നാലാമത്തെ സര്‍ജറിയും കഴിഞ്ഞു, ഇത് അവസാനത്തേത് ആകണമേ എന്നാണ് പ്രാര്‍ത്ഥന, പത്ത് വര്‍ഷമായി സഹിക്കുന്ന വേദന; ഡിഡി പറയുന്നു

ടെലിവിഷന്‍ ആങ്കറായി പ്രേക്ഷക പ്രിയം നേടിയ താരമാണ് ദിവ്യ ദര്‍ശിനി നീലകണ്ഡന്‍ എന്ന ഡിഡി. ഇപ്പോള്‍ അഭിനയത്തിലും ഡിഡി സജീവമായി തുടങ്ങുകയായിരുന്നു. അതിനിടയില്‍ ഇതാ തനിക്കൊരു മേജര്‍ സര്‍ജറി കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. പത്ത് വര്‍ഷമായി സഹിച്ചുകൊണ്ടിരിയ്ക്കുന്ന വേദനയ്ക്ക് ഇതോടെ അവസാനമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

നീണ്ട ഒരു പോസ്റ്റാണ് എന്ന് ആദ്യമേ പറഞ്ഞു തുടങ്ങുന്നുണ്ട്. ‘കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ ശ്രമകരമായതായിരുന്നു. രണ്ട് മാസം മുന്‍പ് എന്റെ കാല്‍മുട്ടിന് ഒരു വലിയ സര്‍ജറി കഴിഞ്ഞു. അതെ, കാല്‍മുട്ടിന് പൂര്‍ണമായും റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വലത് കാല്‍മുട്ടിന് നടത്തുന്ന നാലാമത്തെ സര്‍ജറിയാണിത്. ഇതോടുകൂടെ തീരണേ, ഇത് അവസാനമായിരിക്കണേ എന്നാണ് പ്രാര്‍ത്ഥനയും ആഗ്രഹവും’

‘ഇതുവരെ ഇത് വളരെ വേദനജനകമായ വീണ്ടെടിക്കലായിരുന്നു, പക്ഷേ ഇപ്പോള്‍ മാറ്റമുണ്ട്. എന്നിരുന്നാലും കാല്‍ ഒന്ന് ഓകെയാവാന്‍ വേണ്ടി ഞാന്‍ എന്റെ പരമാവധി ശ്രമിയ്ക്കുന്നുണ്ട്. ശാസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഈ പോസ്റ്റിടുന്നത്, ഓണ്‍സ്‌ക്രീനില്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയും, എപ്പോഴും എന്റെ ഈ വേദനയില്‍ സഹതപിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ്. ഇത്രയധികം സ്‌നേഹം നിങ്ങളില്‍ നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്, അതിന് വേണ്ടി ഇത്രമാത്രം ഞാന്‍ എന്തു ചെയ്തു എന്നെനിക്കറിയില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള സ്‌നേഹവും നന്ദിയും എല്ലാവരെയും അറിയിക്കുന്നു.

‘ഈ വേദനകള്‍ എന്നെ കയ്‌പേറിയ ഒരു വ്യക്തിയാക്കരുത് എന്ന് ഞാന്‍ സ്വയം പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ സ്‌നേഹം അതിനെന്നെ സഹായിച്ചു. ഇപ്പോള്‍ ഒരു നേരിയ വെളിച്ചം ഉള്ളതിനാല്‍ കൂടുതല്‍ ശക്തമായി ഞാന്‍ തിരിച്ചുവരും. ഇതിനകം തന്നെ ഞാന്‍ തിരിച്ചുവന്നു കഴിഞ്ഞു. അതിന് സഹായിച്ച ഡോക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാം ഡിഡി നന്ദി പറയുന്നുണ്ട്. പുതിയ കാല്‍മുട്ടില്‍, പുതിയ ഞാനായി നിങ്ങളെയെല്ലാവരെയും വന്ന് കാണും എന്ന് പറഞ്ഞുകൊണ്ടാണ് ഡിഡിയുടെ പോസ്റ്റ് അവസാനിര്രുന്നത്‌.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *