ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട് ഡിംപിളിന്റെ വാക്കുകൾക്ക് എതിരെ ആരാധകർ
ഇതിലും നല്ലൊരാളെ കിട്ടുമെന്ന് തോന്നിയിട്ടുണ്ട് പാച്ചുവിനെ കാണിക്കരുതെന്നൊക്കെ പറഞ്ഞവരുണ്ട് ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഡിംപിള്‍ റോസ്.അമ്മയായാല്‍ നമ്മള്‍ പോലും അറിയാതെ നമുക്കൊരുപാട് മാറ്റങ്ങള്‍ വരും. കൂടുതല്‍ സ്‌നേഹിക്കാനും ക്ഷമിക്കാനും പഠിച്ചു. നമ്മുടെ പ്രയോറിറ്റികളും മാറും. അമ്മയായതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് കുറേ പേര്‍ ചോദിച്ചിരുന്നു. നേരത്തെ ഞാന്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നയാളായിരുന്നു. ഇപ്പോള്‍ അതിനൊന്നും അധികം സമയം കിട്ടാറില്ല. കഴിച്ചെന്ന് വരുത്തി പാച്ചുവിന്റെ കാര്യങ്ങള്‍ക്കായി ഓടും.സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെയായാണ് ഡിംപിള്‍ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അവര്‍ പങ്കിടാറുണ്ട്. ഇനിയൊരു തിരിച്ചുവരവൊന്നും പ്ലാന്‍ ചെയ്യുന്നില്ല. ഡാന്‍സ് എനിക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. സ്റ്റേജില്‍ കയറണമെന്നുണ്ടെന്നും ഡിംപിള്‍ പറയുന്നു. ക്യുആന്‍ഡ്എ വീഡിയോയിലൂടെയാണ് ഡിംപിള്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.ഇതിലും നല്ലൊരാളെ കിട്ടുമെന്ന് ഏതെങ്കിലും ഒരു പോയിന്റില്‍ തോന്നും. ഓപ്പണായിട്ട് പറയുകയാണ്. എത്ര സ്‌നേഹമുള്ള പങ്കാളിയാണെങ്കിലും എപ്പോഴെങ്കിലും ഇതിനേക്കാളും നല്ലൊരാളെ കിട്ടുമെന്ന് തോന്നും. എന്നോട് ചോദിച്ചാലും ആന്‍സണ്‍ ചേട്ടനോട് ചോദിച്ചാലും ഇതിലും നല്ലൊരാളെ കിട്ടുമെന്ന് ചിന്തിച്ച നിമിഷമുണ്ടാവും. അയ്യോ ഇത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത് തെറ്റല്ല. നമുക്ക് എന്താണോ കിട്ടിയത് അത് നന്നായി കൊണ്ടുപോവുക. ജീവിതമെന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് കൂടിയാണല്ലോയെന്നായും ഡിംപിള്‍ പറഞ്ഞിരുന്നു.
പാച്ചുവിനെ അങ്ങനെ വീഡിയോയില്‍ കാണിക്കണ്ട, പ്രഗ്നന്‍സിയിലെ കാര്യങ്ങളെക്കുറിച്ചൊന്നും അധികം പറയണ്ടെന്നൊക്കെ സുഹൃത്തുക്കളും ബന്ധുക്കളും എന്നോട് പറയാറുണ്ട്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ്. പ്രചോദനമാണ് എന്ന രീതിയില്‍ പലരും എനിക്ക് മെസ്സേജ് അയയ്ക്കുന്നുണ്ട്. അതിനാലാണ് ഞാന്‍ ഇപ്പോള്‍ എന്റെ അനുഭവങ്ങളും പാച്ചുവിനെക്കുറിച്ചുമെല്ലാം നിങ്ങളോട് പറയുന്നത്. ഡെലിവറിയായി, കുട്ടി എന്‍ ഐസിയുവിലാണെന്നൊക്കെ പറഞ്ഞ് എനിക്ക് മെസ്സേജ് വരാറുണ്ട്. അവര്‍ക്കൊക്കെ ഞാന്‍ മറുപടി കൊടുക്കാറുണ്ട്. എന്റെ ജീവിതത്തില്‍ വന്ന മിറാക്കിളാണ് പാച്ചു.
അമ്മയായാല്‍ നമ്മള്‍ പോലും അറിയാതെ നമുക്കൊരുപാട് മാറ്റങ്ങള്‍ വരും. കൂടുതല്‍ സ്‌നേഹിക്കാനും ക്ഷമിക്കാനും പഠിച്ചു. നമ്മുടെ പ്രയോറിറ്റികളും മാറും. അമ്മയായതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് കുറേ പേര്‍ ചോദിച്ചിരുന്നു. നേരത്തെ ഞാന്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നയാളായിരുന്നു. ഇപ്പോള്‍ അതിനൊന്നും അധികം സമയം കിട്ടാറില്ല. കഴിച്ചെന്ന് വരുത്തി പാച്ചുവിന്റെ കാര്യങ്ങള്‍ക്കായി ഓടും. മുന്‍പൊക്കെ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടാറുണ്ടായിരുന്നു. ഇപ്പോള്‍ പിന്നെ അതൊന്നും ആലോചിച്ചിരിക്കാന്‍ സമയമില്ല.എയര്‍ഹോസ്റ്റസാവണമെന്ന ആഗ്രഹമുണ്ടായിരുന്നു. പൈലറ്റിങ്ങിന് പോവണമെന്നും ആഗ്രഹിച്ചിരുന്നു. അതിന്റെ ഇന്റര്‍വ്യൂന് പോയി സെലക്റ്റായിരുന്നു. പക്ഷേ, പേരന്‍സ് സമ്മതിച്ചില്ല. എന്റെ കൂടെ പഠിച്ചവരൊക്കെ ഇപ്പോള്‍ നല്ല നല്ല പൊസിഷന്‍സിലിരുന്ന് സംസാരിക്കുന്നത് കാണുമ്പോള്‍, പഠനത്തിന്റെ വഴിയെ പോയാല്‍ മതി എന്ന് തോന്നാറുണ്ട്. പക്ഷേ, ഞാന്‍ ഇപ്പോള്‍ എന്താണോ അതില്‍ ഗ്രയ്റ്റ്ഫുളാണ്. പത്ത് പേര് തിരിച്ചറിഞ്ഞ് സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ട്. ദൈവം വിധിച്ചതല്ലേ നമുക്ക് കിട്ടൂ, ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്.എന്റെയും അന്‍സണ്‍ ചേട്ടന്റെയും അറേഞ്ച്ഡ് മാര്യേജാണ്. അവിടത്തെ മമ്മി ഒരുപാട് സംസാരിക്കുന്നയാളല്ല. ഇടയ്ക്ക് എക്‌സ്പ്രഷന്‍സും സംസാരവും വരും, എന്നേയുള്ളൂ. എല്ലാവരും സൈലന്റാണ്. ഓരോ വീഡിയോ കണ്ട് അഭിപ്രായം പറയുന്നവരല്ല. ഉള്ളില്‍ നല്ല സ്‌നേഹവും കെയറിംഗുമാണ്. അത് മനസിലാക്കി എടുക്കണം. പാച്ചുവിനെ സിംഗിള്‍ ചൈല്‍ഡാക്കി വളര്‍ത്താന്‍ എനിക്കിഷ്ടമില്ല. അവനൊരു കൂടപ്പിറപ്പ് വേണം. ഞാനും ചേട്ടനും വളര്‍ന്നത് പോലെ നല്ലൊരു ബോണ്ടിംഗില്‍ അവരെ വളര്‍ത്താന്‍ ആഗ്രഹമുണ്ട്. പ്രഗ്നന്‍സി എനിക്കിപ്പോഴും പേടിയുള്ള കാര്യം തന്നെയാണ്. ഈ പേടി തന്നെയാണ് ഞാന്‍ ഇനി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്ത കാര്യം. ഞാന്‍ നന്നായി ശ്രദ്ധയൊക്കെ കൊടുത്തിരുന്നു. നമുക്ക് വിധിച്ച കാര്യങ്ങള്‍ അനുഭവിക്കാതെ പറ്റില്ലല്ലോ.പാച്ചുവും ഡിവൈനുമുള്ള ബോണ്ട് സ്‌പെഷലാണ്. അവരാണ് അമ്മയും മോനും എന്നാണ് നമുക്ക് ചില സമയത്ത് തോന്നുക. തൃശ്ശൂരെ വീട്ടില്‍ പോയാല്‍ അവനാദ്യം തേടുന്നത് ഡിവൈനെയാണ്. ഫോണിലൊക്കെ ഡിവൈന്റെ ശബ്ദം കേട്ടാല്‍ അവന്‍ റെസ്‌പോണ്ട് ചെയ്യും. എന്നേക്കാളും മുന്‍പ് പാച്ചുവിനെ കണ്ടത് അവരൊക്കെയാണ്. കുറേ കോംപ്ലിക്കേഷന്‍സിലൂടെയൊക്കെ കടന്നുവന്നതിനാല്‍ അവന്റെ ഓരോ മാറ്റങ്ങളും ഞങ്ങളെല്ലാം സൂക്ഷമമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈസിയായും ബോള്‍ഡായുമാണ് ഡിവൈന്‍ അവനെ കൈകാര്യം ചെയ്യുന്നത്. അങ്ങനെയൊക്കെയുള്ള ആത്മബന്ധമായിരിക്കാം അത്.
@All rights reserved Typical Malayali.
Leave a Comment