12 വര്‍ഷം അവള്‍ എന്നോടൊപ്പം ജീവിച്ചു പക്ഷെ നെഞ്ചുപൊട്ടി ഗോപിസുന്ദര്‍

12 വർഷം എന്റെ ജീവിതത്തിൽ അവൾ ഒപ്പം തന്നെ ഉണ്ടായിരുന്നു ആ വിയോഗം താങ്ങാവുന്നതിനും അപ്പുറം ഗോപി സുന്ദറിന്റെ വാക്കുകൾ.എന്റെ മക്കൾ ഹാപ്പി ആണ്. ഞങ്ങൾ കാണാറുമുണ്ട്. നിങ്ങൾ എന്റെ ദുഃഖത്തിൽ പങ്കുചേരാൻ ആണോ ഈ ചോദിക്കുന്നത്; ഗോപിയുടെ വാക്കുകളും അഭയുടെ പോസ്റ്റും.സംഗീത സംവിധായകൻ എന്നതിലുപരി ഒരു മൃഗസ്നേഹിയാണ് ഗോപി സുന്ദർ. ഗോപി സുന്ദർ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ജീവിത പങ്കാളി അഭയ ഹിരണ്മയിയും അങ്ങനെ തന്നെ ആയിരുന്നു. ഇരുവരുടെയും മുൻ വീഡിയോസിൽ പലപ്പോഴും തങ്ങളുടെ ഓമന മക്കളും ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ വിടവാങ്ങിയ വാർത്തയാണ് ഇരുവരും പോസ്റ്റുകളിലൂടെ പറയുന്നത്. പറയാൻ വാക്കുകൾ കിട്ടുന്നില്ല, നീ ആരായിരുന്നു ഞങ്ങൾക്കെന്ന് പറയാൻ വാക്കുകൾ മതിയാകില്ല. വികാരങ്ങൾക്കും വാക്കുകൾക്കും ഒക്കെ അപ്പുറമാണ് നീ എന്നായിരുന്നു അഭയയുടെ വാക്കുകൾ. വികാരാധീനനായിട്ടാണ് ഗോപി സുന്ദർ ഹിയാഗോയുടെ വേര്പാടിനെകുറിച്ച് എഴുതിയത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ ഇതെഴുതുന്നത്. ആർക്കെങ്കിലും ഇത് മനസ്സിലാകുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. എന്റെ കുടുംബത്തിലെ ഒരംഗം, പൂർണ്ണമായും അവളെ എന്റെ വീട്ടിലെ അംഗം എന്ന് തന്നെ ഞാൻ അങ്ങോളം വിശേഷിപ്പിക്കും. അവൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. ആദ്യത്തെ ഞങ്ങളുടെ പെറ്റ് ഹിയാഗോ. ഒരു മാസത്തിലാണ് അവൾ ഞങ്ങൾക്കൊപ്പം എത്തുന്നത്. അവളും ഒത്തുള്ള ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്- ഗോപി കുറിച്ചു.

ഞങ്ങളിൽ ഒരാളായി.12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നേക്കാൾ, അവൾ എല്ലാ നിമിഷങ്ങളും അമൂല്യമായി ഓർത്തിരിക്കണം.. അവളുടെ ആദ്യ ചുവടുകൾ ചെന്നൈയിലെ മറീനബീച്ചിലായിരുന്നു. അവൾക്ക് ഒരു മാസം മാത്രം പ്രായമുള്ളപ്പോൾ ആണത്. അവളുടെ കുഞ്ഞു പേടിയെ അകറ്റി ഞാൻ അവളുടെ കുഞ്ഞു ചുവടുകൾ വയ്ക്കാൻ സഹായിച്ചു. വളരെപ്പെട്ടെന്നു തന്നെ ഞങ്ങളിൽ ഒരാളായി അവൾ മാറി.അവൾ എന്നോടും എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വളരെ പെട്ടെന്ന് അടുത്തു. അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം തന്നെ നേടിയെടുത്തു. എല്ലാ രഹസ്യങ്ങളും പ്രിയപ്പെട്ട നിമിഷങ്ങളും എല്ലാം അറിയുന്നവൾ- വാക്കുകൾ മുറിയുന്ന പോലെയുള്ള ഗോപിയുടെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.നിന്നോടൊക്കെ എന്ത് പറയാനാണ്.പൊതുവെ പരിഹാസവും നിന്ദ്യവുമായ കമന്റുകൾ ഇടാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ദയവുചെയ്ത് ഈ ഒരു പോസ്റ്റ് ഒഴിവാക്കണമെന്നും ഗോപി പുത്തൻ പോസ്റ്റിലൂടെ പറയുകയുണ്ടായി. എന്നാൽ പതിവുപോലെയുള്ള മോശം കമന്റോടെയാണ് ചിലർ ഗോപി സുന്ദറിന്റെ വാക്കുകൾ ഏറ്റെടുത്തത്. 12 കൊല്ലം ഒപ്പം ജീവിച്ച ഹിരൺമയിയെ കുറിച്ച് ഒരു ദുഃഖവും ഇല്ലല്ലോ .എന്ന ഒരാളുടെ കമന്റിന് നിന്നോടൊക്കെ എന്ത് പറയാനാണ് എന്നും ഗോപി ചോദിക്കുന്നു.ആ വേദനയിൽ അഭയയും ഗോപിയും.എന്റെ ദുഃഖത്തിൽ പങ്കുചേരാനാണോ ഈ ചോദിക്കുന്നത് എന്നാണ് ഗോപി മറ്റൊരു കമന്റിനോട് പ്രതികരിച്ചത്. അപ്പൻ ജീവിച്ചിരുന്നിട്ടും സ്നേഹം കിട്ടാത്ത ആ രണ്ട് ആൺമക്കളുടെ വേദന ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്ന മറ്റൊരാളുടെ കമന്റിന് എന്റെ മക്കൾ ഹാപ്പി ആണ്. ഞങ്ങൾ കാണാറുമുണ്ട്. ചില മഞ്ഞപ്പത്രങ്ങൾ വായിക്കുന്നത് നിർത്താനും ഗോപി മറ്റു ചില കമന്റുകളിൽ മറുപടി നൽകുന്നു. ഹിയാഗോയെ കുറിച്ച് അഭയ എഴുതിയ പോസ്റ്റും ഇപ്പോൾ വൈറലാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *