ചിലർ അങ്ങനെ ആണ് സ്വന്തം ജീവനേക്കാൾ വില മതിക്കുന്നത് മറ്റുള്ളവരുടെ ജീവനാണ് – താരമായി യുവാവ്

ദൈവങ്ങൾ അമ്പലങ്ങളിലും പള്ളിയിലോ അല്ല എന്ന് പലപ്പോഴും പല അവസരങ്ങളിലും പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ശരിക്കും ദൈവം ഇരിക്കുന്നത് നല്ലൊരു മനുഷ്യ ഹൃദയത്തിലാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സ്വന്തം ജീവൻ പോലും നോക്കാതെ യുവാവിൻ്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവറായ ഫസലുദ്ദീൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. തമിഴ്നാട്ടിൽ നിന്നുമുള്ള യുവാക്കളാണ് തിങ്കളാഴ്ച ഉച്ചയോടെ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. നീന്തൽ വശമില്ലാത്ത വിജേഷ് എന്ന യുവാവും കൂട്ടുകാർക്കൊപ്പം വെള്ളത്തിലിറങ്ങി.
ആഴമില്ലാത്ത ഭാഗത്തായിരുന്നു വിജേഷ് ഇറങ്ങിയതെങ്കിലും, തെന്നി നീങ്ങി ആഴക്കയത്തിലേക്ക് വീണുപോവുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവരെല്ലാവരും കൂടി ഒരു വിധത്തിൽ വിജേഷിനെ കരയ്ക്കടുപ്പിച്ചുവെങ്കിലും വിജേഷിൻ്റെ നില ഗുരുതരമായി മാറി. അമ്പത് അടിയോളം താഴ്ചയുള്ള പാറക്കെട്ടുകൾ വിജേഷിനെയും കൊണ്ട് മുകളിലെത്താൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും, കുത്തനെയുള്ള പാറക്കെട്ടുകൾ കയറുന്നതിൽ എല്ലാവരും പരാജയപ്പെട്ടു.ഓരോ മിനുട്ടുകൾ കഴിയുന്തോറും വിജേഷിൻ്റെ അവസ്ഥ മോശമായി കൊണ്ടിരുന്നു.അതോടെ സഹായത്തിനായി കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അലമുറയിട്ട് കരഞ്ഞ് നിലവിളിച്ചു. സുരക്ഷാ ജീവനക്കാർ എത്തിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല.

എന്ത് ചെയ്യണമെന്നറിയാതെ ഓരോരുത്തരും നിസ്സഹായവസ്ഥയിൽ നോക്കി നിൽക്കുമ്പോഴായിരുന്നു ഹജാത്തിലെ ബസ് ഡ്രൈവറായ ഫസലുദ്ദീൻ അവിടേക്ക് എത്തിയത്. വിജേഷിൻ്റെ അവസ്ഥ മോശമാണെന്നറിഞ്ഞതോടെ പിന്നെ ഒന്നും നോക്കിയില്ല. ഫസല്ലുദ്ദീൻ വിജേഷിൻ്റെ ചുമലിൽ കെട്ടി കയറിലൂടെ മുകളിലേക്ക് എത്താൻ ശ്രമിച്ചു. പലരും ഫസലുദ്ദീനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിൻതിരിയാൻ ഫസലുദീൻ തയ്യാറല്ലായിരുന്നു. കെട്ടിത്തൂക്കിയ കയറിലൂടെ വിജേഷിൻ്റെ ദ്വീപ് സ്ഥിതി പാറക്കെട്ടുകളിലൂടെ അതീവ ശ്രദ്ധയോടെ ചുവട് വച്ച് മുകളിലെത്തിച്ചു. മുകളിൽ എത്തിയതിന് പിന്നാലെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ വിജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കിണർ കുഴിച്ചുള്ള കയറിൽ തൂങ്ങി മുകളിലേക്ക് കയറാൻ ധൈര്യം നൽകിയത് എന്നാണ് ഫസലുദ്ദീൻ പറയുന്നത്.ജീവന് വേണ്ടി പിടയുന്ന യുവാവിനെ കണ്ടപ്പോൾ ആ ജീവൻ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട ആളാണ് താൻ എന്നു തോന്നിയെന്നും, മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നുവെന്നും ഫസലുദ്ദീൻ പറഞ്ഞു. ഫസലുദ്ദീൻ്റെ കൃത്യമായ ഇടപെടലിലൂടെ വിജേഷിന് ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു. ആശുപത്രിയിൽ നിന്നും വിജേഷും കൂട്ടുകാരും ഒരുപാട് നന്ദിയും കടപ്പാടും, ഒരിക്കലും മറക്കാൻ പറ്റില്ല എന്നു പറഞ്ഞുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയത്.സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവന് രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഫസലുദ്ദീന് സോഷ്യൽ മീഡിയയിൽ നിറയെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *