ഇപ്പോഴും കയ്യിൽ ഒരു ഫോട്ടോയുണ്ട്… എന്നും സൂക്ഷിച്ചു വയ്ക്കും… ആ പെൺകുട്ടിയുടെ ഓർമ്മയിൽ താര പുത്രൻ

ഞങ്ങളുടെ കാവൽ മാലാഖയാണ്”! ചേച്ചിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ അദ്ദേഹം കയ്യിൽ സൂക്ഷിക്കും, ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞേനെ; ലക്ഷ്മിയുടെ ഓർമ്മയിൽ ഗോകുൽ സുരേഷ്!
“ഒരു കല്യാണത്തിന് പോയാലും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ എന്റെ ഗ്രാൻഡ് ഫാദർ ചേച്ചിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ കയ്യിൽ പിടിച്ചേ നിൽക്കാറുള്ളു. ചേച്ചിയുടെ ബ്ലസിങ് ഇപ്പോഴും ഞങ്ങൾക്കെല്ലാവർക്കും ഉണ്ടാകും”
മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് എന്നറിയപെടുന്നയാളാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ ആക്ഷന്റെ പുതിയ മുഖം തന്നെ ആയിരുന്ന സുരേഷ് ഗോപി മികച്ച ഒരു നടനെന്നതിനൊപ്പം ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്‌. അച്ഛന്റെ പിന്നാലെ സിനിമയിലേക്കെത്തിയ മകൻ ഗോകുലിനെയും മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദുല്ഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ആണ് ഗോകുലിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണങ്ങളോടെ തീയറ്ററിൽ മുന്നേറുന്ന ആ ചിത്രത്തിൽ ടോണി എന്ന പോലീസുകാരനായാണ് ഗോകുൽ അഭിനയിച്ചത്. ഈ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമാ വിശേഷങ്ങൾക്കൊപ്പം സ്വൽപ്പം കുടുംബ വിശേഷങ്ങൾ കൂടി പങ്കുവച്ച ഗോകുൽ മരണപ്പെട്ടുപോയ തന്റെ മൂത്ത സഹോദരിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകരിൽ സങ്കടം ഉണർത്തുന്നവയാണ്.

“ലക്ഷ്മി ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കല്യാണം ഒക്കെ നടന്നിട്ടുണ്ടായേനെ. ചേച്ചി ജീവിച്ചിരിക്കുന്ന സമയത്ത് ഞാൻ ഇല്ല. ചേച്ചി മരിച്ച് ഒരു ഒന്നര വര്ഷം കഴിഞ്ഞിട്ടാണ് ഞാൻ ജനിക്കുന്നത്. ഞാൻ ഞങ്ങളുടെ ഒരു കാവൽ മാലാഖയെപ്പോലെയാണ് ചേച്ചിയെ കാണുന്നത്. എനിക്ക് എന്തെങ്കിലും വിഷമം ഒക്കെ വന്നാൽ ഞാൻ ആകാശത്തു നോക്കി രാത്രിയിൽ ഏതെങ്കിലും നക്ഷത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നോ എന്നൊക്കെ നോക്കും. എന്റെ ഒരു സങ്കൽപ്പമാണ് അങ്ങിനെയൊക്കെ. അതിൽ ഏതെങ്കിലും നക്ഷത്രത്തെ ഞാൻ എന്റെ ചേച്ചിയായി വിചാരിക്കും, എന്നിട്ട് ഞാൻ എന്തെങ്കിലുമൊക്കെ പറയുകയും ചോദിക്കുകയും ചെയ്യാറുണ്ട്. എനിക്ക് അങ്ങിനെ രണ്ടുമൂന്നു കാര്യങ്ങൾ ഞാൻ ചോദിച്ചതൊക്കെ കിട്ടിയിട്ടുണ്ട്.ചെറുതിലെ ഞാൻ ഒരു ഏഴാം ക്‌ളാസ് എട്ടാം ക്ലാസ് ഒക്കെ പഠിക്കുന്ന സമയത്ത് ഞാൻ കുരിശുമല കയറിയപ്പോൾ അവിടെ വച്ചും ഞാൻ നക്ഷത്രം കണ്ടു ചേച്ചിയാണ് എന്ന് സങ്കൽപ്പിച്ചു ചോദിച്ചിട്ടുണ്ട്. അത് എനിക്ക് സാധിച്ചു കിട്ടിയിട്ടുമുണ്ട്. അങ്ങിനെ രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ചേച്ചിയുമായിട്ട് എനിക്ക് ആ സ്റ്റാർ കണക്ഷൻ ആണുള്ളത് കൂടുതലും. വീട്ടിൽ ചേച്ചിയുടെ ഫോട്ടോ വച്ചിട്ടുണ്ട്, അവിടേക്ക് അച്ഛനോ അമ്മയോ സഹോദരങ്ങളോ ആരും അധികം പോകുന്നത് ഒന്നും കാണാറില്ല. പക്ഷേ ഞാൻ ഇടയ്ക്ക് പോകാറുണ്ട് അവിടേക്ക്. ഞാൻ പോയി ചേച്ചിയെ നോക്കിയിരിക്കും, എന്തോ കിളിപാറിയ പോലെ ഞാൻ ഇരിക്കും അവിടെ പോയി. അച്ഛന്റെ അച്ഛന്റെ ഫോട്ടോയും ചേച്ചിയുടെ ഫോട്ടോയും മുഖത്തോട് മുഖം നോക്കിയിരിക്കുന്നപോലെയാണ് വീട്ടിൽ വച്ചിരിക്കുന്നത്. എന്റെ ഗ്രാൻഡ്‌ഫാദറിന് ഏറ്റവും പ്രീയപ്പെട്ട ഒരാൾ ആയിരുന്നു ചേച്ചി. ചേച്ചി മരിച്ചു കഴിഞ്ഞിട്ടും എന്റെ ഗ്രാൻഡ്‌ഫാദർ എവിടെ പോയാലും ചേച്ചിയുടെ ഫോട്ടോ ഫ്രെയിം ചെയ്തത് കയ്യിൽ സൂക്ഷിക്കാറുണ്ട്” – ഗോകുൽ സുരേഷ് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *