ഗർഭകാല കൊതി.. എത്ര കഴിച്ചിട്ടും മതിയാകാതെ നസ്രിയ.. നോക്കിയിരുന്ന് ഒന്നും കിട്ടാതെ ഫഹദ്..

ആ സംശയം തീർന്നു! ‘9 വർഷത്തിനു ശേഷം വരുന്ന കണ്മണി; കുഞ്ഞിക്കാലിനായി കാത്തിരുന്ന നസ്രിയ’ ബ്രേക്ക് എടുത്തപ്പോൾ വന്ന ചർച്ചകൾ.നസ്രിയ വന്നതോടെയാണ് ജീവിതം അര്‍ത്ഥപൂര്‍ണമായി മാറിയതെന്ന് ഫഹദ് പറഞ്ഞിരുന്നു. അലസനായിരുന്ന തന്നെ ആക്റ്റീവാക്കി നിര്‍ത്തുന്നയാളാണ് നസ്രിയ എന്നാണ് ഫഹദ് പറയുന്നത്.പ്രേക്ഷകരുടെ സ്വന്തം താര ദമ്പതികൾ.മലയാളികളുടെ സ്വന്തം താര ദമ്പതികൾ ആണ് ഫഹദും, നസ്രിയയും. ആരാധകർ ഏറെ ആഘോഷിച്ച വിവാഹം ആയിരുന്നു ഇവരുടെ എങ്കിലും ചില ഗോസിപ്പുകളും ഇരുവരെയും കുറിച്ച് വന്നിരുന്നു. എന്നും എക്കാലത്തും ഇൻഡസ്ട്രയിൽ നിന്നുള്ള ഗോസിപ്പുകൾക്ക് പഞ്ഞം ഇല്ലാത്തതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ചു ഫോട്ടോ ഇട്ടില്ലെങ്കിൽ, പൊതു വേദിയിൽ ഒരുമിച്ചു വന്നില്ലെങ്കിൽ ഒക്കെയും പലവിധ വാർത്തകൾ പ്രചരിക്കാറുണ്ട്. ഇത്തവണ മറ്റൊരു ഗോസിപ്പ് ആയിരുന്നുപ്രചരിച്ചത്.
അടുത്തിടെയാണ് താൻ സോഷ്യൽ മീഡിയയിൽ നിന്നും തത്കാലം ഒരു ഇടവേള എടുക്കുന്നു എന്ന് നസ്രിയ അറിയിച്ചത് അതോടെ പല വിധ ഊഹാപോഹങ്ങളും പ്രചരിക്കുകയുണ്ടായി. നസ്രിയ ഗർഭിണി ആണ് അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നത്. വര്ഷത്തിനു ശേഷം വരുന്ന കണ്മണി, കുഞ്ഞിക്കാലിനായി കാത്തിരുന്ന നസ്രിയ തുടങ്ങിയ തലക്കെട്ടുകളോടെയാണ് വാർത്തകൾ പ്രചരിച്ചതും.
പ്രചരിച്ച വാർത്തകളിൽ യാതൊരു വിധ സത്യങ്ങളും ഇല്ല എന്നുള്ളത്, ഇപ്പോൾ പ്രചരിക്കുന്ന ഒരു വീഡിയോയിൽ നിന്നും മനസിലാകും. കഴിഞ്ഞദിവസമാണ് പ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളർ സമീർ താഹിറിന്റെ പിതാവ് താഹിർ മട്ടാഞ്ചേരിക്ക് ആദരാഞ്ജലികളുമായി ഫഹദിനൊപ്പം നസ്രിയ എത്തിയിരുന്നു. ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വളരെ സ്പീഡിൽ ഓടി പോകുന്ന നസ്രിയയെ കണ്ടാൽ തന്നെ ഊഹാപോഹങ്ങളിൽ യാതൊരു അർത്ഥവും ഇല്ലെന്നു മനസിലാകും.

സിനിമയില്‍ നിന്നും വിട്ടുപോയതായി ഇതുവരെ തോന്നിയിട്ടില്ല. സിനിമാകുടുംബത്തിലേക്കാണ് കല്യാണം കഴിച്ചത്. അതിനാല്‍ത്തന്നെ സിനിമ കൂടെയുണ്ടായിരുന്നുവെന്നാണ് മുന്‍പ് നസ്രിയ പറഞ്ഞിട്ടുള്ളത്. നസ്രിയ എല്ലാകാര്യങ്ങളെക്കുറിച്ചും അപ്‌ഡേറ്റാണ്. കുടുംബ ബന്ധങ്ങളിലോട്ടാണ് കൂടുതല്‍ താല്‍പര്യമെന്നായിരുന്നു നസ്രിയയെക്കുറിച്ച് ഫാസില്‍ പറഞ്ഞത്. വിവാഹ ശേഷവും അഭിനയരംഗത്തേക്ക് നസ്രിയ എത്തിയിരുന്നു.
ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ചായിരുന്നു നസ്രിയ ഫഹദിനെ പ്രൊപ്പോസ് ചെയ്യുന്നത്. സിനിമ പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ ഇവരുടെ എന്‍ഗേജ്‌മെന്റും നടന്നു. തനിക്കെന്നെ കല്യാണം കഴിക്കാനാവുമോ, ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഞാന്‍ നിങ്ങളെ നന്നായി നോക്കിക്കോളാമെന്ന നസ്രിയയുടെ സത്യസന്ധമായ പ്രൊപ്പോസലിൽ ഫഹദ്എ വീണുപോയതാണെന്നും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
​പ്രായ വ്യത്യാസം പ്രശ്‌നം സമൂഹത്തിന്​12 വയസ് പ്രായവ്യത്യാസമുണ്ട് ഫഹദും നസ്രിയയും തമ്മില്‍.1994 ഡിസംബര്‍ 20 ന് ആണ് നസ്രിയ ജനിക്കുന്നത് ഫഹദ് ജനിക്കുന്നത് 82 ഓഗസ്റ്റിലും. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജന്മദിനം. ഫഹദിന് ഇപ്പോള്‍ 40 വയസ്സാണ് പ്രായം. ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും തന്റെ ജീവിതം മാറിയത് നസ്രിയയുടെ വരവിന് ശേഷമാണെന്ന് ഫഹദ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.നസ്രിയയുടെയും ഫഹദിന്റെയും വിവാഹസമയത്ത് പ്രായവ്യത്യാസം വലിയ ചര്‍ച്ചയായിരുന്നു. ഉപ്പയും ഉമ്മയും തമ്മിലുള്ള പ്രായവ്യത്യാസം പോലെ തന്നെയേ ഞങ്ങള്‍ തമ്മിലുള്ളൂയെന്നായിരുന്നു ഫഹദ് അന്ന് മറുപടി നൽകിയത്. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദും നസ്രിയയും വിവാഹിതരായത്. അന്ന് മുതൽ ഇന്ന് വരെ ഇരുവരെയും വിടാതെ ആരാധകരും പിന്തുടരുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *