കുഞ്ഞിന്റെ നൂലുകെട്ടിന് മേഘ്നയെ വിളിച്ചില്ലേ?’.. മേഘ്നയെ വിളിച്ചിട്ടും ആദ്യ ഭർത്താവിന്റെ കുഞ്ഞിന്റെ നൂലുകെട്ടിനു പോയില്ല..

കുഞ്ഞിന്റെ നൂലുകെട്ടിന് മേഘ്‌നയെ വിളിച്ചില്ലേ? ഡിവൈന്‍ നല്‍കിയ മാസ് മറുപടി വൈറല്‍! കൈയ്യടിച്ച് ആരാധകര്‍.ഡോണ്‍ ടോണിയുടെ രണ്ടാം വിവാഹം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അഭിനേത്രിയായ മേഘ്‌ന വിന്‍സെന്റുമായി വിവാഹമോചനം നേടിയ ശേഷമായിരുന്നു ഡോണിന്റെ ജീവിതത്തിലേക്ക് ഡിവൈന്‍ എത്തിയത്. ഡിവൈന്റെ വരവോടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തിരികെ കിട്ടിയെന്നായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം ഡിംപിള്‍ പങ്കിടാറുണ്ട്.divine clara don s reply on a question about meghana vincent went viral
കുഞ്ഞിന്റെ നൂലുകെട്ടിന് മേഘ്‌നയെ വിളിച്ചില്ലേ? ഡിവൈന്‍ നല്‍കിയ മാസ് മറുപടി വൈറല്‍! കൈയ്യടിച്ച് ആരാധകര്‍.ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണും ഭാര്യ ഡിവൈനും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഡിംപിളിനും അമ്മയ്ക്കും പിന്നാലെ ഡിവൈനും യൂട്യൂബ് ചാനലുമായി സജീവമാവുകയായിരുന്നു. ഫാമിലിയിലെ വിശേഷങ്ങളാണ് ഡിവൈന്റെ വീഡിയോകളിലൂടെ കാണിക്കാറുള്ളത്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. പ്രഗ്നന്‍സി ടെസ്റ്റ്് നടത്തിയത് മുതല്‍ പ്രസവം വരെയുള്ള വിശേഷങ്ങള്‍ വീഡിയോയിലൂടെ ഡിവൈന്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ നൂലുകെട്ട്. കുടുംബത്തില്‍ അടുത്തിടെ ഒരു മരണം നടന്നതിനാല്‍ വലിയ ആര്‍ഭാടമൊന്നുമില്ലാതെയാണ് നൂലുകെട്ട് നടത്തുന്നത്. തോമുവിന്റെ ചടങ്ങ് നല്ലരീതിയിലാണ് നടത്തിയത്. അതുകണ്ട് ചാക്കോച്ചന് ഭാവിയിലൊരു വിഷമം തോന്നരുതല്ലോ. ചെറിയൊരു പരിപാടിയാണ്. കുട്ടികളൊക്കെയുള്ളതിനാല്‍ പുറമെ വെച്ച് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചാക്കോച്ചന്റെ നൂലുകെട്ട് എന്ന് വരണം, ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്‌തോളൂയെന്നായിരുന്നു ഞാന്‍ ഇവന്റുകാരോട് പറഞ്ഞത്. ഡിംപിളിന്റെ ഡ്രസിന് മാച്ചായതിനാല്‍ അമ്മ ഇനി ഡിംപിളാവട്ടെയെന്നായിരുന്നു ഡിവൈന്റെ കമന്റ്.

നൂലുകെട്ടിനുള്ള സാധനങ്ങളെല്ലാം എനിക്കൊരാള്‍ അയച്ച് തന്നിരുന്നു. തോമുവിനും ചാക്കോച്ചനും ഡ്രസും അവര്‍ തന്നിട്ടുണ്ട്. ഒഫീഷ്യല്‍ നെയിം വെച്ചൊരു ഡ്രസും കിട്ടിയിട്ടുണ്ട്. പേര് വെളിപ്പെടുത്തുന്ന സമയത്ത് അത് കാണിക്കാം. ക്രിസ്ത്യന്‍സിന് നൂലുകെട്ട് എന്നൊരു ചടങ്ങുണ്ടോയെന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഹിന്ദുക്കള്‍ക്ക് മാത്രമേ ഇങ്ങനെയൊരു ചടങ്ങുള്ളൂവെന്നാണ് പലരും കരുതുന്നത്. കുടുംബ ലിറ്റര്‍ജി ബുക്കില്‍ നൂലുകെട്ടിനുള്ള പ്രാര്‍ത്ഥന വരെയുണ്ട്. നമ്മളായിട്ട് ഉണ്ടാക്കുന്ന ചടങ്ങല്ല ഇത്.തോമു മാത്രമല്ല ചാക്കോച്ചനും അപ്പ മോനാണ്. കരയുമ്പോള്‍ അപ്പ ആശ്വസിപ്പിക്കുന്നത് അവന് ഭയങ്കര ഇഷ്ടമാണ്. എന്റെയും ഡോണ്‍ ചേട്ടന്റെയും പപ്പമാര്‍ ചേര്‍ന്നാണ് ചടങ്ങ് നടത്തുന്നത്. ഡിംപിളാണ് പ്രാര്‍ത്ഥന ചൊല്ലിയത്. കണ്ണെഴുതുന്നതും കരിവളയിടുന്നതും സ്വര്‍ണ്ണാഭരണം ഇടീക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. നൂലുകെട്ടായതിനാല്‍ വെജിറ്റേറിയന്‍ സദ്യയായിരുന്നു ചടങ്ങിന്.ചടങ്ങിനെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നു. പുറത്ത് നടത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നറിയില്ലായിരുന്നു. പത്തുപേര് പോലുമില്ലാതെയായിരുന്നു ചടങ്ങ്. ചാക്കോച്ചന്റെ നൂലുകെട്ടിനെക്കുറിച്ച് എല്ലാവരും ചോദിച്ചിരുന്നു. എല്ലാം നിങ്ങളേയും കൂടി കാണിക്കാമെന്ന് കരുതിയാണ് വീഡിയോയും ചെയ്തതെന്നും ഡിവൈന്‍ വ്യക്തമാക്കിയിരുന്നു. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി ഡിവൈനും കുടുംബത്തിനും സ്‌നേഹം അറിയിച്ചെത്തിയത്.മേഘ്‌നയെ വിളിച്ചില്ലേ നൂലുകെട്ടിന് എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വിളിച്ചു, വരാന്‍ പറ്റിയില്ല ഷൂട്ടായ കാരണം. ആ കുട്ടിക്ക് ഇല്ലാത്ത പ്രശ്‌നം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല കേട്ടോ, പിന്നെ പഠിച്ചതല്ലേ പാടൂയെന്നായിരുന്നു ഡിവൈന്റെ മറുപടി. നല്ല മറുപടി, ഡിവൈന്‍ പൊളിച്ചു. രണ്ടാമത് വിവാഹം കഴിക്കുന്ന ആദ്യത്തെ സംഭവമൊന്നുമല്ല ഇത്, ഡിവൈന്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയെന്നായിരുന്നു ആരാധകര്‍ ഡിവൈനോട് പറഞ്ഞത്.വീട്ടില്‍ വെച്ച് ചടങ്ങ് നടത്താതിരുന്നതിനെക്കുറിച്ച് ചോദിച്ചയാള്‍ക്കും ഡിവൈന്‍ മറുപടി നല്‍കിയിരുന്നു. ഞാന്‍ എവിടെ വെച്ച് ചടങ്ങ് നടത്തിയാല്‍ നിങ്ങള്‍ക്കെന്താണ്. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ക്യാഷ് എടുത്തിട്ടല്ല ഞാന്‍ അവിടെ കൊടുത്തത്. കമന്‍സ് ഇടാം, പക്ഷേ, എല്ലാത്തിനുമൊരു ലിമിറ്റുണ്ട്. സ്ഥലം ഇല്ലെങ്കില്‍ നിങ്ങള്‍ തരുമോയെന്നായിരുന്നു ഡിവൈന്‍ ചോദിച്ചത്.എന്തെ മേഘ്‌ന ഓടിപ്പോയി, ഡോണ്‍ എന്താ ചെയ്‌തെയെന്ന ചോദ്യത്തിന് ഡിവൈനും ഡെന്‍സി ടോണിയും മറുപടി കൊടുത്തിരുന്നു. ഉറക്കം കിട്ടുന്നില്ലേ അറിയാഞ്ഞിട്ട്, നല്ലൊരു ഡോക്ടറിനെ കാണൂട്ടോ, സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു ഡെന്‍സിയുടെ മറുപടി. യൂബര്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല, സോ ഓടിപ്പോയെന്നായിരുന്നു ഡിവൈന്റെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *