‘ഞങ്ങൾക്ക് ആണും പെണ്ണുമായി അവളെയുള്ളൂ’.. ആഗ്രഹിച്ച് കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറായി.. എപ്പോഴും ചിരിച്ച മുഖവും എല്ലാവരോടും വലിയ സ്നേഹവും.

ചികിത്സക്കായി എത്തിയ ആൾ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണർന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാനൂർ സ്വദേശി ഡോക്ടർ വന്ദനദാസ് ആണ് കൊല്ലപ്പെട്ടത്. 23 വയസ്സ് മാത്രമാണ് വന്ദനക്ക് പ്രായം. പ്രതി ആരാണെന്നും കൊലപാതക കാരണവും അറിഞ്ഞ് നടുങ്ങുകയാണ് മലയാളികൾ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4:30 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട വന്ദനയ്ക്ക് പുറമേ മറ്റു രണ്ടു പേർക്ക് കുത്തേറ്റു. വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച ആളാണ് ഇവരെ ആക്രമിച്ചത്.അടിപിടി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് ആണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. ലഹരിക്കടിമയായ ഇയാൾ സ്കൂൾ അധ്യാപകൻ ആണെന്നതാണ് നടുക്കുന്ന മറ്റൊരു വിവരം. നെടുംമ്പനയിലെ യുപി സ്കൂൾ അധ്യാപകനാണ് പ്രതിയായ സന്ദീപ്. ഡി അഡിക്ഷൻ സെൻറിൽ നിന്ന് ഇറങ്ങിയ ആൾ ആണ് ഇയാൾ. സന്ദീപം വീടിനടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ നാലരയോടെ സന്ദീപിനെ ആശുപത്രിയിലെത്തിച്ചു മുറിവ് തുന്നി കെട്ടുന്നതിനിടെ ആയിരുന്നു അക്രമണം. വൈദ്യപരിശോധനയ്ക്കായി പോലീസുകാർ കസ്റ്റഡിയിലെടുത്തു കൊണ്ടുവരികയായിരുന്നു ഇയാളെ. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണമായ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.

പിന്നിൽ നിന്നുള്ള കുത്ത് കഴുത്തിന് മുന്നിലേക്കെത്തുന്ന തരത്തിൽ മാരകമായ ആക്രമണമാണ് പൊലീസിനു മുന്നിൽ വെച്ച് ഇയാൾ നടത്തിയത്. മുതുകിൽ ആറു കുത്തേറ്റതായും വന്ദനയെ പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാത്രി മുതൽ സന്ദീപ് അക്രമാസക്തമായിരുന്നു. ഇടയ്ക്ക് ശാന്തനായിരുന്നു ഇയാൾ ചികിത്സയ്ക്കിടെ വീണ്ടും അക്രമാസക്തനായി. വന്ദനയ്ക്ക് പുറമേ ആശുപത്രി ഹോംഗാർഡ് അലക്സ് കുട്ടി കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്ഐ മണി ലാൽ എന്നിവർക്കും കുത്തേറ്റു.മുട്ടുചിറ നമ്പിച്ചിറ കാലായി കെ ജി മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. കൊല്ലത്തെ അസീസിയ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കുട്ടി പരിശീലനത്തിൻ്റെ ഭാഗമായി കോട്ടയം താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് കസ്റ്റഡിയിലുള്ള പ്രതി ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സംസ്ഥാനവ്യാപകമായി പണിമുടക്ക് ആരംഭിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *