ഗോപി സുന്ദറിന്റെ പേര് പറഞ്ഞ് പരിഹസിച്ചു; കമന്റിട്ട ആളോട് തര്‍ക്കിച്ച് അഭയ ഹിരണ്‍മയി, ആരെയും ആശ്രയിച്ചല്ല ഞാന്‍ ജീവിച്ചത്!

ഗോപി സുന്ദറിന്റെ പേര് പറഞ്ഞുകൊണ്ടുള്ള അഭയ ഹിരണ്‍മയിക്ക് നേരെയുള്ള സൈബര്‍ അറ്റാക്ക് അവസാനിക്കുന്നില്ല. ഭാര്യയുമായി വിവാഹ ബന്ധം വേര്‍പിരിയുന്നതിന് മുന്‍പേ അഭയ ഹിരണ്‍മയിയുമൊത്ത് ഗോപി സുന്ദര്‍ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് ആരംഭിച്ചത് അന്നേ വലിയ വിവാദമായിരുന്നു. ആ ബന്ധം വേര്‍പിരിഞ്ഞ്, ഗോപി സുന്ദര്‍ മറ്റ് ബന്ധങ്ങളിലേക്ക് പോയപ്പോഴും അഭയയ്ക്ക് നേരെയുള്ള സൈബര്‍ അറ്റാക്ക് തുടരുകയാണ്.

ഏറ്റവുമൊടുവില്‍ ഗായിക തന്റെ അമ്മയ്‌ക്കൊപ്പം കച്ചേരി പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിന് താഴെയും ഗോപി സുന്ദറിന്റെ പേര് പറഞ്ഞ് പരിഹസിച്ച ആളോട് അഭയ തര്‍ക്കിക്കുകയുണ്ടായി. ഒരു കമന്റിന് മറുപടി നല്‍കി, അടുത്തതു വന്നു. അതിന് മറുപടി നല്‍കി അങ്ങനെ ആ ഇന്‍സ്റ്റഗ്രാം സംവാദം നീണ്ടു പോകുകയായിരുന്നു.

‘ആ ഗോപിയെ വിട്ടതിന് ശേഷമാണ് നിങ്ങളുടെ ജീവിതത്തില്‍ നല്ലൊരു മാറ്റമുണ്ടായത്’ എന്ന കമന്റാണ് അഭയ ഹിരണ്‍മയിയെ പ്രകോപിപ്പിച്ചത്. ‘അതെങ്ങനെ താങ്കള്‍ക്ക് പറയാന്‍ സാധിക്കും’ എന്നായി അഭയ. ‘നിങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സന്തോഷവതിയായി, ആക്ടീവായി കാണുന്നു’ എന്ന് അയാള്‍ പറഞ്ഞപ്പോഴാണ്, ‘പണ്ടും ഞാന്‍ അങ്ങനെ തന്നെയായിരുന്നു. അന്ന് ഞാന്‍ ഹോം മേക്കര്‍ ആയിരുന്നു, എന്റെ വ്യക്തി ജീവിതം ഇത്രയും പബ്ലിക് ആയിരുന്നില്ല’ എന്ന് അഭയ പറഞ്ഞത്

‘ഇപ്പോള്‍ പബ്ലിക് ഗോപി സുന്ദറിന്റെ അറ്റന്‍ഷന്‍ നേടിത്തരുന്നു’ എന്നായി കമന്റിട്ട ആള്‍. ‘അതിനര്‍ത്ഥം, താങ്കളെ പോലെ ഞാനും ഒന്നും ചെയ്യുന്നില്ല എന്നാണോ’ എന്ന് ചോദിച്ചപ്പോള്‍, ‘ഇപ്പോള്‍ താങ്കള്‍ താങ്കളുടെ കാര്യങ്ങള്‍ ചെയ്യുന്നു, അതുകൊണ്ട് ഗോപി സുന്ദറിന്റെ അറ്റന്‍ഷന്‍ കിട്ടുന്നു’ എന്ന് കമന്റിട്ടയാള്‍ പറഞ്ഞു. ‘നിങ്ങളെന്തിനാണ് അയാളെ കുറിച്ച് ആകുലപ്പെടുന്നത്, അയാള്‍ അയാളുടെ ജീവിതം ജീവിക്കട്ടെ’ എന്ന് അഭയ ഹിരണ്‍മയി പറഞ്ഞു. ഇങ്ങനെ പോകുന്ന സംഭാഷണം ഒരു ഘട്ടത്തില്‍ വഴക്കിലേക്ക് മാറുകയായിരുന്നു.

‘ഗോപി സുന്ദര്‍ പോയതിന് ശേഷം നല്ല ലുക്ക് വന്നു, ജീവിതത്തിലും. സിനിമയില്‍ ഗംഭീരമാവും എന്ന പ്രതീക്ഷയുണ്ട്, കാരണം നിങ്ങള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്’ എന്ന് മറ്റൊരാള്‍ കമന്റിട്ടു. അതിനും അഭയ മറുപടി നല്‍കുന്നുണ്ട്. ‘ആശംസകള്‍ക്ക് നന്ദി. ആരെയും ആശ്രയിച്ചല്ല ജീവിച്ചത്. ആരുണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം ജീവിതം മനോഹരമായി ജീവിക്കും. അതു പണ്ടും, ഇപ്പോഴും’ അഭയ പറഞ്ഞു. പക്ഷെ ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്ന് പറഞ്ഞപ്പോള്‍, ‘അങ്ങനെ ഒരു തെറ്റ് ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല, എന്റെ തീരുമാനങ്ങളില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നു’ എന്ന് അഭയ ഹിരണ്‍മയി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *