ഉറക്കമൊഴിച്ചിരുന്ന് കുഞ്ഞിനെ നോക്കും..!! 15കാരി ചേച്ചിയാണ് ഇപ്പോള്‍ ശരിക്കും അമ്മ..!! കണ്ണുനിറഞ്ഞ് ഗിന്നസ് പക്രു
എല്ലാം നോക്കുന്നത് അവളാണ്: എന്റെ മൂത്തമോളുമായി 15 വയസ്സോളം പ്രായവ്യത്യാസം ഉണ്ട് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം: പക്രു.ദൈവത്തിൽ നിന്നും കിട്ടിയ അപ്രതീക്ഷിത സമ്മാനം ആണ് രണ്ടാമത്തെ മോൾ. എന്നെക്കാളും എക്സൈറ്റഡ് അവൾ ആണ്- കുഞ്ഞുവാവയുടെ വിശേഷങ്ങളുമായി പക്രു
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. പലപ്പോഴും കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താൻ വീണ്ടും അച്ഛനായ വിവരമാണ് ഗിന്നസ് പക്രു പങ്കുവച്ചത്. ചേച്ചിയമ്മ, ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ എന്നാണ് താരം കുഞ്ഞിനും മൂത്തമകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചതും. ഇപ്പോൾ മോൾ വന്നശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രു.പുത്തൻ വിശേഷം രണ്ടാമത്തെ മകളാണ്
ഏറ്റവും പുതിയ വിശേഷം ഒരു മോൾ കൂടി ജനിച്ചു എന്നതാണ്. മൂത്തമോളുമായി പത്തുപതിനഞ്ചുവയസ്സിന്റെ വ്യത്യാസം ഉണ്ട്. എന്നെക്കാളും കൂടുതൽ ത്രില്ലും എക്സൈറ്റ്മെന്റും മോൾക്കാണ്. ഈ അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അത്, അതുകൊണ്ടുതന്നെ അതുമായി പുള്ളിക്കാരത്തി ഫുൾ ബിസിയാണ്.പല സ്ഥലങ്ങളും പോകാൻ വേണ്ടി നമ്മൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ വാവ വരുന്നത് പ്രമാണിച്ചുകൊണ്ട് വേറെ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചു- പക്രു പറയുന്നു.
എല്ലാ കാര്യങ്ങളും നോക്കുന്നതും കുഞ്ഞിനെ ടേക്ക് കെയർ ചെയ്യുന്നതും എല്ലാം മോളാണ്. ഇപ്പോൾ രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വച്ചുകൊണ്ട് ഇരിപ്പാണ്. വളരെ സന്തോഷം ഉണ്ട്. വിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹം ആണ് രണ്ടാമത്തെ മോൾ- പക്രു, സാധികയോട് പറയുന്നു.പ്രഭുദേവ സാറിന്റെ ഒപ്പം ബഗീര ആണ് റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം രണ്ടു കാലഘട്ടത്തിൽ രണ്ടു ഗെറ്റപ്പിൽ ഉള്ള സിനിമ ആണ്.അദ്ദേഹത്തിന്റെ സുഹൃത്തായിട്ടാണ് എത്തിയത്.ജീവയുടെ ഒപ്പം ഒരു സിനിമ വരുന്നുണ്ട്. മലയാളം വിട്ടിട്ടില്ല. നല്ല കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു എന്നും പക്രു പറയുന്നു.ശാരീരികത പരിമിതികളോടെ ജനിച്ചു വീഴുന്ന ഓരോ കുട്ടികളുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന രണ്ടു വ്യക്തികൾ ആകും അച്ഛനും അമ്മയും. അവർക്ക് രണ്ടു തീരുമാനം എടുക്കാം ഇങ്ങനെ ഒരു കുഞ്ഞു ജനിച്ചു കഴിയുമ്പോൾ വളർത്താം പ്രോത്സാഹിപ്പിക്കാം അല്ലെങ്കിൽ അവനെ നിരുത്സാഹപ്പെടുത്താം എന്റെ അമ്മ ആദ്യ കാറ്റഗറിയിൽ ആയിരുന്നു.എന്റെ കഴിവുകളെ കണ്ടെത്തി ഒരുപാട് വേദികളിൽ കൊണ്ട് നടന്നത് അമ്മയാണ്. ഞാൻ എവിടെ പോയാലും ശാരീരിക പരിമിതികൾ ഉള്ള കുഞ്ഞുങ്ങളുടെ അമ്മമാരേ കണ്ടാൽ പറയും ഒരിക്കലും നിങ്ങൾ വിഷമിക്കരുത് എന്ന്. കാരണം നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ മാത്രമേ അത്തരം കുഞ്ഞുങ്ങളെ ദൈവം നിങ്ങളെ ഏൽപിക്കൂ. കാരണം അത് ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണ് എന്ന്. അവർക്ക് വേണ്ടുന്ന പ്രോത്സാഹനം നൽകി മറ്റുള്ള കുട്ടികളുടെ ഒപ്പം വിടണം എന്നും പറയാറുണ്ട് എന്നും പക്രു പറയുന്നു.എന്റെ ഒപ്പം അഭിനയിക്കാതെ നായികമാർ കുറച്ചുസിനിമകളെ ചെയ്തോള്ളൂ എങ്കിലും, ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പിടി കഥാപാത്രങ്ങൾ ചെയ്യാൻ ആയി എന്നുള്ളത് ഭാഗ്യമായി കരുതുന്നു. പല സിനിമകളിലും ഞാൻ ആണ് നായകൻ എന്ന് അറിയുമ്പോൾ മുൻനിര നായികമാരിൽ പലരും പിൻവാങ്ങിയ കാര്യം ഒക്കെയുണ്ട്. എന്റെ ഒപ്പം അഭിനയിക്കാൻ ആകില്ല എന്ന് പറയാതെ മറ്റുപല ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ട് ഒഴിവായവരും ഉണ്ട്- പക്രു പറയുന്നു.
@All rights reserved Typical Malayali.
Leave a Comment