്ടായിരുന്നു. അച്ഛന്റെ അവസാനസമയങ്ങളില്‍ എല്ലാം നോക്കിയത് ഭാര്യയായിരുന്നു. അവള്‍ക്ക് ക്യാന്‍സറായിരുന്നുവെന്നത് അച്ഛന് അറിയാമായിരുന്നോ എന്ന് പോലും സംശയമായിരുന്നു. ഭാര്യ മരിച്ചതിന് ശേഷം സംഘടനപരമായ കാര്യങ്ങളില്‍ നിന്നെല്ലാം ഞാന്‍ മാറി. ഇന്‍ഡസ്ട്രിയില്‍ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. ഫോറിന്‍ ട്രിപ്പിനൊക്കെ പോവുമ്പോഴാണ് താരങ്ങളുമായി കമ്പനിയാവുന്നത്. ഭാര്യ മരിച്ചപ്പോള്‍ മമ്മൂക്ക വന്നിരുന്നു. ലാലേട്ടന്‍ വിളിച്ചിരുന്നു. ദിലീപും സുരേഷേട്ടനും ജയറാമേട്ടനും ചാക്കോച്ചനുമെല്ലാം എല്ലാം അറിയാമായിരുന്നു.
@All rights reserved Typical Malayali.
Leave a Comment