കഴുത്തിറങ്ങിയ സ്വര്‍ണ ഗൗണിട്ട് ശാലിനി നാള്‍ക്കു നാള്‍ സുന്ദരിയായി മകള്‍ വളരുമ്പോള്‍

കുറ്റബോധത്തിലൂടെ തുടങ്ങിയ പ്രണയം അജിത്തും ശാലിനിയും ഒന്നായിട്ട് 23 വര്‍ഷം വൈറലായി ശ്യാമിലിയുടെ പോസ്റ്റ്.ശ്യാമിലിയായിരുന്നു ശാലിനിക്കും അജിതിനും ആശംസ അറിയിച്ച് ആദ്യമെത്തിയത്. ചേച്ചിയും ചേട്ടനും ഒന്നിച്ചിട്ട് 23 വർ‍ഷമായെന്ന ക്യാപ്ഷനോടെയായാണ് ശ്യാമിലി ഫോട്ടോയും കുറിപ്പും പോസ്റ്റ് ചെയ്തത്. ആരാധകർ ഇതിനകം തന്നെ ശ്യാമിലിയുടെ പോസ്റ്റ് ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.തെന്നിന്ത്യന്‍ സിനിമയുടെ മാതൃകതാരദമ്പതികളായാണ് അജിത്തിനേയും ശാലിനിയേയും വിശേഷിപ്പിക്കുന്നത്. ഇവരുടെ മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. വിവാഹത്തോടെ അഭിനയം നിര്‍ത്തിയെങ്കിലും ശാലിനിയോടുള്ള ഇഷ്ടം ഇപ്പോഴും പോയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ശാലിനിയുടെ സഹോദരിയായ ശ്യാമിലി വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി തിരികെ എത്തിയിരുന്നു. ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും അത്ര സജീവമല്ല ശ്യാമിലി. ചേച്ചിക്കും ചേട്ടനും ആശംസ അറിയിച്ചുള്ള ശ്യാമിലിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.23 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം. ശാലിനി അജിത്കുമാര്‍, അജിത്കുമാര്‍സ എകെ ഫാമിലി എന്ന ഹാഷ്ടാഗോടെയാണ് ശ്യാമിലി ചേട്ടനും ചേച്ചിക്കും ആശംസ അറിയിച്ചത്. അന്യോന്യം ചേര്‍ന്ന് നില്‍ക്കുന്ന മനോഹരചിത്രവും ശ്യാമിലി പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹാശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്.അമര്‍ക്കളത്തിലൂടെ.ശാലിനിയും അജിത്തും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയാണ് അമര്‍ക്കളം. പ്ലസ്ടു പരീക്ഷയുടെ സമയമായതിനാല്‍ ഈ സിനിമ ചെയ്യുന്നില്ലെന്നായിരുന്നു ശാലിനി പറഞ്ഞത്. പരീക്ഷയ്ക്ക് ശേഷമായി സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു സംവിധായകന്‍. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായത്.

കുറ്റബോധത്തിലൂടെ.സിനിമയുടെ ചിത്രീകരണത്തിനിടെ ശാലിനിക്ക് പരിക്കേറ്റിരുന്നു. അജിത്തിന്റെ കൈയ്യിലിരുന്ന കത്തി കൊണ്ടായിരുന്നു മുറിവേറ്റത്. അബദ്ധവശാലാണെങ്കിലും അജിത്തിനെ വല്ലാത വിഷമിപ്പിച്ച സംഭവമായിരുന്നു. വേദനയെടുത്ത് കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ ഞാന്‍ കാരണമാണല്ലോ ഈ മുറിവുണ്ടായതെന്ന കുറ്റബോധത്തിലായിരുന്നു അജിത്. അതാണ് പിന്നീട് പ്രണയമായി മാറിയതും. അജിത്തായിരുന്നു ആദ്യം പ്രണയം പറഞ്ഞത്.ശാലിനിക്ക് നല്‍കിയ വാക്ക്.തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാനായി സമയം നീക്കിവെക്കാറുണ്ട് അജിത്. ഒരേ സമയം ഒന്നിലധികം സിനിമകള്‍ സ്വീകരിക്കില്ലെന്ന് വിവാഹത്തിന് മുന്‍പ് തന്നെ ശാലിനിക്ക് അജിത് വാക്ക് നല്‍കിയിരുന്നു. ആ വാക്ക് ഇന്നും അദ്ദേഹം പാലിക്കുന്നുമുണ്ട്. വിവാഹശേഷം കുടുംബത്തിന് കൂടുതല്‍ പരിഗണന നല്‍കി താന്‍ തന്നെയാണ് സിനിമയില്‍ നിന്നും മാറാന്‍ തീരുമാനിച്ചതെന്ന് ശാലിനിയും പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *