കഴിഞ്ഞതെല്ലാം അദ്ദേഹം മറക്കും … അതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചത്; ദേവയാനി
ഒട്ടനവധി സിനിമകൾ ഒന്നിച്ചുചെയ്തവരാണ് ദേവയാനി- മോഹൻലാൽ- നെടുമുടി വേണു ടീം. അതിൽ ബാലേട്ടൻ സിനിമയിലെ മൂവരുടെയും അഭിനയവും എടുത്തുപറയേണ്ടതാണ്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇന്നും മൂവരും ചെയ്ത കഥാപാത്രത്തിന്റെ പ്രതിഫലനം മലയാള സിനിമ പ്രേമികളുടെ മനസ്സിൽ നിന്നും പോയിട്ടില്ല, അത്രയും ആഴത്തിലാണ് പതിഞ്ഞതും. സിനിമയിൽ നെഞ്ചിൽ തട്ടുന്ന ഒരുപാട് ഗാനങ്ങളും മനസ്സിൽ നിന്നും മായാത്ത സീനുകളും ഏറെയുണ്ട്. ഇന്നും മായാതെ നിൽക്കുന്നുണ്ടാകും ഓരോ സിനിമ പ്രേമിയുടെയും മനസ്സിൽ ഇതൊക്കെ. ഇപ്പോഴിതാ ലാൽ എന്ന കലാകാരനെകുറിച്ച് അമൃത ടിവി സംഘടിപ്പിച്ച ഷോയിൽ പങ്കെടുത്തു സംസാരിച്ച നെടുമുടി വേണുവിന്റെയും ദേവയാനിയുടെയും വീഡിയോ ആണ് വൈറലായി മാറുന്നത്.
ലാൽ സാർ ഒരു സാഗരമാണ്. ക്ഷമയുടെയും ഡെഡിക്കേഷന്റെയും ആത്മാര്ഥതയുടെയും നിറകുടം. ഒരു സെറ്റിൽ വന്നാൽ എങ്ങനെയാണ് ഒരു സംവിധായകനെ തൃപ്തിപ്പെടുത്തേണ്ടത് എന്ന് അറിയുന്ന ആള്. അദ്ദേഹത്തിന് അഭിനയത്തോടുള്ള ഡെഡിക്കേഷൻ നമ്മുടെ വാക്കുകളിൽ ഒതുങ്ങുന്നതല്ല.
സംവിധായകനും, സ്ക്രിപ്റ്റിനും ഒക്കെ അതിന്റെതായ പ്രാധാന്യവും ഇഷ്ടവും ആത്മാർത്ഥതയും ഒക്കെ കൊടുത്താണ് അദ്ദേഹം സമീപിക്കുന്നത്. സംവിധായകരുടെ ഇഷ്ടവും സങ്കൽപ്പവും എല്ലാം ക്ഷമയോടെ ഇരുന്ന് കേട്ട് അദ്ദേഹം അത് കഥാപാത്രത്തിലേക്ക് വരുത്തുന്ന രീതിയുണ്ട്. തീർത്തും മാതൃകാപരം.
കഴിഞ്ഞതെല്ലാം അദ്ദേഹം മറക്കും ( ഡിലീറ്റ് ദി പാസ്റ്റ്) അതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചത്. എന്ന് പറയുന്നതും ദേവയാനി ചിരിക്കുന്നു. ഞാൻ ശരിക്കും പേടിച്ചു പോയി എന്നാണ് ലാലേട്ടൻ മറുപടി നൽകിയത്.
എല്ലാ ദിവസവും ലാലേട്ടൻ പറയും കഴിഞ്ഞ കാലമൊന്നും മനസ്സിലേക്ക് എടുക്കരുത്. കഴിഞ്ഞു പോയതൊന്നും മനസ്സിൽ സൂക്ഷിക്കരുത്. അങ്ങനെ ചെയ്തു ജീവിതത്തിൽ സമാധാനം നശിപ്പിക്കരുത് എന്നാണ് ഉപദേശിക്കുക. എത്രവേഗം ഡിലീറ്റ് ചെയ്യാമോ അത്രയും വേഗം ഡിലീറ്റ് ചെയ്യുക എന്നാണ് സാർ നമ്മളോട് പറഞ്ഞു തരിക. ഒരുപാട് ഒരുപാട് പോസിറ്റീവ് ആയ ആളാണ് ലാൽ സാർ- ദേവയാനി പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇ.ഡി; സൗബിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്
നെടുമുടി വേണുവും ലാൽ സലാമിലേക്ക് എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ
ലാലിന് ഒരുപാട് എനർജി ഉള്ള ആളാണ്. അടങ്ങി ഇരിക്കുന്ന ആളല്ല. അടി, ഇടി, പിടി. വളരെ ആവേശത്തോടെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഒരു പ്രത്യേക എനെർജിയാണ് ലാലിന്. മറിച്ച് വീട്ടിലെ കഥകൾ ഒക്കെയാണ് എങ്കിൽ താത്പര്യം കുറയും. എന്നാൽ ബൈക്കിൽ വരുന്ന സീൻ ഒക്കെയാണ് എങ്കിൽ ആകാംഷയോടെ കേട്ടിരിക്കും . പ്രായത്തിന്റെ രീതിയിൽ നിന്നൊക്കെ മാറി കഥാപാത്രത്തിലേക്കുള്ള വളർച്ച അതിലേക്ക് ഇറങ്ങി ചെല്ലാനുള്ള ലാലിൻറെ കഴിവ് എടുത്തു പറയേണ്ടതാണ്.
എല്ലാത്തിനും പുറമെ നമ്മുടെ സെറ്റിനെ സജീവമാക്കാറുണ്ട് ലാൽ. ഇതൊക്കെ കുറേശേ ആർജ്ജിജ്ജെടുത്ത കഴിവാണ്. ഏതുസാഹചര്യത്തെയും ഉൾകൊള്ളാൻ ഉള്ള മനസ്സ് ഉണ്ടാവുക. കൂടെയുള്ള ആളുകളെയും അതിലേക്ക് എത്തിക്കാനുള്ള ഒരു കഴിവ് അതൊക്കെ കാലാ കാലങ്ങൾ ആയി ആര്ജിച്ചെടുക്കുന്നതാണ്. അതുതന്നെയാണ് ലാലിൽ ഞാൻ കണ്ട ഏറ്റവും വലിയ വളർച്ച എന്ന് പറയുന്നത്- നെടുമുടി വേണു പറയുന്നു.
@All rights reserved Typical Malayali.
Leave a Comment