അപ്പോൾ വിവാഹം നടത്തല്ലേന്ന് പറഞ്ഞു കേട്ടില്ല!…… കാവ്യയുടെ കണ്ടകശനി കാലത്തിലായിരുന്നു ദിലീപുമായുള്ള കല്യാണം

ദിലീപ്- കാവ്യാ മാധവൻ- മഞ്ജുവാര്യർ ജീവിതം സിനിമാകഥ പോലെയാണ്. ഏറെ ആകാംക്ഷയും ട്വിസ്റ്റും നിറച്ച ജീവിതമാണ് ഇന്നും ഇവരുടേത്. മഞ്ജുവുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ദിലീപ് അധികം വൈകാതെ കാവ്യയെ ജീവിത സഖിയാക്കി, പിന്നീടുള്ള ജീവിതം ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് സുന്ദരമായ ജീവിതം നയിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ഇവരുടെ വിവാഹം നടന്നത് ചില ദോഷസമയത്തായിരുന്നു, അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസം എന്ന് പറയുകയാണ് കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍. ഈ വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സമൂഹമദ്ധ്യമങ്ങളിൽ നിറയുന്നതും.ഏകദേശം 350 ഓളം പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്, അതിൽ 95 ശതമാനം നടന്നിട്ടുണ്ട് എന്ന് സ്വയം സ്ഥാപിച്ചുകൊണ്ടാണ് കലിയുഗ ജ്യോതിഷത്തിന്റെ ഉപജ്ഞാതാവ് സന്തോഷ് സംസാരിക്കുന്നത്.കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാർത്ഥി ഇവരുടെ ഭാവി എന്താകും എന്ന് അറിയാൻ വേണ്ടി എന്നെ വിളിച്ചിരുന്നു. ഞാൻ സ്വാഭാവികമായും നോക്കിയിട്ട് ആ വ്യക്തിയോട് പറഞ്ഞു 2016 മുതൽ 2019 വരെ യുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാൽ വിവാഹഭാവം ആണ് നടക്കുന്നത്.ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്. അപ്പോൾ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും തന്നെ ശരിയാകില്ല. ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ വിവാഹം ആ സമയത്തുതന്നെ നടന്നു. പിന്നീട് അറിയാൻ സാധിച്ചത് ഏതോ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി ആ വിവാഹം നടന്നു എന്നാണ്.

ഈ കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനിൽക്കുമ്പോൾ ഈ വിവാഹം നടന്നാൽ അത് കാരാഗൃഹവാസത്തിനു വരെ കാരണം ആകും എന്ന് ഞാൻ പ്രവചിച്ചതാണ്- കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍ ആവർത്തിച്ചുപറയുന്നു. അതിന്റെ ഭാഗമായിട്ടാണ് ദിലീപ് ജയിലിൽ കിടന്നത്. ദിലീപ് എപ്പോൾ ജാമ്യത്തിൽ ഇറങ്ങും എന്നും ഞാൻ പറഞ്ഞു, ഞാൻ പറഞ്ഞ സമയത്താണ് ജാമ്യവും കിട്ടിയത്- കലിയുഗ ജ്യോതിഷി അവകാശപ്പെടുന്നു.

കാവ്യക്ക് ഇപ്പോൾ നല്ലകാലം
ഞാൻ ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. കാവ്യക്ക് ഇപ്പോൾ നല്ല സമയം ആണ്. 45 വയസ്സ് വരെ ദശാകാലത്തിലൂടെയാണ് കടന്നു പോകുന്നത് എങ്കിലും മോശമായ സമയം എന്ന് പറയാൻ ആകില്ല. അതിനുശേഷം നല്ലകാലം ആകും വരിക. പക്ഷേ ദിലീപിന്റെ സമയം അത്ര നല്ലതല്ല, എന്നാൽ ഇരുവരുടെയും രാശികൾ തമ്മിൽ വച്ചുനോക്കുമ്പോൾ തരക്കേടില്ലാതെ മുൻപോട്ട് പോകും. ഒരു 50/50 റേഞ്ചിൽ ആണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്.

​​ജാതകചേർച്ച നോക്കുമ്പോൾ
​​ജാതകചേർച്ച നോക്കുമ്പോൾ
ഇരുവരുടെയും ജാതകം വച്ചുനോക്കുമ്പോൾ ജീവിതം അത്ര സന്തുഷ്ടകരമായിരിക്കില്ല. എടുത്തുചാടി പ്രയാസങ്ങൾ ഉണ്ടാക്കി വയ്ക്കും. ജാതകത്തിന്റെ വിപരീത ദിശയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. അതാണ് ഏറ്റവും വലിയ പ്രശ്നം. ഓരോ വ്യക്തികൾക്കും ജാതകത്തിലെ ഒരു വഴിയുണ്ട്, അതിലൂടെയാണ് പോകുന്നത് എങ്കിൽ അത് കറക്ട് ആയിരിക്കും. അല്ലങ്കിൽ ഇതിന്റെ പുറകിൽ ഇവർ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും- ജ്യോതിഷി സന്തോഷ് നായര്‍ സ്വന്തം ചാനലിലൂടെ പറയുന്ന വീഡിയോ ആണ് വൈറലായിമാറിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *