കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗ,ര്‍,ഭി,ണി,യടക്കം മ,രി,ച്ച സംഭവത്തില്‍, വാഹനത്തില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
മോട്ടോര്‍ വാഹന വകുപ്പും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയിലാണ് പെട്രോള്‍ കുപ്പികള്‍ സൂക്ഷിച്ചിരുന്നത്.ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് കാറിന് തീപിടിച്ചതെന്നായിരുന്നു കണ്ണൂര്‍ ആര്‍ ടി ഒ യുടെ പ്രാധമിക നിഗമനം. സാനിറ്റൈസറോ സ്‍പ്രേയോ ആവാം തീ ആളിക്കത്താന്‍ ഇടയാക്കിയതെന്നും കരുതിയിരുന്നു. വിശദമായ പരിശോധനയിലാണ് പെട്രോള്‍ സൂക്ഷിച്ചതാണ് തീ ആളിക്കത്താന്‍ ഇടയാക്കിയതെന്ന് കണ്ടെത്തിയത്. വണ്ടിയില്‍ ഉണ്ടായിരുന്ന എയര്‍ പ്യൂരിഫയറും അപകടത്തിന്റെ ആഘാതം കൂടാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.സ്ത്രീക്ക് പ്രസവ വേദന വന്നതുകൊണ്ട് തന്നെ പുക ഉയരുന്നത് വാഹനത്തിലുള്ളവര്‍ ഗൗനിച്ചിട്ടുണ്ടാവില്ലെന്നും ആര്‍ടിഒ പറഞ്ഞു.
ചെറിയ പുകയോ മണമോ കാറിലുള്ളവര്‍ക്ക് കിട്ടിയിട്ടുണ്ടാവും. സ്ത്രീക്ക് പ്രസവ വേദന വന്നതുകൊണ്ട് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്താന്‍ അവരതൊന്നും ഗൗനിക്കാതെ പോയതാവാം. മുന്‍പിലിരുന്ന രണ്ടു പേരുടെയും സീറ്റ് ബെല്‍റ്റ് അതുപോലെതന്നെയുണ്ട്. പെര്‍ഫ്യൂമോ സാനിറ്റൈസറോ കാറിലുണ്ടായിരുന്നിരിക്കാം. ഇതാവാം തീ ആളിക്കത്താന്‍ കാരണം. കാറില്‍ അഡിഷണല്‍ ഫിറ്റിങ്സുണ്ട്. അതിനെക്കുറിച്ചും പരിശോധിക്കുന്നുണ്ട്”- ആര്‍ ടി ഒ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ദാരുണമായ അപകടമുണ്ടായത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്താന്‍ 50 മീറ്റര്‍ മാത്രം ശേഷിക്കെ കാറില്‍ നിന്ന് പുക ഉയരുകയായിരുന്നു. പിന്‍സീറ്റിലുണ്ടായിരുന്ന ഇവരുടെ മകള്‍ ശ്രീ പാര്‍വതി, റീഷയുടെ പിതാവ് വിശ്വനാഥന്‍, മാതാവ് ശോഭന, സഹോദരി സജിന എന്നിവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചു. എന്നാല്‍ മുന്‍സീറ്റില്‍ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. മുന്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇരുവരും വാഹനത്തിനുള്ളില്‍ പെട്ടുപോകുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് തീ അണച്ച ശേഷം വാതില്‍ വെട്ടിപ്പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും പുറത്തെടുത്തത്.
@All rights reserved Typical Malayali.
Leave a Comment