കേരളക്കരയുടെ മനസ് കവര്‍ന്ന് ഈ കുഞ്ഞുമോന്‍ വീഡിയോ കണ്ടാല്‍ ആരും ഇങ്ങനൊരു മകനെ ആഗ്രഹിക്കും

കുഞ്ഞു മക്കളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓരോ വീഡിയോയിലും കുഞ്ഞുങ്ങളുടെ രസകരമായ സംഭാഷണങ്ങളും, പ്രായത്തിൽ കവിഞ്ഞ വർത്തമാനവുമാണ് നാം കേൾക്കാറുള്ളത്. കഴിഞ്ഞ ദിവസം വൈറലായത് ബസിൽ നിന്ന് ‘ദേവദൂതർ പാടി ‘ എന്ന പാട്ട് കേട്ടപ്പോൾ ആവേശത്തോടെ ഡാൻസ് കളിക്കുന്ന കുഞ്ഞുമകളായിരുന്നു. അമ്മ അടങ്ങിയിരിക്കാൻ പറഞ്ഞിട്ടും കേൾക്കാതെ അവളുടെ ഡാൻസ് നിരവധി പേരാണ് ഏറ്റെടുത്തത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.ഒരു കുഞ്ഞു മകൻ്റെ മറ്റൊരു രസകരമായ വീഡിയോയാണ്. അമ്മയോട് പരാതി പറയുന്ന കുഞ്ഞുമകൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞ് ഭക്ഷണം കഴിക്കുകയായിരുന്നു. അതിനിടയിലാണ് അവൻ്റെ പരാതികൾ അവൻ പറയുന്നത്. കുഞ്ഞിൻ്റെ മുന്നിൽ ഉള്ള പൂക്കളോട് അമ്മ മാന്യമായി പെരുമാറിയില്ല എന്നതായിരുന്നു അവൻ്റെ പരാതി. മിണ്ടാപ്രാണികളാണെന്നു കരുതി അവരോട് പെരുമാറുമ്പോഴും മാന്യമായി പെരുമാറണം എന്നാണ് കുഞ്ഞ് പറയുന്നത്.

പൂക്കളോട് മിണ്ടാതിരിക്ക് എന്ന് പറഞ്ഞത് തികച്ചും മോശമായ വാക്കാണെന്നും, അവയോട് സംസാരിക്കുമ്പോൾ പൂവേ ഒന്ന് മിണ്ടാതിരിക്കൂ എന്ന് കുറച്ച് സോഫ്റ്റായി പറയണമെന്നും കുഞ്ഞു മകൻ അമ്മയെ ഉപദേശിക്കുന്നുണ്ട്. അമ്മ സംസാരിക്കുന്നത് പോലെ സംസാരിച്ചാൽ ആർക്കാണ് സ്നേഹം തോന്നുക എന്ന് കൂടി അവൻ അമ്മയോട് ചോദിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ വൈറലായ ഈ കുഞ്ഞുമകൻ്റെ വീഡിയോ നിരവധി പേർ കാണുകയും കമൻ്റുമായി എത്തുകയും ചെയ്തു. വൈറലായ വീഡിയോ കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *