4 ദിവസം ആയില്ല.. അതിനിടയ്ക്ക് കുളിസീനും ശരീരം കാണിക്കലും.. ബിഗ്‌ബോസ് ഇപ്പോൾ വേറെ ലെവൽ.

ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ച മൂന്ന് ദിവസം കഴിയുമ്പോൾ ടാസ്കിനിടയിലുള്ള വാക്കു തർക്കങ്ങളുടെ എണ്ണവും കൂടി വരികയാണ്. വീക്കിലി ടാസ്കിന് ഇടയിലുള്ള വഴക്കുകളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഹൗസിൽ നിറയുന്നത് ബുധനാഴ്ചത്തെ എപ്പിസോഡിൽ അകിൽ മാരാർ റെനീഷ് ദേവു വിഷ്ണു എന്നിവർ തമ്മിലാണ് വഴക്കുണ്ടായത്.കട്ടകൾ ശേഖരിച്ച് ഫ്രെയിം ചെയ്യുക എന്നതാണ് വീക്കിലി ടാസ്ക്കായി ബിഗ് ബോസ് നൽകിയത്. പിങ്ക് കട്ടകൾ സേഫായവർക്കും നീല നോമിനേഷനിലുള്ള ആളുകൾക്കും എന്നതായിരുന്നു നിയമാവലിയിൽ പറഞ്ഞത്. ദേവു -മിഥുൻ, ഷിജു – വിഷ്ണു എന്നിവരായിരുന്നു ടീം അംഗങ്ങൾ ദേവു – മിഥുൻ എന്നിവരാണ് കൂടുതൽ കട്ടകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. അതിനിടയിലാണ് ബിഗ് ബോസ് ഹോട്ട് ഗോൾഡൻ കട്ടയുടെ കാര്യം മത്സരാർത്ഥികളെ അറിയിച്ചത്. ഗോൾഡൻ കട്ട ലഭിക്കുന്നവർക്ക് അതുമാത്രം മതിയാകും.

എന്നാൽ മറ്റു ടീമംഗത്തിന് കട്ടകളൊന്നും ശേഖരിക്കാനും സാധിക്കില്ല. മിഥുനാണ് ഗോൾഡൻ കട്ട ശേഖരിച്ചത്. പക്ഷേ ദേവു മിഥുന്റെ പക്കൽ നിന്ന് കട്ട തട്ടിയെടുത്തു.കട്ട നേടിയതിന് പിന്നാലെയാണ് വിഷ്ണുവും ദൈവവും തമ്മിലുള്ള വഴക്ക് ആരംഭിച്ചത് കട്ടകളൊന്നും ഇല്ലാതിരുന്ന സമയത്ത് തന്നോട് പഞ്ചാരയടിച്ചു നിന്ന് ദേവുവിന്റെ സ്വഭാവം ഇപ്പോൾ മാറി എന്നാണ് വിഷ്ണു പറഞ്ഞത് ഇതുകേട്ട് പ്രകോപിതയായ ദേവു വാക്കു തർക്കങ്ങൾക്കുശേഷം ഗോൾഡൻ കട്ട എറിഞ്ഞ് കളയുകയായിരുന്നു അത്തരത്തിലൊരാൾ മാനസികമായി പ്രകോപിപ്പിക്കുന്നത് ഗെയിമിന്റെ ഭാഗമാണെന്നും അതിൽ പ്രകോപിതയായി കട്ട വലിച്ചെറിഞ്ഞത് എന്തിനായിരുന്നു എന്നാണ് മറ്റു മത്സരാർത്ഥികൾ ചോദിച്ചത്. എന്നാൽ തനിക്ക് അഭിമാനമാണ് വലുതെന്നും തന്റെ മകൾ ഇതു കാണുന്നുണ്ടെന്നും മോശം സ്ത്രീ എന്ന ലേബൽ തനിക്ക് ആവശ്യമില്ലെന്ന് ആയിരുന്നു ദേവുവിന്റെ വാദം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *