48ാം വയസ്സിലും അവിവാഹിതനായി മരിച്ചു.. സ്വത്തുക്കളെല്ലാം സഹോദരങ്ങൾ വീതിച്ചെടുത്തു… മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപണം..
മരിക്കുന്നതിന്റെ തലേന്നും കല്യാണത്തെ കുറിച്ച് പറഞ്ഞു! ബോബിയുടെ കല്യാണം നടക്കാത്തതിനെ കുറിച്ച് കുടുംബം.മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരുടെ ലിസ്റ്റില്‍ നടന്‍ ബോബി കൊട്ടാരക്കരയുമുണ്ടാവും. ചെറുതും വലുതുമായി മുന്നൂറിലധികം സിനിമകളില്‍ ബോബി അഭിനയിച്ചിരുന്നു. ഏകദേശം ഇരുപത്തിമൂന്ന് വര്‍ഷം മുന്‍പ് താരം നമ്മളെ വിട്ട് പോവുകയും ചെയതിരുന്നു. അപ്രതീക്ഷിതമായിട്ടുള്ള മരണത്തിന് ശേഷം ഇന്നും താരത്തെ ഓര്‍മ്മിക്കാത്തവരുണ്ടാവില്ല.അത്രയധികം വേറിട്ട കഥാപാത്രങ്ങളാണ് ബോബി കരിയറില്‍ ചെയ്ത് വെച്ചത്. അതേ സമയം സിനിമയുടെ പുറകേ പോയതാണ് വിവാഹം പോലും കഴിക്കാതെയുള്ള ജീവിതത്തിന് കാരണമെന്നാണ് ബോബിയുടെ കുടുംബം പറയുന്നത്. മാസ്റ്റര്‍ ബിന്‍ ചാനല്‍ പുറത്ത് വിട്ട വീഡിയോയിലാണ് ബോബിയുടെ കുടുംബം നടനെ കുറിച്ച് പറയുന്നത് കാണിച്ചിരിക്കുന്നത്.മരിക്കുന്നതിന് മുന്‍പും വിവാഹം കഴിക്കുന്നതിന് വേണ്ടിയുള്ള ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ പെട്ടെന്നാണ് എല്ലാം സംഭവിക്കുന്നത്. ബോബി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ വലിയ ഉയരങ്ങളിലേക്ക് എത്തുമായിരുന്നു. തിളങ്ങി വന്നപ്പോഴാണ് പുള്ളി പോയി. ആരും സഹായിക്കാനൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സഹോദരങ്ങള്‍ പറയുന്നത്.നാല്‍പ്പത്തിയെട്ട് വയസായിട്ടും കല്യാണം കഴിക്കാതെ ഇരുന്നതിന് കാരണവും കുടുംബം പറഞ്ഞു. ‘അദ്ദേഹത്തെ കല്യാണം കഴിപ്പിക്കാനൊക്കെ നോക്കിയിരുന്നു. പലയിടങ്ങളിലും പോയി പെണ്ണൊക്കെ കണ്ടെങ്കിലും ഒന്നും നടന്നില്ല. ഏകദേശം കല്യാണമൊക്കെ റെഡിയായി വരുമ്പോഴെക്കും അടുത്ത സിനിമ വരും. സിനിമ വന്നാല്‍ പിന്നെ മറ്റൊന്നും നോക്കാതെ പുള്ളി അന്നേരം തന്നെ പോവുകയും ചെയ്യും.
സിനിമാക്കാരനായത് കൊണ്ട് പെണ്ണ് കിട്ടാത്തത് അല്ല. ഒത്തിരി പെണ്‍കുട്ടികള്‍ പുള്ളിയോട് ഇഷ്ടമുള്ളവരായി ഉണ്ടായിരുന്നു. ഒരുപാട് കല്യാണാലോചനകളും വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് ബോബിയ്ക്ക് ചില പ്രണയങ്ങളൊക്കെ ഉണ്ടായിരുന്നെന്നാണ്’, സഹോദരന്‍ പറയുന്നത്. ‘ഒരു പെണ്‍കുട്ടിയെ പോയി കണ്ട് ഇഷ്ടപ്പെട്ടിട്ടൊക്കെ വരും. ഇത് നമുക്ക് നോക്കാം, അടുത്ത മാസം ഒന്നൂടി പോയി റെഡിയാക്കാമെന്ന് പറയുമ്പോഴെക്കും ഒരു വര്‍ക്ക് വരും. അതോടെ ആ കല്യാണം അതിന്റെ വഴിയ്ക്ക് പോകും. അങ്ങനെ ഇന്നാവട്ടെ നാളെയാവട്ടെ എന്ന് പറഞ്ഞ് തള്ളി നീക്കിയത് കൊണ്ടാണ് ബോബിയ്‌ക്കൊരു ഭാര്യയും കുടുംബവുമില്ലാതെ പോവാന്‍ കാരണം’,.
സിനിമ മാത്രമാണ് ജീവിതമെന്ന് കരുതിയെങ്കിലും ഉദ്ദേശിച്ചത് പോലെ വളരാന്‍ ബോബിയ്ക്ക് സാധിച്ചിരുന്നില്ല. അതിന്റൊരു വിഷമം ചേട്ടന് ഉണ്ടായിരുന്നു. സിനിമയില്‍ ചിരിപ്പിച്ചിരുന്നെങ്കിലും ഉള്ളില്‍ കുറേ വേദനകളുമായി നടന്ന ആളായിരുന്നു ബോബി കൊട്ടാരക്കര. കുടുംബം നോക്കിയിരുന്നതും അദ്ദേഹമാണ്. കിട്ടുന്ന പൈസയെല്ലാം കുടുംബത്തിലേക്കാണ് തന്നിരുന്നത്. കൂട്ടുകുടുംബമായി ജീവിക്കണമെന്നാണ് ചേട്ടന്‍ ആഗ്രഹിച്ചിരുന്നത്. സഹോദരങ്ങളടക്കം എല്ലാവരും വിവാഹം കഴിച്ചാലും വീട്ടില്‍ തന്നെ വേണമെന്നാണ് പറഞ്ഞത്. മൂന്നാല് വര്‍ഷം വരെയും അങ്ങനെയായിരുന്നു. അതിന് ശേഷമാണ് അതിലൊരു മാറ്റം വന്നതെന്ന് താരകുടുംബം പറയുന്നത്. ബോബിയുമായി അവസാനം സംസാരിച്ചതിനെ കുറിച്ചും ഒരു സഹോദരന്‍ പറഞ്ഞിരുന്നു. ‘മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് അദ്ദേഹം അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് എന്നെ വിളിച്ച് വരുത്തി. വീട്ടിലെ ആവശ്യങ്ങള്‍ക്ക് പൈസ തരാനായിരുന്നു വിളിച്ചത്. ഈ പൈസ ചിലവാക്കരുതെന്നും കാര്യങ്ങളൊക്കെ നോക്കി കണ്ടും ചെയ്യണമെന്നും പറഞ്ഞു. മാത്രമല്ല സിനിമയിലേക്ക് വരാന്‍ ശ്രമിക്കേണ്ടെന്നും എന്തെങ്കിലും പഠിച്ച് ജോലിയ്ക്ക് ശ്രമിക്കണമെന്നും ബോബി പറഞ്ഞിരുന്നതായി’, സഹോദരന്‍ പറയുന്നു. മരിക്കുന്നതിന്റെ അന്ന് മറ്റൊരു സഹോദരിയെ വിളിച്ചിരുന്നു. രണ്ട് ദിവസത്തെ ഷൂട്ടിങ് കൂടിയുണ്ട്. അത് കഴിഞ്ഞ് വരുമ്പോള്‍ എറണാകുളത്ത് ഒരു പെണ്‍കുട്ടിയുണ്ട്. അവരെ പോയി കാണണമെന്നും പറഞ്ഞു. നാല്‍പ്പത്തിയെട്ട് വയസായെങ്കിലും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. അദ്ദേഹത്തിനൊരു കുടുംബമാവാന്‍ വീട്ടിലെല്ലാവരും ആഗ്രഹിച്ചിരിക്കുകയായിരുന്നു എന്നും സഹോദരങ്ങള്‍ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment