പ്രേമിച്ചവനൊപ്പം മകള്‍ ഇറങ്ങിപ്പോയി വീട് കണ്ണീര്‍ക്കടലായി എന്നിട്ടും ആ പിണക്കം മറന്ന് അച്ഛനും അമ്മയും വന്നു പൊട്ടിക്കരഞ്ഞ് മൗനരാഗത്തിലെ ദര്‍ശന
മൂന്നര വർഷത്തിന് ശേഷം പിണക്കം മറന്ന് ദർശനയെ കാണാനെത്തിയ അച്ഛൻ മനസിലെ വിങ്ങലാണ് അവിടെ തുറന്നുപറഞ്ഞത് അച്ഛൻ സൂപ്പർഹീറോയെന്ന് സോഷ്യൽമീഡിയ.മകളാണ് വർഷം കുറച്ച് ആയില്ലേ ആർട്ടിസ്റ്റ് അല്ലെ ഇതൊരു പൊതുവേദി അല്ലെ ഒരു ചാനൽ അല്ലെ എന്നൊന്നും മൂപ്പര് നോക്കിയില്ല. ഉള്ള കാര്യം വെടിപ്പായി പറഞ്ഞു. വെടിച്ചില്ല് പോലെ കേറിയിട്ടുണ്ട് പലർക്കും. അച്ഛനോടൊപ്പം. അച്ഛനാണ് ഹീറോ. മാതാപിതാക്കൾ അവരുടെ കണ്ണ് നിറയിച്ചു കൊണ്ടൊരു പ്രേമം. ഒരു ജീവിതം വേണ്ടെന്നായിരുന്നു കമന്റുകൾ
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ദര്‍ശനയുടെ ആഗ്രഹം സാധിച്ചിരിക്കുകയാണ്. ഞാനും എന്റാളും വേദിയായിരുന്നു ആ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്ന സമയത്തായിരുന്നു അനൂപ് ദര്‍ശനയുടെ അച്ഛനേയും അമ്മയേയും വേദിയിലേക്ക് വിളിച്ചത്. അവരെക്കൂടാതെ ചേച്ചിമാരും പരിപാടിയിലേക്കെത്തിയിരുന്നു. സഹതാരങ്ങളും പ്രേക്ഷകരുമെല്ലാം ആഗ്രഹിച്ച മുഹൂര്‍ത്തം കൂടിയായിരുന്നു. ഇളയ മകള്‍ ഇറങ്ങിപ്പോയപ്പോള്‍ താന്‍ അനുഭവിച്ച വിഷമത്തെക്കുറിച്ചായിരുന്നു ദര്‍ശനയുടെ അച്ഛന് തുറന്ന് പറഞ്ഞത്. അച്ഛന് പറഞ്ഞത് ശരിയാണ്, അച്ഛന്റെ ഭാഗത്ത് ന്യായമുണ്ടെന്നായിരുന്നു പ്രേക്ഷകരെല്ലാം പറഞ്ഞത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.
അച്ഛന്റെ കണ്ണീരിന്റെ ശാപം അത് കാല് പിടിച്ചാൽ തീരില്ലലോ. തെറ്റാണെങ്കിൽ, തെറ്റ് ചെയ്തുന്ന് തോന്നിയെങ്കിൽ പശ്ചാത്തപിക്കാം. അതും പ്രായശ്ചിത്തം ആണല്ലോ. അങ്ങേര് പറഞ്ഞു ജാതിയോ മതമോ വിഷയല്ല നടത്തിക്കൊടുക്കും. ആരോ ആയ്ക്കോട്ടെ എന്നൊക്കെ. എന്നിട്ടും, തേച്ചൊട്ടിച്ചു അച്ഛനെ. അച്ഛൻ ആളൊരു സംഭവമാണ്. മകളാണ് വർഷം കുറച്ച് ആയില്ലേ ആർട്ടിസ്റ്റ് അല്ലെ ഇതൊരു പൊതുവേദി അല്ലെ ഒരു ചാനൽ അല്ലെ എന്നൊന്നും മൂപ്പര് നോക്കിയില്ല. ഉള്ള കാര്യം വെടിപ്പായി പറഞ്ഞു. വെടിച്ചില്ല് പോലെ കേറിയിട്ടുണ്ട് പലർക്കും. അച്ഛനോടൊപ്പം. അച്ഛനാണ് ഹീറോ. മാതാപിതാക്കൾ അവരുടെ കണ്ണ് നിറയിച്ചു കൊണ്ടൊരു പ്രേമം. ഒരു ജീവിതം വേണ്ടെന്നായിരുന്നു കമന്റുകൾ. ആ അച്ഛന്റെ മുന്നിൽ നമിക്കുന്നു, ഒരച്ഛൻ എങ്ങിനെയാവണം, ആവാക്കുകൾ ലോകത്തിലുള്ള എല്ലാ മക്കൾക്കുമുള്ള മെസ്സേജ് ആണ് നല്ലത് വരട്ടെ. അച്ഛൻ ഗ്രേറ്റ്, അച്ഛന്റെ വാക്കുകൾ എല്ലാ മക്കൾക്കും ഉള്ള നല്ലൊരു മെസ്സേജാണ്, അച്ഛൻ എന്ത് മാത്രം വിഷമിച്ചു എന്ന് സംസാരം കേൾക്കുമ്പോ തന്നെ അറിയാം. കേൾക്കുന്നവർക്ക് എന്തും പറയാം, ആ അച്ഛൻെറ അനുഭവം അത് വളരെ വലുതാണ്.
ശരിക്കും മക്കളെ മാതാപിതാക്കൾ വളർത്തുന്നത് എന്തിനാണ്? മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ചു കൊട്ടി ഘോഷിച്ചു കെട്ടിച്ചു വിടാൻ മാത്രമാണോ? അതോ അവർക്കിഷ്ടമുള്ള പോലെ മാത്രം അവരെ വളർത്താനോ? അവർക്കിഷ്ടമുള്ളത് മാത്രം ചെയ്യാനോ? പെൺകുട്ടികൾക്ക് സ്വന്തം ജീവിത പങ്കാളി ആരാകണം എന്ന് തീരുമാനിക്കാൻ ഉള്ള ഇഷ്ടം പോലും ഈ വ്യവസ്ഥിതിയിൽ ഇല്ലേ?? ഇവിടെ ഇവർ ചെയ്ത കുറ്റം എന്താണ്? ഇഷ്ടപെട്ട ജീവിത പങ്കാളിയേ തിരഞ്ഞെടുത്തതോ? അതോ സ്നേഹിച്ച ആളെത്തന്നെ കെട്ടി നന്നായി ജീവിക്കുന്നതോ? ഇനി അന്ന് ആ പെൺകുട്ടി മാതാപിതാക്കളോടൊപ്പം പോകുന്നു എന്ന് പറഞ്ഞാൽ ഈ പറയുന്ന സമൂഹം അവളെ തേപ്പുകാരി ആക്കിയേനെ. അവർ ചിലപ്പോൾ സാധാരണ ഒരു അച്ഛനും അമ്മയും ആയത് കൊണ്ട് വിഷമം ഉണ്ടാവുക സ്വാഭാവികം ആണ്. അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. എന്നാൽ ചാനലിന്റെ ഭാഗത്തു നിന്ന് അത് നല്ല രീതിയിൽ ക്ലിയർ ചെയ്യാമായിരുന്നു.. എന്നാൽ അവർ ആ ചെറുപ്പക്കാരനെയും പെൺകുട്ടിയെയും മോശക്കാർ ആക്കുന്ന രീതിയിൽ ആണ് ഇത് ടെലികാസ്റ്റ് ചെയ്തത്. നിത്യദാസ് ഏതു യുഗത്തിൽ ആണ് താമസിക്കുന്നത് എന്ന് മനസിലാകുന്നില്ല. മക്കളെ ഏറ്റവും കൂടുതൽ അരികിൽ ചേർത്ത് നിർത്തുന്ന തള്ളക്കോഴി പോലും ഒരു സമയം ആകുമ്പോൾ സ്വന്തം കുഞ്ഞുങ്ങളെ അരികിൽ നിന്ന് കൊത്തി അകറ്റി സ്വാതത്രർ ആക്കും.. എന്നാൽ മനുഷ്യൻ മാത്രം സ്വന്തം കുഞ്ഞുങ്ങളെ സ്വയം ഒരു വ്യക്തിത്വമുള്ള ആളാക്കാനോ സ്വയം പര്യാപ്തത നേടാനോ അനുവദിക്കുന്നില്ല. നിത്യയുടെ ചിന്താഗതി ഒരു 30 വർഷം പുറകിലേക്ക് ആണെന്ന് തോനുന്നു. ഈ വ്യവസ്ഥിതി തന്നെ മാറണം. ഇങ്ങനൊരു ഷോ വരുമ്പോൾ അത് എന്ത് കൊണ്ട് പോസിറ്റീവ് ആയി ചെയ്തു കൂടായെന്നായിരുന്നു ഒരാൾ ചോദിച്ചത്.
@All rights reserved Typical Malayali.
Leave a Comment