‘എന്റെ എക്കാലത്തേയും മികച്ച ജന്മദിനം’;സുഹൃത്തുക്കള്‍ക്കൊപ്പം 47-ാം പിറന്നാള്‍ ആഘോഷിച്ച് ഗോപീസുന്ദര്‍
കുട്ടുകാര്‍ക്കൊപ്പം 47-ാം പിറന്നാള്‍ ആഘോഷിച്ച് സംഗീത സംവിധായകനും ഗായകനുമായ ഗോപീസുന്ദര്‍. തന്റെ എക്കാലത്തേയും മികച്ച ജന്മദിനം എന്നാണ് പിറന്നാള്‍ പോസ്റ്റ് പങ്കുവെച്ച് ഗോപീസുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ സ്റ്റൈലിസ്റ്റും അടുത്ത സുഹൃത്തുമായ പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രവും ഗോപീസുന്ദര്‍ ഈ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലാവന്‍ഡര്‍ നിറത്തിലുള്ള കുര്‍ത്തയാണ് ഗോപീസുന്ദര്‍ ധരിച്ചിരിക്കുന്നത്. കേരള സാരിയാണ് പ്രിയയുടെ ഔട്ട്ഫിറ്റ്. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗോപീസുന്ദറിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ പ്രിയ പങ്കുവെച്ചിരുന്നു. അടുത്തിടെ ‘പെരുമാനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗോപീസുന്ദറും പ്രിയയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഗോപീസുന്ദറിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. ഗിഫ്റ്റ് ഹാംപര്‍ സമ്മാനിച്ചാണ് മോഡലും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ ആശംസ അറിയിച്ചത്. ഗോപീസുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം താര സമ്മാനമായി നല്‍കി. ‘നിങ്ങളൊരു രത്‌നമാണ്. എന്നും കൂടെയുള്ളതിന് നന്ദി’ എന്ന കുറിപ്പും ഇതില്‍ കാണാം.
നടിയും മോഡലുമായ അഞ്ജന മോഹനും ഗോപീസുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്നു. പിറന്നാളുകാരനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു അഞ്ജനയുടെ ആശംസ. ഗായകരായ പുണ്യ പ്രദീപ്, ആവണി മല്‍ഹാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങിയവരും ആശംസ നേര്‍ന്നു.
@All rights reserved Typical Malayali.
Leave a Comment