ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..! ഈ വീട്ടില്‍ സംഭവിച്ചത് കണ്ടോ? നടുക്കുന്ന കാഴ്ച..

കേരളക്കരയെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ കണ്ണൂരിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. അമ്മയെയും മൂന്നു മക്കളെയും, ഈ യുവതിയുടെ രണ്ടാം ഭർത്താവിനെയും ആണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പാടിച്ചാൽ പൊന്നംവയൽ വങ്ങാട് വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രീജ, മക്കളായ 12 വയസ്സുകാരി സൂരജ, എട്ടുവയസ്സുള്ള സൂജിത്ത്, ആറു വയസുള്ള സുരഭി, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്.മക്കളെ കെട്ടിത്തൂക്കിയ ശേഷം ഒരു ഫാനിൽ ഭാര്യയും ഭർത്താവും തൂങ്ങിയത് ആണെന്ന് കരുതുന്നു. ശ്രീജയും ഭർത്താവും, ബെഡ്റൂമിലെ ഫാനിലും മക്കൾ സ്റ്റെയർകേഴ്സിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇവർ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇന്നു രാവിലെ 5:30 ഓടെ ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് ഇവർ തന്നെയാണ് മരിക്കുന്ന വിവരം അറിയിച്ചത്. ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്.

ആ ബന്ധത്തിൽ അകൽച്ച തുടങ്ങിയതോടെയാണ് ഒപ്പം ജോലിചെയ്യുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. ഷാജിയുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് സഹായത്തിന് എത്തിയതോടെയാണ് ശ്രീജയും ആയി ഷാജി അടുക്കുന്നത്. കഴിഞ്ഞ 16-ന് സമീപത്തുള്ള മീൻകുളം ക്ഷേത്രത്തിൽ പോയി ഇരുവരും വിവാഹം ചെയ്തിരുന്നു. ഷാജി ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ല. ഷാജിയുടെ ഭാര്യയും രണ്ടുമക്കളും വയൽക്കരയിലെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ശ്രീജയുടെ ഭർത്താവ് ഇവരിൽ നിന്നും അകന്നു കഴിയുകയാണ്. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *