ബിനു അടിമാലിയും നോബിയും തമ്മിൽ പൊരിഞ്ഞ അടി സഹതാരങ്ങൾ സ്തംഭിച്ച് പോയ നിമിഷം പൊട്ടിക്കരഞ്ഞ് താരങ്ങൾ
എന്റെ നാട്ടുകാര് പോലും എന്നെ കുറിച്ച് മോശം പറഞ്ഞ സംഭവമായിരുന്നു അത്, വല്ലാത്ത വിഷമം തോന്നി; ബിനു അടിമാലി പറയുന്നു.സ്വന്തം നാട്ടില്‍ നിന്ന് തന്നെ മോശം അനുഭവം ഉണ്ടായി. എന്റെ നാട്ടുകാര് പോലും എന്നെ കുറിച്ച് മോശം പറഞ്ഞ സംഭവമായിരുന്നു അത്. ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭം ഉണ്ട്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്. ഒരു സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍ ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടന കര്‍മം ചെയ്തു കൊടുക്കുന്ന ആളാണ് ഞാന്‍. പണം ഒരിക്കലും വിലപേശി വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല. അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ്സിന് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ആവട്ടെ എന്നേ ഞാന്‍ കരുതിയുള്ളൂ.നിരവധി സ്റ്റേജ് ഷോകളും ടിവി ഷോകളും ചെയ്തിട്ടുണ്ട് എങ്കിലും ബിനു അടിമാലി എന്ന നടന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധിയ്ക്കപ്പെട്ടത് സ്റ്റാര്‍ മാജിക്കിന് ശേഷമാണ്, സ്റ്റാര്‍ മാജിക്കിലൂടെ ബിനു അടിമാലിയ്ക്ക് ഒരു പ്രത്യേക കൂട്ടം ആരാധകര്‍ തന്നെ ഉണ്ടായി. സിനിമയിലും അത്യാവശ്യം നല്ല അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ അത് പോലെ തന്നെ പേര് ദോഷവും സംഭവിച്ചിട്ടുണ്ട് എന്ന് ബിനു അടിമാലി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.ബിനു അടിമാലി ഫോണ്‍ നമ്പര്‍ ചോദിച്ചാല്‍ തരില്ല, ഭയങ്കര ജാഡയാണ് എന്നൊക്കെ പറയും. പക്ഷെ സത്യം പറഞ്ഞാല്‍ ഗതികേട് കൊണ്ടാണ് എന്ന് ബിനു പറയുന്നു. ചിലര്‍ക്ക് നമ്പറ് കൊടുത്ത് പണി കിട്ടിയിട്ടുണ്ട്. ആരാണെന്ന് പോലും അറിയാത്ത ചിലര്‍ മദ്യലഹരിയില്‍ വിളിക്കും. എന്നിട്ട് മറ്റൊരാള്‍ക്ക് ഫോണ്‍ കൊടുക്കാം എന്ന് പറയും. അയാള്‍ ഫോണെടുത്താല്‍ നീ ആരടാ എന്ന രീതിയില്‍ സംസാരിക്കും. അവരുടെ മദ്യസത്കാരത്തില്‍ വെറുതേ ഒരാളാവാന്‍ വേണ്ടി ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ വിളിക്കുന്ന അവസ്ഥ വന്നതോടെ നമ്പറ് കൊടുക്കാതെയായതാണ്.
ഞാന്‍ മദ്യപിക്കാറുണ്ട്. പക്ഷെ ഒരിക്കലും മദ്യപിച്ച് സ്റ്റേജില്‍ കയറാറില്ല. കുടിയന്റെ റോള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരുപക്ഷെ അടുത്ത റോള്‍ പൊലീസിന്റേതാവും. മാത്രവുമല്ല, ഷോ ചെയ്യുമ്പോള്‍ ടൈമിങും കൗണ്ടറും എല്ലാം ശ്രദ്ധിയ്ക്കണം. അല്ലെങ്കില്‍ പണി തിരിച്ചു കിട്ടും. ദൈവം സഹായിച്ച് ഇതുവരെ ഒരു പ്രോഗ്രാമിന് പോയിട്ടും കരഞ്ഞ് ഇറങ്ങേണ്ട അവസ്ഥയോ, കൂവല് കിട്ടി ഇറങ്ങേണ്ട അവസ്ഥയോ ഉണ്ടായിട്ടില്ല.മറ്റൊരാള്‍ ചെയ്ത റോള്‍ കണ്ട് ഒരിക്കലും അത് എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിച്ചിട്ടില്ല എന്ന് ബിനു അടിമാലി പറയുന്നു. അതേ സമയം നല്ല ഒരു റോള്‍ സിനിമയിലോ സ്‌കിറ്റിലോ ആര് ചെയ്തത് കണ്ടാലും വിളിച്ച് പ്രശംസിക്കാറും ഉണ്ട്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ശരത്ത് അപ്പാനിയുടെ അച്ഛന്റെ വേഷമാണ് എനിക്ക് പറഞ്ഞിരുന്നത്. പക്ഷെ അത് ചെയ്യാന്‍ പറ്റിയില്ല. അതിനും വിഷമം ഒന്നും തോന്നിയില്ല. അതിലെ മറ്റൊരു വേഷം എനിക്ക് കിട്ടിയിരുന്നു.വിഷമിപ്പിച്ച അനുഭവങ്ങള്‍ ഒരുപാട് വേറെ ഉണ്ടായിട്ടണ്ട്. സ്വന്തം നാട്ടില്‍ നിന്ന് തന്നെ മോശം അനുഭവം ഉണ്ടായി. എന്റെ നാട്ടുകാര് പോലും എന്നെ കുറിച്ച് മോശം പറഞ്ഞ സംഭവമായിരുന്നു അത്. ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭം ഉണ്ട്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്. ഒരു സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍ ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടന കര്‍മം ചെയ്തു കൊടുക്കുന്ന ആളാണ് ഞാന്‍. പണം ഒരിക്കലും വിലപേശി വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല. അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ്സിന് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ആവട്ടെ എന്നേ ഞാന്‍ കരുതിയുള്ളൂ.പോയപ്പോഴാണ് കാണുന്നത്, അത് വലിയൊരു കോംപ്ലെക്‌സ് ആണ്. അതിനകത്ത് മൂന്ന് പേര്‍ നടത്തുന്ന മൂന്ന് ഷോപ്പുകളാണ്. അയാള്‍ എന്നെ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് ചെറിയ രീതിയില്‍ നടത്തുന്ന ചെറിയ ഒരു ബിസിനസ്സ് ആണ് എന്ന്. പക്ഷെ അത് മൂന്ന് ഷോപ്പായിരുന്നു. അയാളത് സിംഗിള്‍ പേമെന്റില്‍ ഒതുക്കി. അത് പറയാമായിരുന്നു എന്ന് ഞാന്‍ പറഞ്ഞതിനെയാണ് ബിനു അടിമാലി ഇടുക്കി ജില്ലയ്ക്ക് പോലും അപമാനം ഉണ്ടാക്കുന്ന വിധം പെരുമാറി എ്ന്ന നിലയില്‍ പറഞ്ഞ് പ്രചരിപ്പിച്ചത്. എന്നിട്ട് ആ മൂന്ന് ഷോപ്പുകളും ഞാന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
പറയുന്നവര്‍ എന്തും പറയും. ഇതുവരെ ഒരു ഉദ്ഘാടനത്തിന് പോയിട്ടും പ്രശ്‌നം ഉണ്ടാക്കാത്ത ആളാണ് ഞാന്‍. ആ എന്നെ കുറിച്ച് ഒരാളുടെ വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ നാടിന് പോലും അപമാനമാണ് എന്ന് പറഞ്ഞ് പരത്തി. എന്റെ നാട്ടുകാര്‍ക്കിടയില്‍ പോലും അത് തെറ്റിദ്ധാരണ ഉണ്ടാക്കി. എനിക്ക് ഭയങ്കര വിഷമം ഉണ്ടായ സംഭവമാണ് അത്- ബിനു അടിമാലി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment