13 വയസുള്ള പെൺകുട്ടി അമ്മയായി ഒടുവിൽ അച്ഛൻ ആരെന്ന് അറിഞ്ഞു ഞെട്ടി ലോകം
ഗർഭിണിയായ 13 വയസ്സുകാരി തൻ്റെ ഗർഭത്തിന് ഉത്തരവാദി 10 വയസുകാരൻ ആണെന്ന് വെളിപ്പെടുത്തിയത് ആളുകൾ ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്. ഗർഭം അലസിപ്പിക്കാൻ പക്ഷേ പെൺകുട്ടി തയ്യാറായില്ല. ഗർഭത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് പത്തുവയസ്സുകാരനും എത്തിയതോടെ പെൺകുട്ടിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ സജീവസാന്നിധ്യമായ ധാരിയ സുൻ നിഷ്കോവ എന്ന പതിമൂന്നുകാരിയായിരുന്നു വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോൾ പുറത്തുവരുന്നത് സ്വന്തം കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ആശുപത്രിയിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന ധാരിയയുടെ ചിത്രമാണ്. സ്നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണർന്നു നിൽക്കുന്ന പത്തുവയസ്സുകാരൻ ഐവാനെയും ചിത്രത്തിൽ കാണാം. പെൺകുഞ്ഞിനാണ് ധാരിയ ജന്മം നൽകിയത്.കുഞ്ഞിന് എമേലിയ എന്നാണ് പേരിട്ടിരിക്കുന്നത്. മാത്രമല്ല ഇവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇരുവരുടെയും അമ്മമാരും കൂടെയുണ്ടായിരുന്നു. അടുത്തിടെ ഗർഭധാരണത്തെ കുറിച്ചും വേദനനിറഞ്ഞ പ്രസവത്തെക്കുറിച്ചും ധാരിയ തൻ്റെ നാലുലക്ഷത്തോളം വരുന്ന ഫോളോവേഴ്സിനോട് സമൂഹമാധ്യമങ്ങളിലൂടെ സംവദിച്ചിരുന്നു, ഒരു കുഞ്ഞിനു ജന്മം നൽകുക എന്നത് ഇത്രയും വിഷമം പിടിച്ച ഒന്നാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്നാണ് അവൾ തൻ്റെ ആരാധരോട് പറഞ്ഞത്. എങ്കിലും പ്രതീക്ഷിച്ചത്ര വേദന അനുഭവിക്കേണ്ടി വന്നില്ല എന്നും അവൾ പറഞ്ഞു.
ഇപ്പോൾ 14 വയസ്സ് തികഞ്ഞ ധാരിയയെ സോഷ്യൽ മീഡിയയിൽ താരം ആക്കിമാറ്റിയത് ഈ ഗർഭ വാർത്തയാണ്.10 വയസുകാരനായ കാമുകൻ ഐവാനാണ് തൻ്റെ കുഞ്ഞിൻ്റെ പിതാവ് എന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ദേശീയ ചാനലുകളിലും ധാരിയ പ്രത്യക്ഷപ്പെട്ടിരുന്നു.എന്നാൽ പത്തുവയസ്സുകാരനിൽ നിന്നും ഗർഭം ധരിക്കുക അസാധ്യമാണെന്ന് അന്നേ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.പിന്നെ തൻ്റെ നാടായ സെൽഫ്നോ കൊറസിൽ വച്ച് 16 കാരനായ ഒരാൺകുട്ടി തന്നെ ബലാൽസംഗം ചെയ്തിരുന്നു എന്ന് ധാരിയ വെളിപ്പെടുത്തിയിരുന്നു. ബലാം ത്സംഘത്തെക്കുറിച്ച് പറയുവാനുള്ള വിഷമം കൊണ്ടാണ് ഐവാൻ്റെ പേര് പറഞ്ഞതെന്നും ധാരിയ സമ്മതിച്ചിരുന്നു.
പോലീസ് ഈ കാര്യം അന്വേഷിക്കുന്നുണ്ട്.നവജാത ശിശുവിൻ്റെ ഡിഎൻഎ പോലും പൊലീസ് അന്വേഷണാർദ്ദം ശേഖരിച്ചിട്ടുമുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ പ്രസവ സമയത്ത് ഐവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. 16 വയസ്സ് ആകുമ്പോൾ ഐവാൻ കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കുമെന്നാണ് അന്ന് ധാരിയ പറഞ്ഞത്. എന്നാൽ ഇനിയുള്ള തങ്ങളുടെ ബന്ധം എങ്ങനെ പോകുമെന്നതിനെ ആശ്രയിച്ചായിരിക്കും എല്ലാം എന്നും അവൾ പറഞ്ഞിരുന്നു. എന്തായാലും കുഞ്ഞിനെ പരിപാലിക്കാനായി സ്കൂൾ പഠനം താൽക്കാലികമായി ഉപേക്ഷിക്കാനാണ് ധാരിയയുടെ തീരുമാനം. ധാരിയയുടെ മാതാവായ എലേനയായിരിക്കും കുഞ്ഞിൻ്റെ രക്ഷകർത്താവ്.
@All rights reserved Typical Malayali.
Leave a Comment