അമൃതയുടെ മനസ് വെന്തുരുകുകയാണ്’..!! പക്ഷെ.. ആരെയും ഒന്നും അറിയിക്കുന്നില്ല..!! ഉള്ളുനീറി അനിയത്തിയുടെ കുറിപ്പ്..!!

ഞാൻ ഒന്നും ചെയ്തിട്ടില്ല; ആളുകൾ പറയുന്നതിനെക്കുറിച്ച് പറയാൻ ഇത്ര മാത്രം; അമൃതയുടെ വാക്കുകൾ!
അടുത്തിടെ അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. ജീവിതത്തിൽ പലവിധ പ്രതിസന്ധികൾ അതിജീവിച്ചെത്തിയ അമൃത ശരിക്കും ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയി ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.കുറച്ചുദിവസങ്ങൾക്കുമുന്പേ അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുകയും ചെയ്തു. അതോടെ പലവിധ കമന്റുകൾ നൽകിയാണ് അമൃത പങ്കിടുന്ന ഓരോ പോസ്റ്റുകളും സദാചാര വാദികളായ ഒരുപറ്റം ആളുകൾ സ്വീകരിക്കുന്നതും.അമൃത കമന്റുകൾക്ക് ഒന്നും ഒരു പ്രതികരണവും കൊടുക്കുന്നില്ല എന്ന് മാത്രമല്ല, കമന്റ് ബോക്സിൽ പ്രതികരണം ലിമിറ്റഡ് ആക്കിയിട്ടുമുണ്ട്.

ഇപ്പോഴിതാ അമൃത നൽകിയ ഒരു മറുപടിയാണ് വൈറലായി മാറുന്നത്.പൊതുവെ സെലിബ്രിറ്റികൾക്ക് ലുക്കിൽ നേരിയ ഒരു മാറ്റം സംഭവിക്കുമ്പോൾ തന്നെ പലവിധ ചർച്ചകളാകും പിന്നീട് നടക്കുന്നത്. അത്തരത്തിൽ അമൃതയുടെ മൂക്കിനെ ചൊല്ലിയുള്ള സംശയങ്ങൾ ആയിരുന്നു കുറേക്കാലമായി ആരാധകർക്ക് ഉണ്ടായിരുന്നത്. പൊതുവെ ബ്യൂട്ടി ട്രീറ്റ്മെന്റുകൾ ചെയ്യുന്ന അമൃത മൂക്കിന്റെ ഭംഗി കൂട്ടാനായി എന്തോ സർജറി ചെയ്തു എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുകയും ചെയ്തു.താൻ യാതൊരുവിധ സർജറികളും മൂക്കിന്റെ ഭംഗി കൂട്ടാനോ, മുഖത്തിന്റെ സൗന്ദര്യം വര്ധിപ്പിക്കാനോ ചെയ്തിട്ടില്ലെന്നാണ് അമൃത പ്രതികരിച്ചത്. അതേസമയം കഴിഞ്ഞദിവസം അമൃത സുഹൃത്തിനൊപ്പം പങ്കിട്ട ഒരു പോസ്റ്റിൽ അസഭ്യമായ കമന്റുകൾ നിറയുന്നുണ്ടായിരുന്നു. ഇതേത്തുടർന്നാകണം അമൃത ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും കമന്റ് ബോക്സ് ഓഫ് ആക്കി വയ്ക്കുകയും ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *