ചിന്നക്കനാലിലേക്ക് വീണ്ടും അരികൊമ്പന്‍ എത്തുന്നു ഒടുവില്‍ ആ സന്തോഷവാര്‍ത്ത പുറത്ത് കയ്യടിച്ചു കേരളം

ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ ഇന്ന് പൂർണമായും മയക്കം വിട്ടുണരും. ഇന്നലെ പുലർച്ചെയാണ് അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിലേക്ക് മാറ്റിയത്. അഞ്ച് തവണ മയക്കുവെടിവെച്ചായിരുന്നു അരിക്കൊമ്പനെ കുമളിയിലേക്ക് കൊണ്ടുപോയത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് അരിക്കൊമ്പൻ മേദകാനം ഭാഗത്താണുള്ളത്. വനത്തിൽ തുറന്നുവിട്ട സ്ഥലത്ത് നിന്ന് 3 കിലോമീറ്ററോളം ആന സഞ്ചരിച്ച് കഴിഞ്ഞു. റേഡിയോ കോളർ വഴിയാണ് നിലവിൽ ആനയെ നിരീക്ഷിക്കുന്നത്.

ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്ത് കറങ്ങി നടക്കുകയാണ് ആന. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഉൾവനത്തിലായതിനാൽ ആന ഇനി ജനവാസമേഖലയിലേക്ക് വരില്ലെന്നാണ് അധികൃതർ പറയുന്നത്. ആനയുടെ തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയ ശേഷമായിരുന്നു തുറന്നുവിട്ടത്. മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നും ആരോഗ്യത്തെ ബാധിക്കില്ലെന്നുമാണ് ഡോ. അരുൺ സക്കറിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *