പുതിയ കൂട്ടുകാരിക്കൊപ്പം ഗോപിസുന്ദര്‍..!! സഹികെട്ട് പ്രതികരിച്ച് അമൃത..!ആകെ തകർന്ന് പോയി …തിരിച്ചുവരും ..
എന്റെ ഉള്ളിലെ വേദന മറന്ന് റീച്ചാര്‍ജ്ജ് ആയി വരാന്‍ കുറച്ച് സമയമെടുക്കും, ഈ യാത്ര അതിന് പ്രധാനമാണ്; ഗോപി സുന്ദറിന്റെ പോസ്റ്റിന് പിന്നാലെ അമൃത സുരേഷ്.സ്വിറ്റ്സര്‍ലാന്റില്‍ തന്റെ പ്രിയതമയ്ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്നലെ ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഇതാ അമൃത സുരേഷിന്റെ പോസ്റ്റും വൈറലാവുന്നു. ഞാന്‍ ഇപ്പോഴൊരു ബ്രേക്കിലാണ്, ഉടന്‍ തിരിച്ചുവരാം. മനസ്സിന്റെ വേദനകള്‍ അകറ്റി റീചാര്‍ജ്ജ് ചെയ്യാന്‍ ഈ യാത്ര അത്യാവശ്യമാണെന്ന് അമൃത പറയുന്നു.amrita suresh said that she is on a break now and will be back soon.എന്റെ ഉള്ളിലെ വേദന മറന്ന് റീച്ചാര്‍ജ്ജ് ആയി വരാന്‍ കുറച്ച് സമയമെടുക്കും, ഈ യാത്ര അതിന് പ്രധാനമാണ്; ഗോപി സുന്ദറിന്റെ പോസ്റ്റിന് പിന്നാലെ അമൃത സുരേഷ്
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചയായ ബന്ധമായിരുന്നു അമൃത സുരേഷിന്റേതും ഗോപി സുന്ദറിന്റേതും. അഭയ ഹിരണ്മയിക്കൊപ്പമുള്ള ബന്ധം ഉപേക്ഷിച്ച് ഗോപി സുന്ദര്‍ അമൃതയ്ക്കൊപ്പം ലിവിങ് ടുഗെദര്‍ ആരംഭിച്ചതായിരുന്നു അതിന് കാരണം. ഇപ്പോള്‍ അവര്‍ രണ്ട് പേരും വേര്‍പിരിഞ്ഞു. ഗോപി സുന്ദര്‍ മറ്റൊരു പെണ്‍കുട്ടിയ്ക്കൊപ്പം സ്വിറ്റ്സര്‍ലാന്റില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. അതിന് പിന്നാലെ ഇതാ അമൃത സുരേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ പലരും അദ്ദേഹത്തെ കളിയാക്കുന്ന തരം, അമൃതയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടും കമന്റുകള്‍ ഇട്ടിരുന്നു. അമൃത സുരേഷ് എവിടെ എന്ന ചോദ്യവും ശക്തമായിരുന്നു. അതിനിടയിലാണ് അമൃത സുരേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നത്. ഞാന്‍ എവിടെയും പോയിട്ടില്ല, ഒരു യാത്രയിലാണെന്നാണ് പോസ്റ്റില്‍ അമൃത പറയുന്നത്.
പ്രിയപ്പെട്ടവരെ, ഇപ്പോള്‍ ഞാന്‍ ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. എന്റെ ഉള്ളിലെ വേദനകള്‍ മറന്ന് സ്വയം റീച്ചാര്‍ജ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചും അറിഞ്ഞും അത് പ്രതിഫലിപ്പിക്കാനുമുള്ള പ്രക്രിയയില്‍ ഈ യാത്ര പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓര്‍മിക്കുക, തിളക്കമുള്ള നിമിഷങ്ങള്‍ നിറഞ്ഞ മനോഹരമായ യാത്രയാണ് ജീവിതം. അതോരോന്നും ആസ്വദിക്കുകയാണ് ഞാന്‍.
ഞാന്‍ ഉടനെ തിരിച്ചെത്തും. കൂടുതല്‍ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാല്‍ നിങ്ങളോടൊപ്പം ഞാന്‍ തിരിച്ചെത്തും. എല്ലാവരും തയ്യാറായി നിന്നോളൂ- എന്നു പറഞ്ഞാണ് അമൃത സുരേഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്. വളരെ പോസിറ്റീവായിട്ടുള്ള ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
അമൃത സുരേഷിനെ പ്രശംസിച്ചും ആശ്വസിപ്പിച്ചുകൊണ്ടും എല്ലാം കമന്റുകള്‍ വരുന്നുണ്ട്. ഗോപി സുന്ദറുമായി പിരിഞ്ഞു എന്ന ഗോസിപ്പ് വന്നതിന് പിന്നാലെ ഒരുമിച്ച് നില്ക്കുന്ന ഫോട്ടോ പങ്കുവച്ച് അതിനെ അതിജീവിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള പോസ്റ്റുകളിലൂടെ പിരിഞ്ഞു എന്ന് രണ്ടുപേരും വ്യക്തമാക്കുകയായിരുന്നു.മകള്‍ക്കൊപ്പം ജീവിതം ആസ്വദിക്കുകയാണ് അമൃത ഇപ്പോള്‍. യാത്രകളുടെ ചിത്രങ്ങള്‍ എല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കൂടെ സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്. അതില്‍ നിന്നൊന്നും മനസ്സിനെ സ്വതന്ത്ര്യമാക്കാന്‍ തോന്നുന്നില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്കെടുത്ത് താരം യാത്ര പോയത് എന്നാണ് വിവരം.
@All rights reserved Typical Malayali.
Leave a Comment