വയ്സ്സ് 52 ആയിട്ടും അവിവാഹിത കാരണം എന്താണെന്ന് വെളിപ്പെടുത്തി നടി സിത്താര ഞെട്ടി ആരാധകര്‍

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു നടി സിത്താര. സ്റ്റൈൽമന്നൽ രജനീകാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള സിത്താര മലയാളത്തിലും മികച്ച വേഷങ്ങൾ ആണ് ചെയ്തിട്ടുള്ളത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശാലീന സുന്ദരിയായ സിത്താരയുടെ ചാണക്യൻ, മഴവിൽക്കാവടി, നാടുവാഴികൾ, ഗുരു, വചനം, ചമയം, തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഇരു കയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിത്.എന്നാൽ സിനിമയിൽ എത്തി ഏറെ വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് സിത്താര. 52 കാരിയായ സിത്താര ഇപ്പോഴും അവിവാഹിതയാണ്. എന്തുകൊണ്ട് ഇത്രയും നാളുകളായി വിവാഹിതയായില്ല എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അവർ ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിതാരയുടെ പ്രതികരണം. ചെറു പ്രായത്തിൽ തന്നെ വിവാഹിത ആവുന്നതിൽ തനിക്ക് താത്പര്യം ഇല്ലായിരുന്നു എന്ന് സിത്താര പറയുന്നു. ആ തീരുമാനത്തിൽ താൻ ഉറച്ച് നിന്നു

അച്ഛനും ആയി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ വിയോഗം. അച്ഛൻ മരിച്ചതോടെ വിവാഹത്തിനൊന്നും താത്പര്യം ഉണ്ടായിരുന്നില്ല. ഒറ്റക്കുള്ള ജീവിതവുമായി പതുക്കെ പതുക്കെ പൊരുത്തപ്പെട്ടു. അതിനാലാണ് വിവാഹം നടക്കാതെ പോയതെന്ന് സിതാര പറയുന്നു. അതേ സമയം നേരത്തെ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് സിതാര പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് വ്യക്തമാക്കാൻ നടി തയ്യാറായിരുന്നില്ല. കാവേരി എന്ന ചിത്രത്തിലൂടെ ആണ് സിതാര സിനിമ ജീവിതം ആരംഭിക്കുന്നത്
എന്നാൽ പുതുവസന്തമെന്ന ചിത്രത്തിന് ശേഷമാണ് താരം ഏറെ പ്രശസ്തയാകുന്നത്. ഇതിനോടകം നൂറിലധികം ചിത്രങ്ങളിൽ സിതാര വേഷമിട്ട് കഴിഞ്ഞു. മുൻനിര നായകന്മാർക്കും സംവിധായകർക്കും ഒപ്പം പ്രവർത്തിക്കാനുള്ള അവസരവും നടിക്ക് ലഭിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *