ആ സിനിമക്ക് ശേഷം ശ്രീനിയേട്ടനും ലാലും അകൽച്ചയിൽ ആയിരുന്നു; ശ്രീനിയേട്ടൻ അതിനുശേഷം എന്നോട് മിണ്ടിയിട്ടില്ല

നടനും സംവിധായകനുമായ ശ്രീനിവാസനുമായുള്ള അടുപ്പത്തെക്കുറിച്ചും, ശ്രീനി- മോഹൻലാൽ വിഷയത്തെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് മേജർ രവി.ശ്രീനിയേട്ടന്റെ കൂടെ താൻ കൂടുതൽ അടുക്കുന്നത് പ്രിയദർശന്റെ ( പ്രിയേട്ടൻ ) ഒപ്പം ഉള്ള സമയത്താണ്. പട്ടാളം ഒക്കെ വിട്ട് സിനിമയിൽ വരുന്ന സമയത്താണ് ശ്രീനിയേട്ടനുമായുള്ള അടുപ്പം ശരിക്കും തുടങ്ങുന്നത്. ആദ്യം ആഡുകൾ ചെയ്താണ് തുടക്കം . പ്രിയേട്ടന്റെ കൂടെ ആയിരുന്നു ഞാൻ കൂടുതൽ ആഡുകൾ അസിസ്റ്റ് ചെയ്തത്. അന്ന് നമ്മൾ ചെന്നൈയിലാണ്. നമ്മുടെ കുടുംബം തമ്മിൽ നല്ല അടുപ്പവും. വിനീതും ധ്യാനും ഒക്കെ അന്ന് ചെറിയ കുട്ടികൾ ആണ്. എന്റെ റൂമിൽ ഇടക്ക് വിനീത് വരും.ഇവൻ ടിവിയുടെ മുൻപിലിരുന്ന് പാടും. അതൊക്കെ ഞാൻ പ്രിയേട്ടന്റെ അടുത്ത് പറയും. അങ്ങിനെയാണ് വിനീതിന് ഒരു അവസരം കിട്ടുന്നത്. ആ സമയത്ത് ചേച്ചി നാട്ടിൽ ആണ്. ശ്രീനിയേട്ടന് ഡയബെറ്റിക്സ് ഒക്കെയുണ്ട്.

നമ്മൾ കുടുംബമായി നല്ല അടുപ്പം ഉള്ള സമയവും. എന്റെ ഭാര്യ ആയിരുന്നു ശ്രീനിയേട്ടന് അത്യാവശ്യം ഫുഡ് ഒക്കെ ഉണ്ടാക്കി കൊടുക്കുന്നത്. ശ്രീനിയേട്ടന് പച്ചക്കറികൾ ഒക്കെ വലിയ ഇഷ്ടമാണ്. ആ സമയത്താണ് പദ്മശ്രീ സരോജ് കുമാർ വരുന്നത്. അതിൽ മോഹൻലാൽ എന്ന നടനെ വളരെ മോശമായി കാണിക്കുന്ന ഒരു സിനിമയാണ്. മറ്റുള്ളവരുടെ നെഞ്ചത്ത് കയറിയിട്ടാണ് എങ്കിലും വേദന കൊടുക്കണം എന്ന ചിന്തയാണ് അവിടെ കണ്ടത്. ഈ ചിത്രത്തെക്കുറിച്ച് മീഡിയ എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ വളരെ രൂക്ഷമായി തന്നെയാണ് ഞാൻ മറുപടി നൽകിയത്. ശ്രീനിയേട്ടൻ ഇത്രയും മോശമായി ചെയ്യാൻ പാടില്ലായിരുന്നു എന്നും പറഞ്ഞു. ശ്രീനിയേട്ടന്റെ അടുത്ത് ഈ വാർത്ത പക്ഷെ എത്തിയത് വേറെ രീതിയിൽ ആയിരുന്നു. ചേട്ടൻ അതിനെ തമാശ രീതിയിൽ ആണ് എടുത്തത്. പക്ഷെ ലാലിനെക്കുറിച്ച് ഇങ്ങനെ ഒരു സിനിമ വന്നിട്ടും ആരും പ്രതികരിച്ചു കണ്ടില്ല. എന്റെ ഫീലിംഗ്സ് ഞാൻ പറയാറുണ്ട്. നമുക്ക് ആരിൽ നിന്നും ഒന്നും നേടാൻ ഇല്ല. എനിക്ക് ഒരാളെ ഇഷ്ടം ഉണ്ട്നെകിൽ ആ ഒരാളുടെ വേദനയിൽ അയാൾ അറിയാതെ തന്നെ സാന്ത്വനം ആകാനും, അയാൾക്ക് സമാധാനം ആകാനും ആണ് ഞാൻ ശ്രമിക്കാറുള്ളത്. അതിന്റെ പേരിൽ പിന്നെ ശ്രീനിയേട്ടൻ എന്നോട് മിണ്ടാറില്ല. വിനീതിനും ഒരിക്കൽ വിഷയം ഉണ്ടായിരുന്നു. ഞാൻ ഇത് ഒരിക്കൽ ഇതേക്കുറിച്ച് പറഞ്ഞപ്പോൾ വിനീതിന് വിഷമം ഉണ്ടായി അവൻ അത് എന്നോട് പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *