തന്റെ ജീവൻ പണയംവെച്ച് യുവതിയെ രക്ഷിച്ച യുവാവിനെ കണ്ടെത്തി സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസമാണ് തോട്ടപ്പള്ളി പാലത്തിൽനിന്നും സ്പിൽ വെ ചാനലിലേക്ക് ചാടിയ ഒരു പെൺകുട്ടി ആ,ത്മ,ഹ,ത്യ ചെയ്യാൻ ശ്രമിച്ചതും, ഇതുകണ്ട് വെള്ളത്തിലേക്ക് എടുത്തുചാടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആ പെൺകുട്ടിയെ രക്ഷിച്ച ഒരു ചെറുപ്പക്കാരൻ്റെ വാർത്തയും വൈറൽ ആയി മാറിയത്. രക്ഷാപ്രവർത്തനത്തിന് ശേഷം അവശനിലയിലായ ചെറുപ്പക്കാരനെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഒടുവിൽ കരയ്ക്കെത്തിച്ചത്. പാലത്തിനരികിൽ തളർന്നു കിടക്കുന്ന ആ ചെറുപ്പക്കാരൻ്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.അവശതയിലും ഒരാളെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞ ചാരിതാർത്ഥ്യബോധത്തോടെ ചിരിക്കുന്ന ആ ചെറുപ്പക്കാരൻ്റെ ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തത്. അതോടെ സ്വന്തം ജീവൻ പണയം വെച്ച് ആ സാഹസത്തിനു മുതിർന്ന ചെറുപ്പക്കാരൻ ആരാണെന്ന അന്വേഷണത്തിലായി സോഷ്യൽ ലോകം. സംഭവം നടക്കുന്ന സമയത്ത് പാലത്തിലൂടെ പോവുകയായിരുന്ന ഒരു വോൾബോ ബസ്റ്റിൽ ജോലിക്കായി ഇൻറർവ്യൂവിന് പോവുകയായിരുന്നു ഈ ചെറുപ്പക്കാരൻ. പാലത്തിൽ നിന്നും ഒരു യുവതി ചാടുന്നത് കണ്ട് ചെറുപ്പക്കാരൻ ബസ് നിർത്തിച്ച് വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. അയാൾക്കൊപ്പം നാട്ടുകാർ കൂടി ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഒടുവിൽ പെൺകുട്ടിനെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.ദേശീയ യുവജന ദിനം കൂടിയായിരുന്ന ദിവസം തന്നെ ഇത്തരമൊരു ധീര പ്രവൃത്തി ചെയ്ത യുവാവിന് അഭിനന്ദന പ്രവാഹമായിരുന്നു സോഷ്യൽമീഡിയയിലെങ്ങും. ഇത്രയും ചുറുചുറുക്കും ധൈര്യം ഉള്ള യുവാക്കൾ ഇപ്പോഴും ഇവിടെ ഉണ്ട് എന്നതിൻ്റെ തെളിവാണ് ഈ ചെറുപ്പക്കാരനെന്നായിരുന്നു സോഷ്യൽ ലോകം അഭിപ്രായം പ്രകടിപ്പിച്ചത്. ഈ യുവാവിനെ കണ്ടെത്തി അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. അത്രയേറെ മഹത്തരമായ ഒരു കാര്യമാണ് അയാൾ ചെയ്തത്.
ഒരു ജീവൻ രക്ഷിച്ച നിർവൃതിയോടെ ചിരിയോടുള്ള ആ ഫോട്ടോ കാണുമ്പോൾ ആരുടെയും മനസ് നിറയുമായിരുന്നു. എന്നാൽ ഇത്രയും വലിയ ഒരു സാഹസിക പ്രവൃത്തി ചെയ്ത ശേഷം ആ യുവാവ് എങ്ങോട്ടു പോയെന്ന് മാത്രം ആർക്കുമറിയില്ല. അദ്ദേഹം ആരാണെന്ന് അന്വേഷിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകം. നിരവധി പേജുകളിലും ഗ്രൂപ്പുകളിലും ഈ യുവാവിനെ അന്വേഷിച്ചു പോസ്റ്റുകൾ വന്നിരുന്നു. യുവാവ് ഇപ്പോൾ ആരോഗ്യത്തോടെ ഇരിക്കുന്നോ, നഷ്ടപ്പെട്ട ഇൻറർവ്യൂ എന്തായി എന്നൊക്കെയായിരുന്നു പലരും അന്വേഷിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിൻ്റെ സഹോദരൻ.രക്ഷിക്കാൻ ചാടിയ യുവാവിൻ്റെ പേര് രോഹിത് എന്നാണെന്നും, പുറക്കാട് പന്തലായ് ആണ് അദ്ദേഹത്തിൻ്റെ വീടെന്നാണ് ഒരു പോസ്റ്റിന് മറുപടിയായി ആർജിത്ത് പ്രദീപ് എന്ന ആൾ കമൻറ് ചെയ്തിരിക്കുന്നത്. ആ,ത്മ,ഹ,ത്യ,ക്ക് ശ്രമിച്ച പെൺകുട്ടി അരൂർ സ്വദേശിയാണ്. വിവാഹിതയായ പെൺകുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുവന്നത് കരുവാറ്റയിലേക്കാണ്. ആ,ത്മ,ഹ,ത്യ,ക്ക് ശ്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല.
@All rights reserved Typical Malayali.
Leave a Comment