ഈ കല്ല്യാണം നടക്കില്ല നടത്തില്ല പ്രണവ് കല്ല്യാണി വിവാഹം നടി ഗായത്രി സുരേഷ് രംഗത്ത്

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. മോഡലിങ് രംഗത്തു നിന്ന് അഭിനയത്തിലേക്ക് വന്ന ഒരു താരമാണ് ഗായത്രി. അഭിനയത്തിന്റെ ആദ്യനാളുകളിൽ നിരവധി ട്രോളുകൾക്ക് വിധേയയാകേണ്ടി വന്നു എങ്കിലും ഇപ്പോൾ ആരാധകർ ഏറെയാണ് ഗായത്രിക്ക്. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ തന്റെ സ്വപ്നങ്ങളെ കുറിച്ചും പ്രണയവും വെളിപ്പെടുത്തുന്ന ഗായത്രിയുടെ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്. ഗായത്രിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായ “എസ്കേപ്പ്” പ്രദർശനത്തിനൊരുങ്ങുകയാണ്. “ജമ്നാപ്യാരി” എന്ന ചിത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് “വള്ളിയും തെറ്റി പുള്ളിയും തെറ്റി”, “നിർണായകം”, “പ്രേമം” എന്നീ ചിത്രങ്ങളുടെ ഓഡിഷനിൽ ഗായത്രി പങ്കെടുത്തിരുന്നു. എന്നാൽ അതെല്ലാം റിജക്ട് ആയി പോവുകയായിരുന്നു. തൻ്റെ ഇഷ്ടങ്ങളും പ്രണയവുമെല്ലാം തുറന്നു പറയുകയാണ് താരം അഭിമുഖത്തിൽ.

സിനിമയിൽ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യർത്ഥനകൾ ഉണ്ടായെങ്കിലും തനിക്ക് ഒരാളോട് മാത്രം ആണ് ഇഷ്ടം തോന്നിയിട്ടുള്ളത് എന്നും അത് പ്രണവ് മോഹൻലാൽ ആണെന്നും ഗായത്രി വ്യക്തമാക്കി. പ്രണവ് ഒരുപാട് ഉയരങ്ങളിൽ ആണ് നിൽക്കുന്നത്. സിനിമകളിലൂടെ ആ ഉയർച്ച നേടിയിട്ട് പ്രണവ് ഇത് അറിയണം എന്നാണ് ഗായത്രിയുടെ ആഗ്രഹം. സിനിമയിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഗായത്രിക്ക് രാജകുമാരി, വേശ്യ, ഫ്രീക്കത്തി തുടങ്ങി വിവിധ തരം കഥാപാത്രങ്ങളെ ചെയ്യാൻ ആഗ്രഹമുണ്ട്. കൂടാതെ അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *