റിയാസിനെയും ദിൽഷയെയും വിളിക്കില്ല വിവാഹനിശ്ചയം ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു റോബിനും ആരതിയും ലൈവിൽ
ബിഗ്ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിയ്ക്കും വിന്നര്‍ പോലും അല്ലാത്ത ഒരു മത്സരാര്‍ത്ഥിയുടെ പേരില്‍ സീസണ്‍ അറിയപ്പെടുന്നത്. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 എന്നാല്‍ പലര്‍ക്കും ഇപ്പോഴും റോബിന്‍ രാധാകൃഷ്ണന്‍ തന്നെയാണ്. ബിഗ്ഗ് ബോസ് എന്ന ഷോ സീസണല്‍ ആണ് ആ സീസണ്‍ കഴിഞ്ഞാല്‍ സ്റ്റാര്‍ഡം നഷ്ടപ്പെടും എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ അടുത്ത സീസണ്‍ തുടങ്ങാന്‍ സമയമായിട്ടും റോബിന്‍ തരംഗം അവസാനിച്ചിട്ടില്ല.പുതിയ സിനിമയുടെ വിശേഷങ്ങളും കല്യാണ വിശേഷങ്ങളും ഒക്കെയാണ് ഇപ്പോള്‍ റോബിനെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍. അതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ സമ്പാദ്യത്തെ കുറിച്ചും വരുമാനത്തെ കുറിച്ചും എല്ലാം റോബിന്‍ രാധാകൃഷ്ണന്‍ സംസാരിച്ചത്. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബിഗ്ഗ് ബോസിന് മുന്‍പുള്ള വരുമാനത്തെ കുറിച്ചും അതിന് ശേഷം നേടിയ കാര്യങ്ങളെ കുറിച്ചും റോബിന്‍ തുറന്ന് പറഞ്ഞു.ബിഗ്ഗ് ബോസിന് മുന്‍പ് റോബിന്റെ ഒരു മാസത്തെ പ്രതിഫലം ഏകദേശം ഒരു ലക്ഷം രൂപയോളം ആയിരുന്നുവത്രെ. നൈറ്റ് ഷിഫ്റ്റ് ആണ് എടുക്കുന്നത്. ഏകദേശം പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യാന്‍ വേണ്ടി പതിനാല് മണിക്കൂറുകളോളം ആശുപത്രിയില്‍ കഷ്ടപ്പെടാറുണ്ട്. അങ്ങനെ കഷ്ടപ്പെട്ടാണ് അത്രയും വരുമാനം സമ്പാദിച്ചത്.ബിഗ്ഗ് ബോസിന് ശേഷം ഡോക്ടര്‍ എന്ന തൊഴില്‍ ഉപേക്ഷിക്കണം എന്നുണ്ടെങ്കില്‍ അതിന് രണ്ട് ഇരട്ടിയെങ്കിലും വരുമാനം എനിക്ക് ഉണ്ടാക്കാനായി സാധിക്കണം. അതിന് വേണ്ടിയാണ് ഓടി നടന്ന് പരിപാടികളും ഉദ്ഘാടനങ്ങളും ബ്രാന്റിങും എല്ലാം ചെയ്തത്. നേരത്തെ സംബാദിച്ചതിന്റെ രണ്ട് ഇരട്ടിയോളം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സമ്പാദിക്കണം. എന്ന് പറഞ്ഞാല്‍ മാസം മൂന്ന് ലക്ഷമെങ്കിലും. അങ്ങനെ ഞാന്‍ സമ്പാദിക്കുകയും ചെയ്തു.
ബിഗ് ബോസില്‍ മത്സരിച്ച് താരമായി മാറിയവരിലൊരാളാണ് ഡോക്ടര്‍ റോബിന്‍. വിജയസാധ്യതയുള്ള മത്സരാര്‍ത്ഥിയായാണ് തുടക്കത്തില്‍ റോബിനെ വിശേഷിപ്പിച്ചിരുന്നത്. സഹമത്സരാര്‍ത്ഥികളോടുള്ള റോബിന്റെ പെരുമാറ്റം ശരിയല്ലെന്ന് പ്രേക്ഷകര്‍ തന്നെ വിലയിരുത്തിയിരുന്നു. ദില്‍ഷയുമായുള്ള റോബിന്റെ സൗഹൃദവും റിയാസിനെ പരിഹസിക്കുന്നതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെയായാണ് അവതാരകയും സംരംഭകയുമായ ആരതി പൊടിയെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് റോബിന്‍ വ്യക്തമാക്കിയത്. ചില ചടങ്ങുകളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം റോബിന്‍ ആരതിയെക്കുറിച്ച് സംസാരിക്കാറുണ്ട്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലും റോബിന്‍ ആരതിയെക്കുറിച്ച് പറഞ്ഞിരുന്നു.എന്നെക്കുറിച്ച് വരുന്ന ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റീവ് മൈന്‍ഡിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ഭയങ്കരമായി മുറിവേല്‍പ്പിക്കുന്നതിനും നല്ലത് ഹെല്‍ത്തിയായിട്ട് ട്രോള്‍ ചെയ്യുന്നതാണ്. തൊണ്ണൂറ്റൊന്‍പത് ശതമാനവും ഹെല്‍ത്തിയായിട്ടുള്ള ട്രോളുകളാണ് എനിക്ക് വന്നത്. വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നയാളാണ് ഞാന്‍. അതില്‍ നിന്നെന്തെങ്കിലും പഠിക്കാനോ ഇംപ്രൂവ് ചെയ്യാനോ ഉണ്ടെങ്കില്‍ അതിന് നോക്കും. നമ്മള്‍ വളരുന്നുണ്ടെങ്കില്‍ മാത്രമേ നമ്മളെക്കുറിച്ച് സംസാരിക്കുകയുള്ളൂ.ഞാന്‍ ഭയങ്കര ഷോര്‍ട്ട് ടെംപേര്‍ഡായിട്ടുള്ള ആളാണ്. ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്ന കുട്ടിയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ എനിക്ക് ദേഷ്യം വരും. ആ സമയത്തും ദേഷ്യം നിയന്ത്രിച്ച് ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. ഞാന്‍ വരുന്നതിന് മുന്‍പേ സ്വയം പ്രൂവ് ചെയ്തയാളാണ് ആരതി. പുള്ളിക്കാരിക്ക് സെലിബ്രിറ്റികളുമായൊക്കെ നല്ല ബന്ധമുണ്ട്. പലരേയും പരിചയപ്പെടുത്തി തരുന്നത് ആരതിയാണ്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നയാളാണ് റിയാസ് സലീം. ആ ഒരു വ്യക്തി തന്നെ പബ്ലിക്കായി ഒരു സ്ത്രീയെ മോശം പറയാന്‍ പാടില്ലായിരുന്നു. പുള്ളി അറിഞ്ഞ് തന്നെയാണ് അങ്ങനെ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment