ദിലീപിൻ്റെ സഹോദരി.. മമ്മൂട്ടിയുടെയും ഇന്നസെന്റിന്റെയും മകൾ.. കാവ്യയ്ക്ക് അവസരം കൊടുത്ത നായിക.. ഇപ്പോൾ 2 കുട്ടികളുടെ അമ്മ…

ദിലീപിൻ്റെ അനിയത്തിയായി തിളങ്ങി, അപ്രതീക്ഷിതമായി അച്ഛൻ മരിച്ചതോടെ അഭിനയം നിർത്തി, അമ്പിളിയ്ക്ക് പകരക്കാരിയായി എത്തിയ ആൾ ഇപ്പോൾ ആ നായകൻ്റെ ഭാര്യയാണ്! ആധികം ആരും അറിയാത്ത കഥ ഇങ്ങനെ.ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ നായികയാകാന്‍ അമ്പിളിയെ തീരുമാനിച്ചിരുന്നു. ഇതിനായി നടി ജിമ്മില്‍ പോയി തടി കുറയ്ക്കുകയും ചെയ്തതാണ്. എന്നാല്‍ ആ സമയത്താണ് അമ്പിളിയുടെ അച്ഛന്‍ മരണപ്പെട്ടത്. അതുകൊണ്ട് ആ സിനിമ അമ്പിളിയ്ക്ക് നഷ്ടമാകുകയായിരുന്നു. അച്ഛൻ്റെ മരണശേഷം അമ്പിളി മറ്റൊരു സിനിമയിലും അഭിനയിച്ചിട്ടില്ല.
meenathil thalikettu fame actress baby ambili real life incident story and her career
ദിലീപിൻ്റെ അനിയത്തിയായി തിളങ്ങി, അപ്രതീക്ഷിതമായി അച്ഛൻ മരിച്ചതോടെ അഭിനയം നിർത്തി, അമ്പിളിയ്ക്ക് പകരക്കാരിയായി എത്തിയ ആൾ ഇപ്പോൾ ആ നായകൻ്റെ ഭാര്യയാണ്! ആധികം ആരും അറിയാത്ത കഥ ഇങ്ങനെ.’മീനത്തിൽ താലികെട്ട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിൽ ദിലീപിൻ്റെ കുറുമ്പത്തി അനയത്തിയായി വന്ന കുട്ടിയെ ആരും മറക്കാനിടയില്ല. അക്കാലത്ത് ബേബി അമ്പിളി മലയാള സിനിമയിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. വാത്സല്യം, മിന്നാരം, മിഥുനം തുടങ്ങി നിരവധി സിനിമകളില്‍ നിറസാന്നിധ്യമായി അമ്പിളിയുണ്ടായിരുന്നു. എന്നാൽ പൊടുന്നനെയാണ് അമ്പിളി സിനിമകളിൽ നിന്ന് അപ്രത്യക്ഷയായത്. നിഷ്കളങ്കമായ മുഖവുമായി മലയാളസിനിമയിലേക്ക് എത്തിയ ബേബി അമ്പിളി പക്ഷേ പിന്നീട് നായികയായി സിനിമയിലേക്ക് മടങ്ങിയെത്തിയില്ല. കുടുംബപ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നായ വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിൻ്റേയും ഗീത അവതരിപ്പിച്ച മാലതിയുടേയും മകളായി അഭിനയിച്ച ബേബി അമ്പിളിയെ പിന്നീട് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് സിനിമാപ്രേമികൾ കണ്ടെത്തിയത്.മേലേടത്ത രാഘവന്‍ നായരുടെ അനുജന്‍ വിജയകുമാര്‍ നാട്ടിലേക്ക് വരുമ്പോള്‍ തന്നെ എടുക്കാതെ അനിയനെ മാത്രം എടുത്തതിന് പരിഭവം കാണിക്കുന്ന ആ മിടുക്കി കുറുമ്പത്തിയെ വീണ്ടും കാണാനായതിൻ്റെ സന്തോഷത്തിലായിരുന്നു അന്ന് സിനിമാപ്രേമികൾ. വിജയകുമാര്‍ പറയുന്ന കഥകള്‍ കേട്ടിരിക്കുന്ന കുട്ടിക്കുറുമ്പത്തിപ്പെണ്ണിൻ്റെ മലയാളത്തനിമ വിളിച്ചോതുന്ന മുഖശ്രീ വർഷങ്ങൾക്ക് ശേഷവും ആ മുഖത്തുണ്ടായിരുന്നു.വളരെ യാദൃശ്ചികമായിട്ടായിരുന്നു ബേബി അമ്പിളി സിനിമയിലേക്ക് എത്തിയത്. നടി ബാലതാരമായി അഭിനയിച്ച ആദ്യ മലയാളചിത്രം നാല്‍ക്കവല ആയിരുന്നു. അമ്പിളിയുടെ വീടിനടുത്താണ് നാല്‍ക്കവല സിനിമയുടെ ചിത്രീകരണം നടന്നത്. അന്ന് അമ്പിളിയ്ക്ക് രണ്ടര വയസ്സാണ് പ്രായം. അങ്കണവാടിയില്‍ പൊയ്‌ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. നാല്‍ക്കവലയില്‍ അഭിനയിക്കുവാന്‍ വേണ്ടി കുറച്ച് കുട്ടികളെ വേണം എന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അന്വേഷിച്ചതിനെ തുടര്‍ന്ന് അങ്കണവാടിയിലെ കുട്ടികളുടെ അന്നത്തെ ക്ലാസ്സ് സിനിമ ലൊക്കേഷനിലായിരുന്നു.
തിക്കുറിശ്ശി ആയിരുന്നു ആ രംഗത്തിൽ അഭിനയിച്ചത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ അങ്കണവാടിയില്‍ നിന്നെത്തിയ കുട്ടികളെല്ലാം കൂടി നിര്‍ത്താതെ കരച്ചില്‍ ആരംഭിച്ചു. എന്നാല്‍ ബേബി അമ്പിളി മാത്രം കരഞ്ഞില്ല. അങ്ങനെ കരയാതിരിക്കുന്ന അമ്പിളിയെ തിക്കുറിശ്ശി തൻ്റെ മടിയിലിരുത്തി ആ രംഗം വളരെ മനോഹരമായി തന്നെ ചിത്രീകരിക്കുകയായിരുന്നു. കുട്ടികളെ പാട്ട് പഠിപ്പിക്കുന്ന ഒരു രംഗമായിരുന്നു അത്. പിന്നീട് ദശരഥം, വര്‍ത്തമാനകാലം, നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍, മീനത്തിൽ താലികെട്ട് തുടങ്ങി നിരവധി സിനിമകളില്‍ ബേബി അമ്പിളി പിന്നീട് അഭിനയിച്ചു.മീനത്തില്‍ താലിക്കെട്ട് സിനിമയിലെ ദിലീപ് കഥാപാത്രത്തിൻ്റെ അനുജത്തി കഥാപാത്രമാണ് ബേബി അമ്പിളിയുടെ കരിയറിൽ ഒരുപാട് അഭിനയ സാധ്യത ഉണ്ടായിരുന്നത്.

ദിലീപ് അവതരിപ്പിച്ച ഓമനക്കുട്ടന്‍ വീപ്പക്കുറ്റി എന്ന വിളിക്കുന്ന ആ അനുജത്തി എന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നതാണ്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്പിളി മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ നായികയാകാന്‍ അമ്പിളിയെ തീരുമാനിച്ചിരുന്നു. ഇതിനായി ജിമ്മില്‍ പോയി തടി കുറയ്ക്കുകയും ചെയ്തതാണ്. എന്നാല്‍ ആ സമയത്താണ് അമ്പിളിയുടെ അച്ഛന്‍ മരണപ്പെട്ടത്. അതുകൊണ്ട് ആ സിനിമ അമ്പിളിയ്ക്ക് നഷ്ടമാകുകയായിരുന്നു. അച്ഛൻ്റെ മരണശേഷം അമ്പിളി മറ്റൊരു സിനിമയിലും അഭിനയിച്ചിട്ടില്ല.അപ്രതീക്ഷിതമായ അച്ഛൻ്റെ മരണത്തെ തുടര്‍ന്നാണ് സിനിമ വിട്ടതെന്ന് അമ്പിളി പറയുന്നു. അച്ഛൻ്റെ മരണമാണ് തന്നെ സിനിമയില്‍ നിന്ന് അകറ്റിയത്. അച്ഛൻ്റെ മരണ ശേഷം തന്നെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. അതിൻ്റെ ഷൂട്ടിങ് കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അച്ഛൻ മരിച്ചത്. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഭാവമാണ് അമ്പിളി അഭിനയിച്ച അവസാന ചിത്രം.താന്‍ സിനിമയിലേയ്ക്ക് എത്തിയതിനു പിന്നിൽ വളരെ വിചിത്രമായ ഒരു കഥയാണെന്നും അമ്പിളി ഓര്‍മ്മിക്കുന്നു. ‘അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. ചേട്ടന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എനിക്ക് രണ്ടരവയസ്സാണ് അന്ന്. ആദ്യ സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അങ്കണവാടിയില്‍ വീടിന് തൊട്ടടുത്തുള്ള ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് ‘നാല്‍ക്കവല’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ആ ചിത്രത്തിലേക്ക് കുറച്ച്‌ കുട്ടികളെ ആവശ്യമുണ്ടെന്ന് അറിഞ്ഞു. തിക്കുറിശ്ശി സാര്‍ കുറച്ച്‌ കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന സീനാണ്. തന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തില്‍ കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന കുട്ടികളിൽ ഞാനായിരുന്നു കരയാതെയിരുന്നത്. അതിനാൽ എന്നെ മടിയിലിരുത്തി തിക്കുറിശ്ശി സാര്‍ എല്ലാ കുട്ടികളെയും പാട്ടു പഠിപ്പിക്കുന്ന സീനായിരുന്നു അന്ന് എടുത്തത്. രണ്ടു ദിവസം എല്ലാ കുട്ടികളും അഭിനയിക്കാനുണ്ടായിരുന്നു. എന്നാൽ മൂന്നാം ദിവസം എൻ്റെ മാത്രം കുറച്ച്‌ ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുത്തു.അന്നും പതിവുപോലെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുപോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹസത്ക്കാരത്തിന് പോകാനായി എന്നെ കൂട്ടാൻ ഉച്ചയ്ക്ക് അമ്മ അങ്കണവാടിയിലേക്ക് വന്നു. എന്നെ അവിടെ കണ്ടില്ല, അമ്മയ്ക്ക് ആകെ ടെന്‍ഷനായി. അപ്പോൾ ടീച്ചറാണ് പറഞ്ഞത് അവളതാ അവിടെ സിനിമയില്‍ അഭിനയിക്കുകയാണ് എന്ന് പറഞ്ഞത്. പിന്നീട് അച്ഛന്‍ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐ.വി.ശശി സാറിനെ കണ്ടു സംസാരിച്ചു. ഇരുവര്‍ക്കും മുന്‍പേ പരിചയമുണ്ട്. അച്ഛന്‍ മകളാണ് എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയപ്പോള്‍ ആഹാ, എന്നാ നേരത്തെ പറയേണ്ടേ എന്നാണ് ശശി സാര്‍ പറഞ്ഞത്. ആ സിനിമ കഴിഞ്ഞ് വീട്ടില്‍ വന്നപ്പോൾ അമ്മ പറഞ്ഞത് സിനിമ ഇതോടെ മതിയെന്നും ഇനി അഭിനയിക്കേണ്ട’ എന്നുമാണ്. അമ്മയ്ക്ക് അന്ന് നല്ല പേടിയായിരുന്നു.
ബേബി അമ്പിളി ഇപ്പോള്‍ വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ്. കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് അമ്പിളി നിയമപഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിനിടയില്‍ തന്നെയായിരുന്നു അമ്പിളിയുടെ വിവാഹം. ദിയ, ധാര എന്നിവരാണ് മക്കൾ. ഇപ്പോള്‍ അഭിനയരംഗത്ത് നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം കഴിയുകയാണ് ബേബി അമ്പിളി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *