ദാമ്പത്യ ജീവിതത്തിന്റെ പത്താം വര്‍ഷത്തിന് ഇരട്ടി മധുരം..!! ആ വിശേഷ വാര്‍ത്ത അറിയിച്ച് നടന്‍ അജുവും ഭാര്യയും

നടനായും സഹനടനായും വില്ലനായുമൊക്കെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അജു വർഗീസ്. അജു വർഗീസ് ഇന്ന് തന്റെ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭാര്യ അഗസ്റ്റീനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഒരു ദശാബ്ദത്തിന്റെ ഓർമകളുടെ നിറവിൽ എന്നാണ് അജു സോഷ്യൽ മീഡിയയിൽ കുറിച്ചത്. 24 ഫെബ്രുവരി 2014 ന് ആയിരുന്നു അജുവിന്റെയും വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഇതേക്കുറിച്ച് അജുവും അഗസ്റ്റീനയും മുൻപ് തുറന്നു സംസാരിച്ചിട്ടുണ്ട്.

ഡിസൈനിങ്ങിലെ താല്‍പര്യം മുന്‍പേയുണ്ടായിരുന്ന ആളാണ് അഗസ്റ്റീന. അനിയത്തിക്കൊപ്പം ഒരു വര്‍ക്കിനായി പോയപ്പോള്‍ താനാണോ ഡിസൈനറെന്ന് പലരും ചോദിച്ചതോടെയാണ് ഒരു ഡിസൈനർ ആവുക എന്ന ആഗ്രഹം അഗസ്റ്റീന എന്ന ടീനയ്ക്ക് ഉണ്ടാവുന്നത്. എം കോം പഠനത്തിനിടയിലാണ് കൂട്ടുകാരിക്കൊപ്പം ചേര്‍ന്ന് ടീന ഒരു ഓണ്‍ലൈന്‍ ഡിസൈനര്‍ ഷോപ്പ് തുടങ്ങിയത്. ഒര്‍ഡറുകള്‍ക്ക് അനുസരിച്ച് ഡിസൈന്‍ ചെയ്തു അളവെടുത്ത് തയ്പ്പിച്ചു നല്‍കുന്ന സംരംഭമായിരുന്നു ടീന ആരംഭിച്ചത്. ഇതിനിടയിലായിരുന്നു ടീനയുടെ ജീവിതത്തില്‍ വലിയ ട്വിസ്റ്റ് സംഭവിച്ചുകൊണ്ട് അജുവിന്റെ രംഗപ്രവേശം.

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ അജു വര്‍ഗീസിനും നിവിന്‍ പോളിക്കും പ്രമോഷന്റെ ഭാഗമായി ധരിക്കാനുള്ള കുര്‍ത്തി ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിച്ചത് ടീനയ്ക്കാണ്. അന്ന് ചെയ്ത ഡിസൈന്‍ അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതോടെ ആ പരിചയം ദൃഢപ്പെടുകയും പിന്നീട് പ്രണയമായി മാറുകയുമായിരുന്നു എന്നൊരിക്കൽ അജുവും അഗസ്റ്റീനയും പറഞ്ഞിട്ടുണ്ട്. അജുവിനും അഗസ്റ്റീനയ്ക്കും നാലുമക്കൾ ആണ് ഉള്ളത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവനായും ജനിച്ചിരുന്നു. ഇവര്‍ക്ക് 3 വയസ്സ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്. അഗസ്റ്റീനയുടെ കുടുംബത്തില്‍ ഇരട്ടകളുടെ പാരമ്പര്യമുണ്ട് എന്ന് അഗസ്റ്റീനയും അജുവും പറഞ്ഞിട്ടുണ്ട്.

മക്കളു കൂടും തോറും വളർത്താൻ എളുപ്പമാണ്. സഹോദരങ്ങളുണ്ടെങ്കിൽ കളിക്കാൻ കൂട്ടുണ്ട്. അവരുടെ ലോകം അവരു കണ്ടെത്തും. ഒരു കുട്ടി മാത്രമായാൽ എപ്പോഴും നമ്മെ ചുറ്റിപറ്റിയായിരിക്കും അവരുടെ ജീവിതം എന്നും നല്ല മക്കളായി വളരണം, വിദ്യാഭ്യാസമുണ്ടെങ്കിലും സ്വഭാവം നല്ലതല്ലെങ്കിൽ കാര്യമില്ലല്ലോ എന്നായിരുന്നു മുൻപ് ഒരു അഭിമുഖത്തിൽ മക്കളെ കുറിച്ച് അഗസ്റ്റീനയും അജുവും പറഞ്ഞിരുന്നത്. രണ്ട് തവണ ഇരട്ടക്കുട്ടികള്‍ ജനിച്ചതിന്റെ പേരില്‍ ഏറെ കളിയാക്കലുകള്‍ നേരിടേണ്ടി വന്ന താരദമ്പതിമാരാണ് അജു വര്‍ഗീസും അഗസ്റ്റീനയും. എന്നാല്‍ നാല് മക്കള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *