ഗോപിക ഇനി ജിപിയ്ക്ക് സ്വന്തം..!! വടക്കുംനാഥനെ സാക്ഷിനിര്‍ത്തി താലികെട്ടി..!! വിവാഹം പുലര്‍ച്ചെ തൃശൂരില്‍..!!

എന്റെ ലൈഫിൽ ഞാൻ ചെയ്ത ഏറ്റവും വലിയ ഭാഗ്യം; ചെറിയ കുറ്റബോധം തോന്നുന്നത് ഒറ്റകാര്യത്തിൽ മാത്രം!
ജിപി- ഗോപിക അനിൽ വിവാഹവിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ,ആചിലർ പാർട്ടിയും ഹൽദിയും വിവാഹത്തലേന്നുള്ള ഗ്രാൻഡ് പാർട്ടിയും ഇന്നത്തെ വിവാഹവും എല്ലാം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

സുഹൃത്തുക്കളെക്കുറിച്ച് വികാരഭരിതനായി ജിപി. ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് തന്റെ കൂട്ടുകാർ എന്നാണ് ജിപി വിവാഹത്തലേന്ന് പറയുന്നത്. കൂട്ടുകാർ തന്റെ വിവാഹം അതി ഗംഭീരമാക്കി മാറ്റിയെന്നും വെറുമൊരു പട്ടാമ്പിക്കാരൻ എന്ന ലേബലിൽ നിന്നും ഇന്ന് ഇത്രയും പേര് സ്നേഹിക്കുന്ന ഒരാളായി മാറാൻ കഴിഞ്ഞതിൽ സന്തോഷമെന്നും ഗോവിന്ദ് പദ്മ സൂര്യ പറഞ്ഞു.

എനിക്ക് പറയാൻ ശ്വാസം ഇല്ല. അറിഞ്ഞൂടാ ഒന്നും പറയാൻ ഇല്ല, ഒന്നും. ഞാൻ പലപ്പോഴും എന്റെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. പട്ടാമ്പി കിടക്കുന്ന ഞാൻ ഒരു അവതാരകൻ ആകുന്നു, അടയാളം പോലെ ഒരു സിനിമ ചെയ്യുന്നു അതിന് അവാർഡ് കിട്ടുന്നു. അല്ലു അര്ജുന് ഒപ്പം തെലുഗുവിൽ അഭിനയിക്കാൻ അവസരം കിട്ടുന്നു. അപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ഞാൻ എന്ത് ഭാഗ്യവാൻ ആണെന്ന്. കാരണം ചെറിയൊരു സ്ഥലത്തുനിന്നും ഞാൻ ഇങ്ങനെ ഇത്രത്തോളം സഞ്ചരിക്കുന്നു. ജീവിതത്തിൽ എന്ത് കിട്ടിയാലും ഞാൻ അതിൽ നന്ദി ഉള്ള ആളാണ്. പിന്നെ എന്റെ ജീവിതത്തിൽ ഇങ്ങനെ കിട്ടിയ കുറെ സുഹൃത്തുക്കൾ. അവരോളം വലുതല്ല എനിക്ക് ഒന്നും. അത് എന്റെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ള ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നതും അതുതന്നെയാണ്. ഇവർ ഇങ്ങനെ സ്നേഹിച്ചുകൊല്ലും, നമ്മളെ എല്ലാ അർത്ഥത്തിലും.

ഞാൻ എവിടെ പോയാലും ഏതൊരു അഭിമുഖത്തിൽ പോയാലും ആളുകൾ എന്നോട് ചോദിക്കുന്നത് എന്റെ സുഹൃത്തുക്കളെക്കുറിച്ചാണ്. എപ്പോഴും ഞാൻ ഒരു കുറ്റബോധത്തോടെയാണ് അക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. കാരണം എപ്പോഴും ഇവർ ആണ് ഒരു എഫേർട്ട് എടുത്ത് എന്നോട് അംസാരിക്കാൻ ആണെങ്കിലും കാണാൻ ആണെങ്കിലും ,മുന്നിട്ട് ഇറങ്ങുന്നത്. എനിക്ക് എന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും കൂടെ ഇവർ ഉണ്ടാകും എന്ന് പറയുന്ന ഒരു ഗ്യാങ് ആണ് ഇവർ. എന്റെ അടുത്ത് ഗോപികയും ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്.

നിങ്ങൾ പല ഭാഗത്തുനിന്നും വന്നു, നിങ്ങൾ പലതരത്തിലുള്ള എഫേർട്ട് ഇട്ടു, നിങ്ങളുടെ പേടികളെ മറികടന്നു. ഇതെല്ലാം സ്നേഹം കൊണ്ടാണ് എന്ന് എനിക്ക് നന്നായി അറിയാം. ഇത്രയും സമയം നിങ്ങൾ സ്പെൻഡ്‌ ചെയ്തതിൽ ഒരുപാട് നന്ദി. എല്ലാവരും സ്റ്റേജിൽ ഉണ്ടെന്നു വിശ്വസിക്കുന്നുവെന്നും ജിപി പറയുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *