റുവൈസ് കോടികളുടെ ആസ്തിയുള്ളവൻ.. എന്നിട്ടും ആ പെൺകുട്ടിയോട് ചതി
സ്ത്രീധനവുമായി ബന്ധപ്പെട്ട ആത്മഹത്യകളും കൊലപാതകങ്ങളും ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നാം കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങണം. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് പലതും ചെയ്യാനുണ്ട്.
how to avoid dowry death.യുവഡോക്ടറുടെ ആത്മഹത്യ, നേര്‍ക്കണ്ണ് തുറന്ന് കാണേണ്ടവ
സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതിന് യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന രണ്ടു ദിവസങ്ങളാണ് കടന്ന് പോയത്. അഭ്യസ്തവിദ്യരുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം ചില കാര്യങ്ങള്‍ നമ്മുടെ അകക്കണ്ണിന് വെളിച്ചം നല്‍കേണ്ടവ തന്നെയാണ്. നമ്മുടെ കണ്ണു തുറപ്പിയ്‌ക്കേണ്ട പല കാര്യങ്ങളും ഈ ആത്മഹത്യയും ആത്മഹത്യയിലേയ്ക്ക് നയിച്ചവരും നമ്മെ പഠിപ്പിച്ചു തരുന്നുണ്ട്. ഇതില്‍ നമ്മുടെ കുട്ടികളെ നാം വളര്‍ത്തിയെടുക്കേണ്ടതും വളര്‍ച്ചയുടെ ഘട്ടത്തിലും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളുണ്ട്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങളുമുണ്ട്.
ഉന്നതവിദ്യാഭ്യാസം നേടിയിട്ടും പണത്തോടുള്ള ആര്‍ത്തി എന്നതാണ് മറ്റൊരു അഭ്യസ്തവിദ്യയായ പെണ്‍കുട്ടിയുടെ മരണത്തിലേയ്ക്ക് നയിച്ചിട്ടുള്ളത്. ഡോക്ടര്‍ എന്നത് സമൂഹത്തില്‍ പേരുള്ള, മാന്യതയുള്ള ഒരു പ്രൊഫഷനാണ്. ഇതിലുപരിയായി ഇത് ഒരു ജീവകാരുണ്യപ്രവര്‍ത്തം കൂടിയാണ്. അതായത് പണമുണ്ടാക്കാനുള്ള ഒരു പ്രൊഫഷന്‍ മാത്രമല്ല, ഡോക്ടര്‍ എന്നത്. നല്ല വിദ്യാഭ്യാസവും നല്ല പ്രൊഫഷനുമെന്നത് കൂടുതല്‍ പണം ശരിയല്ലാത്ത വഴിയിലൂടെ നേടാനുളള വഴിയാണെന്ന തോന്നല്‍ നമ്മുടെ യുവതലമുറയിലുണ്ടാകരുത്. അതിനുള്ള ആദ്യത്തെ വഴി അവരെ വളര്‍ത്തിയെടുക്കുന്ന മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുകയെന്നത് തന്നെയാണ്. നല്ല വിദ്യാഭ്യാസവും ജോലിയുമെന്നത് സ്ത്രീധനം വാങ്ങാനുള്ള ലൈസന്‍സല്ലെന്നത് ഓരോരുത്തരും തിരിച്ചറിയണം.
പലപ്പോഴും മാതാപിതാക്കളുടെ മെന്റാലിറ്റി കുട്ടികളെ സ്വാധീനിയ്ക്കുന്നു. പണത്തിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും പണത്തോടുള്ള ആര്‍ത്തിയും എങ്ങനേയും പണമുണ്ടാക്കാനുള്ള വഴികളും മാതാപിതാക്കള്‍ തേടുമ്പോള്‍ നാമറിയാതെ നമ്മുടെ സ്വാധീനത്തില്‍ കുട്ടികളും ഇതേ രീതിയിലേയ്ക്ക് മാറുന്നു. അവരും പണത്തോട് ആര്‍ത്തിയുള്ളവരായി മാറുന്നു. ഇതിനായുള്ള വഴികള്‍ ഇവര്‍ തേടുന്നു. ഇത് പലപ്പോഴും മോശം വഴികളിലേയ്ക്ക് വരെ അവരെ കൊണ്ടുചെന്നെത്തിയ്ക്കുന്നു.വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്നത് നല്ല ജോലിയും സാമ്പത്തികവും മാത്രമല്ല, മാനസികമായ പക്വത നേടുകയെന്നത് കൂടിയാണ്. ഇവിടെ യുവഡോക്ടറുടെ മരണത്തിലേയ്ക്ക് നയിച്ച ഘടകം മാനസികമായ ധൈര്യക്കുറവ് കൂടിയാണെന്ന് പറയേണ്ടി വരും. നമ്മുടെ കുട്ടികളെ, പ്രത്യേകിച്ചും പെണ്‍കുട്ടികളെ നാം വിദ്യാഭ്യാസത്തോടൊപ്പം ധൈര്യത്തോടും ആവശ്യമായ തന്റേടത്തോടും കൂടി വളര്‍ത്തിയെടുക്കുകയെന്നത് അത്യാവശ്യമാണ്. ഇവിടെത്തന്നെ സ്ത്രീധനം ചോദിച്ചവരെ വേണ്ടെന്ന് വയ്ക്കാനുള്ള ആര്‍ജവം കാണിയ്‌ക്കേണ്ടതായിരുന്നു. അതിന് കുട്ടികളെ ധൈര്യത്തോടെ വളര്‍ത്തിയെടുക്കുക. വിവാഹമല്ല, വിദ്യാഭ്യാസമാണ് പ്രധാനമെന്ന തോന്നലുണ്ടാക്കുക.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ തുലാസില്‍ തൂക്കേണ്ടവര്‍ തന്നെയാണെന്ന തോന്നല്‍ നമ്മുടെ കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുക. ആണ്‍കുട്ടികള്‍ പണം വാങ്ങി വിവാഹം കഴിയ്‌ക്കേണ്ടവരും പെണ്‍കുട്ടികള്‍ പണം നല്‍കി വിവാഹം കഴിയ്‌ക്കേണ്ടവരുമാണെന്ന ചിന്ത കുട്ടികളില്‍ യാതൊരു വിധേനയും വളര്‍ന്ന് വരാന്‍ അനുവദിയ്ക്കരുത്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടേതായ റോളുണ്ട് ഇതല്ലെങ്കില്‍ ഈ സ്ത്രീധനസംബന്ധ ആത്മഹത്യയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവയാള്‍ക്കൊപ്പം കുടുംബവും വരുന്നതുപോലെയുള്ള അവസ്ഥകള്‍ നേരിടേണ്ടി വരും.
@All rights reserved Typical Malayali.
Leave a Comment