ഇനി ആരുടെയും സഹായം വേണ്ട.. പൊട്ടിക്കരഞ്ഞ് മോളി കണ്ണമാലി.. വീഡിയോ
ചാള മേരിയായി ശ്രദ്ധിക്കപ്പെട്ട മോളി കണ്ണമാലി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരികമായും മാനസികമായും അത്ര നല്ല അവസ്ഥയിലൂടെയല്ല താൻ കടന്ന് പോവുന്നതെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. നാളുകളായുള്ള ചികിത്സയ്ക്ക് ശേഷമായാണ് മോളി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. നേരത്തെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി ബാങ്കിൽ നിന്നും പൈസ വാങ്ങിയിരുന്നുവെന്നും അതിപ്പോൾ ജപ്തിയിലെത്തി നിൽക്കുകയാണെന്നും അവർ പറയുന്നു. ബാലയെ കാണാനെത്തിയപ്പോഴായിരുന്നു അവർ ഇതേക്കുറിച്ച് പറഞ്ഞത്.ഇതൊന്നും പ്ലാന്ഡായിട്ട് ചെയ്യുന്നതല്ല. അഭിനയമൊന്നുമല്ല. അമര്‍ അക്ബര്‍ അന്തോണിയില്‍ കോമഡി ക്യാരക്ടര്‍ ചെയ്തിരുന്നു. മരണത്തിനടുത്ത് വരെയെത്തി തിരിച്ചെത്തിയിരിക്കുകയാണ് മോളി ചേച്ചി. എല്ലാവരുടെയും പ്രാര്ത്ഥനയിലൂടെയായി ചേച്ചി തിരിച്ചെത്തി. ജനിക്കുമ്പോള്‍ ആരൊക്കെയായിരുന്നു കൂടെ എന്ന് നമുക്കറിയില്ലല്ലോ. മരിക്കാന്‍ കിടക്കുമ്പോഴാണ് ആരൊക്കെ കൂടെയുണ്ടാവുമെന്ന് മനസിലാക്കുന്നത്. കുറച്ച് പേരെ കൂടെക്കാണുകയുള്ളൂയെന്നുമായിരുന്നു ബാല പറഞ്ഞത്.
എനിക്കൊരാഗ്രഹമുണ്ട്. നിങ്ങള്ക്കുമൊരാഗ്രഹമുണ്ട്. അത് പറയൂ എന്നായിരുന്നു മോളിയോട് ബാല പറഞ്ഞത്. ഞാന്‍ മരണം നേരില്‍ കണ്ട് വന്നയാളാണ്. ഇപ്പോഴും എന്റെ മക്കള്‍ എനിക്ക് വേണ്ടി കഷ്ടപ്പെടുകയാണ്. എന്റെ മക്കള്‍ മത്സ്യത്തൊഴിലാളികളാണ്. ആദ്യം അറ്റാക്ക് വന്നപ്പോള്‍ പട്ടയം വെച്ച് കുറച്ച് പൈസ വാങ്ങിയിരുന്നു. നാല് ലക്ഷമായിരുന്നു വാങ്ങിയത്. ഇന്നത് 6 ലക്ഷമായി. ജപ്തി ഭീഷണി വന്നിരിക്കുകയാണ്. വിചാരിച്ച പോലെ എനിക്കത് തിരിച്ചടക്കാനായില്ല. അതേക്കുറിച്ച് പറയാനായാണ് ഞാന്‍ ബാല സാറിന്റെ അടുത്തേക്ക് വന്നതെന്നായിരുന്നു മോളി പറഞ്ഞത്.
എനിക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ ബാല ഓടിയെത്തിയിരുന്നു. എനിക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് തന്നിരുന്നു. ഇന്ന് മരണക്കിടക്കയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആദ്യം പോയതും ബാലയെ കാണാനായിട്ടാണെന്നും അവര്‍ പറഞ്ഞിരുന്നു. ചികിത്സയ്ക്ക് വേണ്ടിയുള്ള പണവും ബാല അവര്‍ക്ക് കൈമാറിയിരുന്നു. നമുക്കിനി ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കണമെന്നും മോളിയോട് ബാല പറഞ്ഞിരുന്നു.നമ്മുടെ മലയാള സിനിമയിലെ പ്രമുഖനായകന്മാർ ഇത് കാണുന്നുണ്ടല്ലോ അമർ അക്ബർ അന്തോണി സിനിമയിലെ എല്ലാ നടന്മാരും ഈ വീഡിയോ കാണണം. കാരണം, നിങ്ങൾക്കൊന്നും ചെയ്യാൻ പറ്റാത്തത് നമ്മുടെ ബാല ചേട്ടൻ ചെയ്തു കാണിച്ചു. ബിഗ് സല്യൂട്ട് ബാല. ഇനിയെങ്കിലും ചേച്ചി അഭിനയിക്കുന്ന സിനിമകളിൽ പറഞ്ഞു പ്രതിഫലം വാങ്ങുക. നമ്മൾക്കു വല്ല അസുഖം വന്നാൽ നമ്മൾ തന്നെ നോക്കണം വേറെ ആരും നോക്കില്ല. ചേച്ചിയെ സഹായിക്കാൻ ബാല കാണിച്ച ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്. മറ്റുള്ള നടന്മാരും കണ്ടു പഠിക്കട്ടെ, കാശ് ഉണ്ടായിട്ടു കാര്യമില്ല അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നാണ് കാര്യമെന്നായിരുന്നു കമന്റുകൾ.
@All rights reserved Typical Malayali.
Leave a Comment