വിവാഹ ദിവസവും മാറ്റിയില്ല ആഘോഷവും മാറ്റിയില്ല പക്ഷെ ഒരു സംഭവം കൂടി നടന്നു
വിവാഹത്തിന് മുൻപേ പ്രതിശ്രുത വധു നിങ്ങളോട് ബ്രേക്ക് അപ്പ് ആയാൽ എന്തു ചെയ്യും. സ്വാഭാവികമായി വിവാഹം ഉപേക്ഷിക്കും. എന്നാൽ പ്രതിശ്രുതവധു പിണങ്ങിപ്പോയ ഒരു യുവാവ് ഇവിടെ എടുത്ത തീരുമാനം കണ്ട് അന്തം വിട്ടിരിക്കുകയാണ് സുഹൃത്തുക്കൾ. സ്വയം വിവാഹം കഴിക്കാനായിരുന്നു യുവാവിൻ്റെ തീരുമാനം. ബ്രസീലിലാണ് സംഭവം നടന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഡിയോഗോ റാബിലോയും വിക്ടോർ ഡ്യൂണോയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ മാസം വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹ നിശ്ചയത്തിനു ശേഷം പലതവണ ഇരുവരും തമ്മിൽ വഴക്കിട്ടു.ഇതോടെ കഴിഞ്ഞ ജൂലൈയിൽ ഡിയോഗോയെ ഉപേക്ഷിക്കാനും വിവാഹത്തിൽ നിന്ന് പിന്മാറാനും വിക്ടോ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹം മാറ്റി വെക്കുന്നതിനു പകരം വിവാഹവുമായി മുന്നോട്ടുപോകാൻ ആയിരുന്നു യുവാവിൻ്റെ തീരുമാനം. വധുവിന് പകരം സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനവും ഡിയോഗോ എടുത്തു. ബെഹിയ ഇറ്റർ കേളേ ഒരു റിസോർട്ടിൽ ഒക്ടോബർ 16-ന് നടന്ന ചടങ്ങിൽ ഡിയോഗോ സ്വയം മിന്നുകെട്ടി. പ്രതിശ്രുത വധു പിണങ്ങി പോകും മുൻപേ വിവാഹത്തിന് ക്ഷണിച്ച 40 അതിഥികൾ വിവാഹത്തിനെത്തി.വിക്ടോറിൻ്റെ കുടുംബവും സുഹൃത്തുക്കളും ഒഴിച്ച് ബാക്കി എല്ലാവരും വിവാഹത്തിന് എത്തി.
കണ്ണാടിക്കുമുന്നിൽ വിവാഹ സമ്മതം നടത്തുന്ന ഡിയോഗോയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമാണ്. ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടവരോടൊപ്പമാണ് ഞാനിന്ന്. ട്രാജഡി ഞാൻ ആഘോഷമാക്കി. ഇപ്പോൾ ഒരു കോമഡി ആയി.ഡിയോഗോ പറഞ്ഞു. ഒരുമാസമായി എന്ത് ചെയ്യണം എന്ന് ആലോചിക്കുകയായിരുന്നു. ഒടുവിൽ എന്നെ തന്നെ സ്നേഹിക്കാൻ ഞാൻ തീരുമാനിച്ചു.ക്ഷണിച്ച 50-ൽ 40 പേരും വിവാഹത്തിനെത്തിയെന്ന് ഡിയോഗോ പറയുന്നു. ഞാനൊരു ഇരയല്ലെന്ന സന്ദേശം ഇതിലൂടെ നൽകാനാണ് ആഗ്രഹിച്ചത്.സന്തോഷവാനായിരിക്കാൻ വിവാഹത്തിനെ ആശ്രയിക്കേണ്ടതില്ല. മറ്റൊരാളെ വിവാഹം കഴിക്കണം, കുട്ടികൾ വേണം. പക്ഷേ എൻ്റെ സന്തോഷം അതിനെ ആശ്രയിച്ചല്ല നിലകൊള്ളുന്നത് എന്ന് ഡിയോഗോ കൂട്ടിച്ചേർത്തു.
@All rights reserved Typical Malayali.
Leave a Comment