കാവ്യയ്‌ക്കൊപ്പമുള്ള ദാമ്പത്യ വിശേഷങ്ങള്‍ ആദ്യമായി പറഞ്ഞ് ദിലീപ്

രണ്ട് മാസമായി ഞങ്ങൾ ഇതിന്റെ പുറകെയായിരുന്നു ദിലീപിന് നൽകിയ സ്പെഷൽ സമ്മാനത്തെക്കുറിച്ച് കാവ്യ മാധവൻ ഇത് ഗ്രേറ്റ് ഗിഫ്റ്റാണെന്ന് പറഞ്ഞു.തന്നെ വക്കീലായി കാണാനാണ് അച്ഛനാഗ്രഹിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. പത്മനാഭന്‍പിള്ളയെന്ന അച്ഛനെക്കുറിച്ച് വാചാലനായുള്ള ദിലീപിന്റെ അഭിമുഖങ്ങള്‍ നേരത്തെ വൈറലായിരുന്നു. പിജിക്ക് ചേര്‍ന്ന സമയത്തായിരുന്നു സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായത്. മിമിക്രിയും സിനിമയുമൊക്കെയായി താന്‍ നടക്കുമ്പോഴും അച്ഛന്‍ പറഞ്ഞത് നിയമം പഠിക്കാനായിരുന്നു.
സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ദിലീപും കാവ്യ മാധവനും. മകളായ മീനാക്ഷിയാണ് തന്നെ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. മകള്‍ക്കും അറിയാവുന്നൊരാളെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. തന്റെ പേരില്‍ ബലിയാടായ ആള്‍ കൂടിയാണ് കാവ്യ മാധവനെന്നും വിവാഹസമയത്ത് ദിലീപ് പറഞ്ഞിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പിന്നീട് ഇവരെ കാത്തിരുന്നത്. വിശേഷ ദിവസങ്ങളില്‍ പോലും ഒന്നിച്ചിരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചെല്ലാം ഇരുവരും തുറന്ന് പറഞ്ഞിരുന്നു. എന്നെങ്കിലും സത്യം പുറത്തുവരുമെന്നും അന്ന് ഞങ്ങള്‍ക്ക് പറയാനുള്ളത് പറയുമെന്നും ദിലീപും കാവ്യയും വ്യക്തമാക്കിയിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്നുവെങ്കിലും കാവ്യയുടെ വിശേഷങ്ങളെല്ലാം ആരാധകരും ആഘോഷമാക്കാറുണ്ട്. ദിലീപിനായി നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ദിലീപിനായി കാവ്യ മാധവന്‍ നല്‍കിയ സമ്മാനമെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ദിലീപേട്ടന്റെ അച്ഛനൊപ്പമായി മാമാട്ടിയേയും ചേര്‍ത്തൊരു കുടുംബഫോട്ടോയായിരുന്നു കാവ്യ ദിലീപിന് നല്‍കിയത്. അച്ഛനും അമ്മയ്ക്കും ഇടയിലായി ചിരിച്ച് നില്‍ക്കുന്ന മാമാട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. ദിലീപിന്റെ സഹോദരിയും സഹോദരനുമെല്ലാം കുടുംബസമേതമായുള്ള ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.കാവ്യ പറഞ്ഞത്.ഇതാരാടീ ചെയ്‌തെ എന്നാണ് ദിലീപേട്ടന്‍ ചോദിച്ചത്. കോഴിക്കോടുള്ള ഒരു കുട്ടിയാണ് ചെയ്തത്. അജിതയെന്നാണ് പേര്. രണ്ടുമാസമായി ഞങ്ങള്‍ ഇതിന്റെ പുറകിലാണ്. കുറേ ഫോട്ടോകളൊക്കെ എടുത്താണ് ചെയ്തത്. അയ്യോ ആ കുട്ടീടെ അടുത്ത് പറയൂട്ടോ ഭയങ്കര രസമായിട്ടുണ്ട്. ഇത്ര ഗ്രേറ്റ് ഗിഫ്റ്റാണെന്ന് പറഞ്ഞ് എന്നോട് ഒരുപാട് താങ്ക്‌സൊക്കെ പറഞ്ഞുവെന്നായിരുന്നു കാവ്യ മാധവന്‍ ഫോട്ടോ ചെയ്ത കുട്ടിയോട് പറഞ്ഞത്.
അച്ഛനെക്കുറിച്ച്.തന്നെ വക്കീലായി കാണാനാണ് അച്ഛനാഗ്രഹിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. പത്മനാഭന്‍പിള്ളയെന്ന അച്ഛനെക്കുറിച്ച് വാചാലനായുള്ള ദിലീപിന്റെ അഭിമുഖങ്ങള്‍ നേരത്തെ വൈറലായിരുന്നു. പിജിക്ക് ചേര്‍ന്ന സമയത്തായിരുന്നു സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായത്. മിമിക്രിയും സിനിമയുമൊക്കെയായി താന്‍ നടക്കുമ്പോഴും അച്ഛന്‍ പറഞ്ഞത് നിയമം പഠിക്കാനായിരുന്നു. അച്ഛനാഗ്രഹിച്ച വഴിയെ സഞ്ചരിക്കാന്‍ തനിക്കായില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. സ്‌ക്രീനില്‍ വക്കീലാവാനുള്ള അവസരം ദിലീപിന് ലഭിച്ചിരുന്നു.മകളെക്കുറിച്ച്.വിജയദശമി ദിനത്തിലായിരുന്നു രണ്ടാമത്തെ മകളായ മഹാലക്ഷ്മി ജനിച്ചത്. അതിനാലാണ് മാമാട്ടിക്ക് ഈ പേരിട്ടതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ആള്‍ മഹാകുസൃതിയാണെന്നും, സിനിമകളെക്കുറിച്ചും പാട്ടിനെക്കുറിച്ചുമൊക്കെ ചോദിക്കാറുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷിയാണ് മാമാട്ടിക്ക് ഏറ്റവും പ്രിയപ്പെട്ടയാളെന്നും ദിലീപ് പറഞ്ഞിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനൂട്ടി ഇടയ്ക്കിടയ്ക്ക് മാമാട്ടിയെ കാണാന്‍ ഓടിയെത്താറുണ്ട്. കുടുംബസമേതമുള്ള ചിത്രങ്ങള്‍ മീനാക്ഷിയും പങ്കിടാറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *