ചുവന്ന ചുരിദാറില്‍ അതിസുന്ദരിയായി കാവ്യ വൈറ്റ് ജുബ്ബയിട്ട് ദിലീപും കൊച്ചിയിലെ കല്യാണവീട്ടില്‍ താരദമ്പതികള്‍ എത്തിയപ്പോള്‍ ദൃശ്യങ്ങള്‍

സമാധാനം നിറയട്ടെ എല്ലാവരുടെ ജീവിതത്തിലും.എല്ലാ സങ്കടങ്ങളില്‍ നിന്നും മോചനമുണ്ടാകുന്ന ഒരു വര്‍ഷം ആകട്ടെ എല്ലാവര്‍ക്കും 2013.വർഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു കാവ്യാ മാധവൻ. ഏതൊരു വിഷയത്തിനും തന്റേതായ നിലപാടുകൾ കാവ്യ പറഞ്ഞിട്ടും ഉണ്ട്. ഒരു എഴുത്തുകാരി കൂടിയായ കാവ്യ ഇപ്പോൾ സൈബർ ഇടത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കാവ്യയുടെ വാക്കുകൾ വീണ്ടും വൈറലാകുമ്പോൾ സോഷ്യൽ മീഡിയയിലൂടെ എങ്കിലും ഞങ്ങളിലേക്ക് എത്തിക്കൂടേ എന്നാണ് ആരാധകർ ചോദിക്കുന്നത്. കാവ്യയുടെ വാക്കുകൾ. കാവ്യ 2013 ൽ പങ്കിട്ട പോസ്റ്റിലെ ഭാഗങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.
ലോകം മുഴുവനും പുതുവര്‍ഷത്തെ സന്തോഷത്തോടെ വരവേറ്റു കഴിഞ്ഞു. പക്ഷെ എനിക്കെന്തൊ ഈ സന്തോഷങ്ങളിലൊന്നും പങ്കെടുക്കാന്‍ സാധിക്കുന്നതേയില്ല.2012 അവസാനിച്ചപ്പോള്‍ ഒരുപാട് സങ്കടങ്ങളായിരുന്നു മനസ്സ് നിറയെ.2012 ഡിസംബര്‍ 23 വേദനയോടെ ഓര്‍ക്കാനുള്ള ഒരു ദിവസമാക്കി എന്റെ അച്ഛമ്മ ഞങ്ങളെ വിട്ടു പോയി.- കാവ്യാ പറയുന്നു.അച്ഛമ്മയുടെ ഓർമ്മകൾ.നീലേശ്വരം എന്ന് പറയുംബോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയിരുന്നത് അച്ഛന്‍ പെങ്ങളുടെ വീട്ടില്‍ മിനുമോളുടെ വരവും കാത്തിരിക്കുന്ന എന്റെ അച്ഛമ്മയെയായിരുന്നു. വെള്ളാരംകല്ലുകള്‍ കണ്ണില്‍ നിറച്ച് കുടുകുടെ ചിരിച്ച്,തമാശകള്‍ പറഞ്ഞ്,കഥകള്‍ പറഞ്ഞ് നിറയെ സ്നേഹം തന്നിരുന്ന എന്റെ അച്ഛമ്മ.വാര്‍ധക്യം അച്ഛമ്മയുടെ കാഴ്ചയിലും കേള്‍വിയിലും നര വീഴ്ത്തിയപ്പോഴും ഓര്‍മ്മയ്ക്ക് യാതൊരു കുറവും വന്നിരുന്നില്ല.ആ ഓര്‍മകളില്‍ എന്നും ഞാന്‍ ഉണ്ടായിരുന്നു.

എനിക്ക് ആത്മവിശ്വാസം തന്നിരുന്നു.ഒന്നും പറയാതെ തന്നെ ആ തലോടല്‍ എനിക്ക് ആത്മവിശ്വാസം തന്നിരുന്നു. അവസാനമായി ഒന്ന് കാണാന്‍ പോലും പറ്റാതെ എന്റെ അച്ഛമ്മ പോയി.ഒരുപാട് സ്വപ്നങ്ങള്‍ ബാക്കി വച്ച്.ഇനി നീലേശ്വരത്ത് ചെല്ലുംബോ എന്നെ കാത്തിരിക്കാനും എന്റെ വിശേഷങ്ങള്‍ കേള്‍ക്കാനും എന്റെ അച്ഛമ്മ ഉണ്ടാകില്ല.ആ നടുക്കം തീരും മുന്‍പേ അതാ മറ്റൊരു സംഭവം കൂടി.അവള്‍ക്ക് വേണ്ടി.ഡല്‍ഹിയിലെ പാതകത്തിനിരയായ പെണ്‌കുട്ടി മരിച്ചിരിക്കുന്നു..ഒരു രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയുടേയും സുരക്ഷ ആ രാജ്യത്തിന്റെ ഉത്തരവാധിത്വമാണ്‌.ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തിരുത്താനാവാത്ത തെറ്റ് ചരിത്രത്തില്‍ കുറിച്ചുകൊണ്ട് അവള്‍ യാത്രയായി.അവളെകുറിച്ച് കൂടുതലായി ഒന്നും തന്നെ നമുക്കറിയില്ല..എന്നിട്ടും നമ്മളെല്ലാവരും പ്രാര്‍ത്ഥിച്ചു അവള്‍ക്ക് വേണ്ടി.പെണ്ണായി ജനിച്ചതുകൊണ്ട് ഭയം തോന്നുന്നില്ല.പക്ഷെ വിധി നമുക്ക് അനുകൂലമാകാതെ മറ്റൊന്നായി..പെണ്ണായി ജനിച്ചതുകൊണ്ട് ഭയം തോന്നുന്നില്ല എനിക്ക്..പക്ഷെ നമ്മുടെ നാട്ടില്‍ നമ്മള്‍ ഒട്ടും തന്നെ സുരക്ഷിതരല്ല എന്ന വലിയ സത്യം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഒപ്പം നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ കുറിച്ചോര്‌ത്തും .. പെണ്ണിനെ മാനിക്കാത്ത ഈ നാട്ടില്‍ ഒരു പെണ്ണായി ജനിച്ചതിന്റെ പേരില്‍ ഭയന്നു ജീവിക്കേണ്ടി വരാത്ത ഒരു കാലം നമുക്ക് സ്വപ്നം കാണാം..നന്മ നിറയട്ടെ എല്ലാവരുടെ മനസ്സിലും- കാവ്യാ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *