വളരുമ്പോൾ സൈക്കോളജിസ്റ്റ് ആവണം’! അച്ഛനും അമ്മയും പേരന്റ്സ് മീറ്റിങ്ങിന് വരാറില്ല; മിഥുന്റെയും ലക്ഷ്മിയുടെയും മകൾ തൻവി പറയുന്നു!

നടനായും അവതാരകനായും മലയാളി മനസുകളിൽ ഇടം നേടിയ താരമാണ് മിഥുൻ. മിഥുനെ പോലെ തന്നെ മിഥുന്റെ ഭാര്യയും യൂട്യൂബറുമായ ഭാര്യ ലക്ഷ്മി മേനോനും മകൾ തൻവിയും ആരാധകർ നിരവധിയുള്ള താരങ്ങൾ തന്നെയാണ്. ഇപ്പോഴിതാ മൂന്നുപേരും ചേർന്ന് ഒരു അഭിമുഖത്തിൽ പങ്കെടുക്കുകയാണ്. അതിൽ തൻവി പറഞ്ഞ രസകരമായ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.”‘അമ്മ എന്തെങ്കിലും വാങ്ങി തരാം എന്ന് പറയുമ്പോൾ ആണ് ഞാൻ കൂടെ വീഡിയോ ചെയ്യുന്നത്. അതൊക്കെ വാങ്ങിപ്പിക്കുകയും ചെയ്യും. ഏറ്റവും കൂടുതൽ മേക്കപ്പ് സ്കിൻ കെയർ സാധനങ്ങൾ ആണ് വാങ്ങിപ്പിക്കുന്നത്. ഡാൻസ് വിഡിയോകൾ ആണ് എനിക്ക് ഇഷ്ടമല്ലാത്തത്. അതിൽ മാത്രമാണ് നോ പറയുന്നത്. ഡാൻസിങ്ങും അഭിനയവും ആങ്കറിംഗും ഒന്നും വേണ്ടാ അതൊന്നും ചെയ്യാൻ ഇഷ്ടമല്ല. വലുതാവുമ്പോൾ സൈക്കോളജിസ്റ്റ് ആവാൻ ആണ് ഇഷ്ടം. കൂട്ടത്തിൽ കൂടുതൽ ഫണ്ണി ആയിട്ടുള്ള ആൾ അച്ഛൻ ആണ്. ഒരുപാട് ഫണ്ണി സ്റ്റോറീസ് പറയും. കൂടുതൽ സ്ട്രിക്ട് ആയിട്ടുള്ള ആൾ അമ്മയാണ്. അമ്മയെ ആണ് കൂടുതൽ സമയവും കാണുന്നത്. കാണുന്ന സമയം കുറവായത് കൊണ്ട് അച്ഛൻ കൂടുതൽ ലിബറൽ ആണ്. പഠിക്കുന്ന കാര്യങ്ങൾ എല്ലാം നോക്കുന്നത് അമ്മയാണ്. മാർക്ക് വരുന്ന ദിവസം അച്ഛൻ കുറച്ച് സ്ട്രിക്റ്റ് ആവും. രണ്ടുപേരും നല്ല ഫ്രണ്ട്ലി ആണ്. സ്റ്റഡീസിൽ ഹെല്പ് ചെയ്യുന്നത് അമ്മയാണ്. തല്ലുന്നത് അമ്മയാണ്. കൂടുതൽ ഗോസിപ്പ് പറയുന്നത് അമ്മയോടാണ്. അമ്മയോട് എല്ലാ കാര്യങ്ങളും പറയും. അമ്മയും തിരിച്ച് ഗോസിപ്പൊക്കെ പറയും. മണ്ടത്തരങ്ങൾ ചെയ്യുന്നത് അച്ഛനാണ്. അച്ഛനെ തട്ടാസുരൻ എന്നാണ് വിളിക്കുന്നത്. എല്ലാ സാധനങ്ങളും തട്ടിയിട്ട് പൊട്ടിക്കും. എല്ലാം പൊട്ടിച്ചിട്ട് അത് നമ്മുടെ തലയിൽ ഇടും. പുറത്തിറങ്ങുമ്പോൾ അച്ഛന്റെയും അമ്മയുടെയും ഫാൻസ്‌ ഒക്കെ വരാറുണ്ട് ഫോട്ടോ എടുക്കാൻ. പക്ഷെ അതൊക്കെ ഇപ്പോൾ ശരിക്കും എന്റെ ഫാൻസ്‌ ആണ്. എന്റെ ഫ്രണ്ട്‌സൊക്കെ കമ്പനി കൂടുതൽ അമ്മയോട് ആണെങ്കിലും അച്ഛന്റെ ഫാൻസ്‌ ആണ് അവർ.

പേരന്റ്സ് മീറ്റിംഗിന് ഒന്നും രണ്ടുപേരും വരാറില്ല. നാണമില്ലേ വരാമായിരുന്നില്ലേ എന്റെ പേരന്റ്സ് മീറ്റിംഗ് ആയിരുന്നു എന്ന് ഞാൻ പറയാറുണ്ട് രണ്ടുപേരോടും. നന്നായി കുക്ക് ചെയ്യുന്ന ആൾ അമ്മയാണ്. അമ്മേടെ ചിക്കൻ ഫ്രൈ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. ഞാൻ കള്ളത്തരങ്ങൾ ഒന്നും ചെയ്യാറില്ല. എന്തെങ്കിലും മണ്ടത്തരമോ അബദ്ധമോ ചെയ്‌താൽ ആദ്യം അച്ഛനോട് പറയും. എന്നിട്ട് അച്ഛനോട് ചോദിക്കും അമ്മയോട് എങ്ങിനെ പറയണം എന്ന്. എന്നിട്ട് അച്ഛൻ പോയി അമ്മയോട് പറയുമ്പോൾ ഞാൻ ഒളിച്ചിരിക്കും. വിഡിയോയിൽ വരുന്ന സ്റ്റൈലിംഗ് ഒക്കെ എന്റെ തന്നെയാണ്.” തൻവി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *