ഞാൻ കറുത്തത് ആണ് അത് പറയാൻ ഒരു വിഷമവുമില്ല എന്നെക്കാൾ ബുദ്ധിമുട്ട് മറ്റു ചിലർക്കാണ്

ഡോക്ടർ ജോലിക്കിടെയാണ് ഈ പാട്ടും ഡാൻസും മോഡലിങ്ങും; നിറം കുറഞ്ഞതിന്റെ പേരിൽ എന്നെപ്പോലെ സാധാരണക്കാരിയായ ഒരാൾ പ്രചോദനമാകുന്നു എന്നു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം; ഡോ. ശ്രീക്കുട്ടി പറയുന്നു.സാന്ത്വനം സീരിയൽ താരം ബിജീഷ് അവനൂരിന്റെ ഷോപ്പിന്റെ ഉദ്ഘാടനത്തിന് പോയപ്പോൾ തന്റെ സുഹൃത്തും ബന്ധുവുമായ മിഥുൻ ശാർക്കര പകർത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയതെന്നും ശ്രീ പറയുന്നു.കുറച്ചുദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ കീഴടക്കിയ സുന്ദരിപ്പെണ്ണാണ് ഡോക്ടർ ശ്രീക്കുട്ടി സുനിൽ കുമാർ. കറുപ്പിന് ഏഴല്ല നൂറ് അഴകാണ് എന്ന് തെളിയിക്കുന്ന ചിത്രമാണ് സൈബർ ഇടം ആഘോഷിച്ചത്. കറുപ്പ് സാരിയിൽ ചുമന്ന ബോര്ഡര് കൂടി ആയപ്പോൾ അഗ്നി ശോഭ തുളുമ്പുന്നു എന്നാണ് കമന്റുകൾ ആരാധകർ പങ്കിട്ടത്. അഭിനയവും മോഡലിങ്ങും ഏറെ ഇഷ്ടപെടുന്ന ശ്രീക്കുട്ടി തൃശൂരുകാരിയാണ്. ഒപ്പം ഡോക്ടറും. .നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്ന പരിഹസിക്കപ്പെടുന്ന നിരവധി പേർക്ക് പ്രചോദനമാണ് ഇന്ന് ശ്രീകുട്ടി. താരത്തിന്റെ വിശേഷങ്ങളിലൂടെ..അസ്സൽ തൃശൂരുകാരി എന്ന് സ്വയം പരിചയപെടുത്തിക്കൊണ്ടാണ് ഇൻസ്റ്റയിൽ ശ്രീ നിറയുന്നത്. പാട്ടിനെയും ഡാൻസിനെയും ഏറെ ഇഷ്ടപെടുന്ന ശ്രീക്കുട്ടിക്ക് അഭിനയമോഹവും ഏറെയാണ്. ഡോക്ടർ പ്രൊഫഷൻ ആണ് എങ്കിലും തനിക്ക് ഇവയെല്ലാം വഴങ്ങും എന്ന് തെളിയിക്കുകയാണ് ശ്രീക്കുട്ടി. വൈറൽ ആകുമെന്നോ ഇത്രയും ആരാധകർ ഉണ്ടാകും എന്നോ താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മനോരമയോട് ശ്രീക്കുട്ടി പറഞ്ഞിരുന്നു.

‘കുറുപ്പാണെങ്കിലും സുന്ദരിയാട്ടോ…’ ജീവിതത്തിൽ ‍താനേറ്റവും കേട്ട കമന്റും കോംപ്ലിമെന്റും അതായിരിക്കുമെന്ന് അഭിമുഖത്തിലൂടെ ശ്രീ പറയുന്നു. ആദ്യ സമയങ്ങളിൽ അത് കേൾക്കുമ്പോൾ സന്തോഷമായിരുന്നു എന്നാൽ പിന്നീട് പക്വത വന്നപ്പോഴാണ് ആ കമന്റിനള്ളിൽ ഒളിച്ചിരുന്ന വർണ വിവേചനത്തെ താൻ തിരിച്ചറിഞ്ഞതെന്നും ശ്രീ പറയുന്നു.സുന്ദരിയാണെങ്കിൽ ആണെന്നു പറയണം. അതിനെന്തിനാണ് കറുപ്പിന്റെ വിശേഷണം. ‘കറുപ്പാണേലും’ എന്നു വിശേഷിപ്പിക്കാൻ എന്തേ… കറുപ്പത്ര മോശമാണോ എന്നും ശ്രീ ചോദിക്കുന്നു. മാത്രമല്ല ഡ്രസ്സ് വാങ്ങാൻ എത്തിയാൽ സെയിൽസ് ഗേളിന്റെ സ്ഥിരം ഉപദേശവും, ബ്രൈറ്റ് ആയിട്ടുള്ള വസ്ത്രം ധരിച്ചാൽ എത്തുന്ന കമന്റുകൾ ഒക്കെയും കേൾക്കുമ്പോൾ ഇപ്പോൾ വെറുപ്പാണ് തോന്നുന്നതെന്നും ഡോക്ടർ കുട്ടി പറയുന്നു.’കൂടിയ കറുപ്പ് കുറഞ്ഞ കറുപ്പ് എന്ന ഡെക്കറേഷനൊന്നും വേണ്ട. കറുപ്പിനെ വെളുപ്പിക്കാനുള്ള ഉപദേശങ്ങളും വേണ്ട. എന്റെ നിറത്തെ, ശരീരത്തെ ഞാൻ സ്നേഹിക്കുന്നു. അതിന്റെ പേരിൽ എനിക്കില്ലാത്ത വിഷമം വേറെ ആർക്കും വേണ്ട. എന്റെ നിറം ഇതാണ്, ഞാനിങ്ങനെയാണ്’,എന്നും അഭിമുഖത്തിൽ ശ്രീക്കുട്ടി പറയുന്നു.വൈറലായ ചിത്രം മുൻകൂട്ടി പ്ലാൻ ചെയ്ത ഫൊട്ടോഷൂട്ട് ഒന്നുമല്ല എന്നും അഭിമുഖത്തിനിടയിൽ താരം പറഞ്ഞു. സാന്ത്വനം സീരിയൽ താരമായ ബിജീഷ് അവനൂരിന്റെ ഷോപ്പിന്റെ ഉദ്ഘാടനത്തിന് പോയപ്പോൾ തന്റെ സുഹൃത്തും ബന്ധുവുമായ മിഥുൻ ശാർക്കര പകർത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയതെന്നും ശ്രീ പറയുന്നു.വെറുതേ പിറന്ന ക്ലിക്കുകൾ അതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നാല് മാസം മുമ്പത്തെ ചിത്രങ്ങൾ മിഥുൻ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഇച്ചിരി വൈകിയാണേലും എന്നെ വൈറലാക്കിയത് മിഥുൻ ആണെന്നും താരം വ്യക്തമാക്കി. ‘യൂ ആർ എ റിയൽ ഇൻസ്പിറേഷൻ ടു അസ്’ ശരിക്കും അതു കണ്ടപ്പോള്‍ മനസു നിറഞ്ഞു എന്നും ശ്രീ പറയുന്നു.നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്ന പരിഹസിക്കപ്പെടുന്ന നിരവധി പേർക്ക് എന്നെപ്പോലെ സാധാരണക്കാരിയായ ഒരാൾ പ്രചോദനമാകുന്നു എന്നു കേൾക്കുമ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും ഉണ്ടെന്നും താരം വ്യക്തമാക്കി. മാത്രമല്ല ഡോക്ടർ ജോലിക്കിടെ മോഡലിങ് ഒരുപാട് ചെയ്യണമെന്നും അഭിനയിക്കണമെന്നും അതിയായ ആഗ്രഹമുണ്ട് എന്നും ശ്രീ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *