എനിക്കും വിവാഹം കഴിക്കണം ..ഒരു കുഞ്ഞൊക്കെ വേണം എന്ന ആഗ്രഹമുണ്ട് …പക്ഷെ എന്റെ കരിയർ ആലോചിക്കുമ്പോൾ എനിക്ക് അതിനു സാധിക്കുന്നില്ല …അഹാന
അനിയത്തി ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞതുമുതല്‍ പലരും ചോദിയ്ക്കുന്ന ചോദ്യമാണ്, അഹാന കൃഷ്ണ എപ്പോള്‍ വിവാഹിതയാകും എന്ന്. നിലില്‍ അങ്ങനെ ഒരു പ്ലാന്‍ അഹാനയ്ക്കില്ല എന്നാണ് അറിയുന്നത്. സിനിമയുടെ ക്രിയേറ്റീവിറ്റിയില്‍ ഇഷ്ടപ്പെടുന്ന അഹാന, അത് കൂടുതല്‍ നന്നായി എക്‌സ്‌പ്ലോര്‍ ചെയ്യാനും, കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനുമൊക്കെ ചെയ്യുകയാണ് ഇപ്പോള്‍. എന്നാല്‍ അതേ സമയം കല്യാണം കഴിക്കാനും ഒരു കുട്ടി വേണം എന്നുമൊക്കെ അഹാനയ്ക്ക് തോന്നാറുണ്ടത്രെ!
ഏറ്റവും പുതിയ വീഡിയോയില്‍ ആണ് ഇക്കാര്യം അഹാന സൂചിപ്പിയ്ക്കുന്നത്. മറ്റുള്ളവരുടെ വ്‌ളോഗ് പോലെയല്ല, ഒരു മ്യൂസിക് ആല്‍ബം ഡയരക്ട് ചെയ്ത സംവിധായിക എന്ന നിലയ്ക്ക് അഹാനയുടെ ഓരോ ഫ്രെയിമുകള്‍ക്കും വല്ലാത്ത ഭംഗി തോന്നാറുണ്ട്. വീഡിയോയില്‍ വരുന്ന മറ്റുള്ളവര്‍ക്ക് അഹാന നല്‍കുന്ന പ്രാധാന്യവും, ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോഴുള്ള അഹാനയുടെ വ്യക്തതയും ആളുകള്‍ പലപ്പോഴും പ്രശംസിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നടത്തിയ ഒരു സോളോ ട്രിപ്പിനെ കുറിച്ചും, സുഹൃത്തുക്കളുമായുള്ള ഒരു ഡേ ഔട്ടിങുമൊക്കെയാണ് വീഡിയോയില്‍. സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തായിരുന്ന സെറ എന്ന സുഹൃത്ത് ഇപ്പോള്‍ കൊച്ചിയില്‍ ആണ്. കുടുംബവും കുഞ്ഞുമൊക്കെയായി അവിടെ സെറ്റില്‍ഡാണ്. അവള്‍ക്കൊപ്പമുള്ള ഔട്ടിങിലാണ് ചിലപ്പോള്‍ തോന്നുന്ന ആ ആഗ്രഹത്തെ കുറിച്ച് അഹാന പറയുന്നത്.
ആദ്യമായി ഒരു ഗര്‍ഭിണിയുടെ വയരില്‍ തൊട്ട്, കുഞ്ഞിന്റെ ‘കിക്ക്’ അനുഭവിച്ചത് സെറ ഗര്‍ഭിണിയായിരുന്നപ്പോഴാണത്രെ. അതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു. അതേ കുറിച്ച് പറയുമ്പോള്‍ എനിക്കിപ്പോഴും രോമാഞ്ചം ഉണ്ടാവുന്നു. ഇങ്ങനെയൊക്കെയുള്ളപ്പോഴാണ് കല്യാണം കഴിച്ച് ഒരു കുട്ടി വേണം എന്നൊക്കെ തോന്നുന്നത് – എന്നാണ് അഹാന പറഞ്ഞത്. സ്‌കൂള്‍ കാലം മുതലുള്ള ഓര്‍മകളും മറ്റും വീഡിയോയില്‍ അഹാന പങ്കുവയ്ക്കുന്നുണ്ട്.
അതിന് ശേഷം മറ്റൊരു സുഹൃത്തിനെ കാണാന്‍ പോയ വിശേഷവും വീഡിയോയില്‍ ഉണ്ട്. ഓസ്‌ട്രേലിയയില്‍ നിന്ന് വന്ന മൃദുല എന്ന സുഹൃത്തിന് ഒരു കുഞ്ഞ് ബേബി ഉണ്ടായിരുന്നു. ദേവ് എന്ന പേരുള്ള ആ വാവയെ തനിക്കൊരുപാട് ഇഷട്ടപ്പെട്ടു എന്നും, അവന്‍ വളര്‍ന്നിട്ട് എങ്ങനെയായിരിക്കും എന്നറിയാന്‍ വളരെ അധികം എക്‌സൈറ്റ്‌മെന്റ് തോന്നുന്നു എന്നുമൊക്കെയാണ് അഹാന പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment