വിവാഹമോചിതനായ 33 വയസ്സുകാരനെ 24 കാരിയായ ഡിവൈന്‍ വിവാഹം ചെയ്തത് വൈറലായിരുന്നു; അതൊക്കെ ഒരു കാലം – പഴയ പോസ്റ്റ് കുത്തിപ്പൊക്കി ഡിവൈന്‍ ക്ലാര

മലയാള മിനിസ്‌ക്രീനില്‍ വൈറലായ മറ്റൊരു വിവാഹമായിരുന്നു നടി ഡിംപലിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുടെയും ഡിവൈന്‍ ക്ലാരയുടെയും. നടി മേഘ്‌ന വിന്‍സന്റുമായുള്ള വിവാഹ മോചനത്തിന് ശേഷം ഡോണ്‍ മറ്റൊരു ദാമ്പത്യത്തിലേക്ക് കടക്കുന്നു എന്നത് തന്നെയായിരുന്നു വാര്‍ത്ത അത്രയും വൈറലാവാനുള്ള കാരണം. അന്നൊരു രജിസ്റ്റര്‍ ഓഫീസ് നോട്ടീസിനൊപ്പം പങ്കുവച്ച വിവാഹത്തിന്റെ പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ഡിവൈന്‍.

‘ഞങ്ങളുടെ ഏറ്റവും വൈറലായ പോസ്റ്റ്. അതൊക്കെ ഒരുകാലം’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിയ്ക്കുന്ന ഇമോജിക്കൊപ്പമാണ് ഡിവൈന്റെ പോസ്റ്റ്. നോട്ടീസില്‍ വരന്റെ പേരും, വയസ്സും, വിവാഹ മോചിതനുമാണ് എന്ന് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. 24 വയസ്സായിരുന്നു അന്ന് ഡിവൈനിന്.

ചന്ദനമഴ സീരിയലിലൂടെ കേരളക്കരയുടെ എല്ലാം പ്രിയപ്പെട്ട മരുമകളായി മേഘ്‌ന വിന്‍സന്റ് നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു അത്. ഡിംപിള്‍ റോസും സീരിയലുകളില്‍ സജീവം. ഡിംപലിന്റെയും സഹോദരന്റെയും വിവാഹം ഒരുമിച്ചാണ് നടന്നത്. സഹോദരന്റെ ഭാര്യയായി മേഘ്‌ന വരുന്ന സന്തോഷം ഡിംപിലും പലതവണ പങ്കുവച്ചിരുന്നു. ഇരുവരും ഒരേ പോലുള്ള ഡ്രസ്സൊക്കെ ധരിച്ച്, വന്‍ ആഘോഷമാക്കിയ വിവാഹം മാസങ്ങള്‍ക്കക് അവസാനിക്കുകയായിരുന്നു.

എന്താണ് ഡോണിനും മേഘ്‌നയ്ക്കും ഇടയില്‍ സംഭവിച്ചത് എന്ന് രണ്ട് വീട്ടുകാരും പറഞ്ഞിട്ടില്ല. ഡോണില്‍ നിന്നും വിവാഹ മോചനം നേടിയ മേഘ്‌ന വീണ്ടും അഭിനയത്തില്‍ സജീവമായി. തമിഴിലും മലയാളത്തിലും എല്ലാം തിരക്കിലാണ് ഇപ്പോള്‍ നടി. മേഘ്‌ന പോയ വിടവിലേക്കാണ് ഡോണിന്റെ ജീവിതത്തിലേക്ക് ഡിവൈന്‍ ക്ലാര വന്നത്.

ഡിംപലിനൊപ്പം ഇപ്പോള്‍ ഡിവൈനും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. യൂട്യൂബ് വീഡിയോകളിലൂടെ തന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും വിശേഷം പങ്കുവച്ചെത്താറുണ്ട്. അക്കൂട്ടത്തിലാണ് ഇപ്പോള്‍ പഴയ പോസ്റ്റ് കുത്തിപ്പൊക്കി എത്തിയിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *