അവളെ ഏറെ സ്‌നേഹിച്ചു..!! എന്നിട്ടും വിവാഹം മുടങ്ങി..!! പൊട്ടിക്കരഞ്ഞ് കാര്‍ത്തിക് സൂര്യ..

കല്യാണം മുടങ്ങി ഗായിസ്, താങ്ങാന്‍ പറ്റുന്നില്ല, കുടിച്ച് കുടിച്ച് വഴിയായി; വീഡിയോയില്‍ പൊട്ടിക്കരഞ്ഞ് കാര്‍തിക് സൂര്യ.ഇന്ന്, മെയ് 7 ന് ആയിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അത് മുടങ്ങി ഗായിസ്. കല്യാണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എല്ലാം ഞാന്‍ ഡിലീറ്റ് ചെയ്തതിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ടാവും, അതെ കല്യാണം മുടങ്ങി. ജനുവരി അവസാനത്തോടെ തന്നെ എല്ലാം പോയി. ഇത്രയും നാളും ഞാന്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചാല്‍, ഞാന്‍ ഒട്ടും ഓകെ അല്ലായിരുന്നു.സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു കാര്‍ത്തിക് സൂര്യയുടെ വിവാഹം. പെണ്ണ് കാണല്‍ മുതല്‍ എല്ലാ കാര്യങ്ങളും ലൈവ് ആയി കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പെണ്ണാരാണ് എന്ന കാര്യം വളരെ സസ്‌പെന്‍സ് ആയി വച്ചിരിയ്ക്കുകയായിരുന്നു. കല്യാണത്തിന്റെ എക്‌സൈറ്റ്‌മെന്റില്‍ കാര്‍ത്തിക് പങ്കുവച്ച വീഡിയോസ് എല്ലാം വൈറലാകുയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് എല്ലാ വീഡിയോസും കാര്‍ത്തിക് പിന്‍വലിക്കുകയുണ്ടായി. ആ കല്യാണം മുടങ്ങി. തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഏറ്റവും ഒടുവില്‍ കാര്‍ത്തിക് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.യൂട്യൂബ് വീഡിയോസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കാര്‍ത്തിക് സൂര്യ. വ്യത്യസ്തമായ അവതരണത്തിലൂടെ എനര്‍ജറ്റിക് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ കാര്‍ത്തിക്കിന് അതിലൂടെ ടെലിവിഷനിലും അവസരം ലഭിച്ചു. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയുടെ ഹൈലൈറ്റ് തന്നെ കാര്‍ത്തിക്കിന്റെ അവതരണ മികവാണ്.തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സാമൂഹ്യ കാര്യങ്ങള്‍ക്കൊപ്പം കാര്‍ത്തിക്ക് പങ്കുവയ്ക്കാറുണ്ട്. കല്യാണം ആയി എന്ന സന്തോഷവും, പെണ്ണ് കാണാന്‍ പോയ വിശേഷവും എല്ലാം കാര്‍ത്തി യൂട്യൂബില്‍ പങ്കുവച്ചിരുന്നു. പെണ്ണ് വീട്ടുകാര്‍ കാര്‍ത്തിയുടെ വീട് കാണാന്‍ വന്ന ചടങ്ങും പെണ്ണിനെ കുറിച്ച് കാര്‍ത്തി പറഞ്ഞ വീഡിയോയും എല്ലാം വൈറലായി. പെണ്ണാരാണ് എന്ന അന്വേഷണം കാര്യമായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.എന്നാല്‍ കൊട്ടിഘോഷിച്ച ആ കല്യാണം മുടങ്ങി. അക്കാര്യം പറഞ്ഞുകൊണ്ട് കാര്‍ത്തിക് തന്നെ യൂട്യൂബില്‍ എത്തി. ഇത്രയും കാലം താന്‍ വീഡിയോസ് ഒന്നും ചെയ്യാതിരുന്നതിന്റെ കാരണവും അതാണെന്നും. ആ അവസ്ഥയില്‍ നിന്നും റിക്കവറിയായിട്ടില്ല എന്നും കാര്‍ത്തി പറയുന്നു.

ഇന്ന്, മെയ് 7 ന് ആയിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അത് മുടങ്ങി ഗായിസ്. കല്യാണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എല്ലാം ഞാന്‍ ഡിലീറ്റ് ചെയ്തതിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ടാവും, അതെ കല്യാണം മുടങ്ങി. ജനുവരി അവസാനത്തോടെ തന്നെ എല്ലാം പോയി. ഇത്രയും നാളും ഞാന്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചാല്‍, ഞാന്‍ ഒട്ടും ഓകെ അല്ലായിരുന്നു.ദിവാന്‍, ഇങ്ങനെ ഒരാളെ എന്റെ ജീവിതത്തില്‍ കിട്ടില്ല, കിട്ടിക്കഴിഞ്ഞാല്‍ നമുക്ക് ഷോക്ക് അടിക്കും എന്നൊക്കെ പറഞ്ഞ് ഒരുപാട് വീഡിയോകളില്‍ എല്ലാം ഞാന്‍ തള്ളിയിരുന്നു. അത് ഇപ്പോഴും കിടന്ന് ഓടുന്നുണ്ട്. പക്ഷെ എന്തു ചെയ്യാം, എല്ലാം പോയി.തേപ്പ് എന്ന കാര്യം ഒന്നും ആയിരുന്നില്ല. എനിക്ക് അത്രയും വിശ്വാസം ഉള്ള കാര്യമായത് കൊണ്ടായിരുന്നു ഞാന്‍ വീട്ടില്‍ പ്രസന്റ് ചെയ്തത്. ഒഫിഷ്യലി എല്ലാം മുന്നോട്ട് പോയപ്പോള്‍ കല്യാണക്കാര്യങ്ങളും ഓരോന്ന് തീരുമാനിച്ചു. എന്നാല്‍ മുന്നോട്ടുള്ള പല തീരുമാനങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുകൊണ്ടേയിരുന്നു. സംസാരിക്കുന്ന കാര്യങ്ങളൊന്നും ശരിയാവാതെ വന്നു. ആ സമയത്ത് എന്റെ മനസ്സമാധാനം വരെ നഷ്ടപ്പെട്ടുപോയിരുന്നു.അതിന് ശേഷം ഞങ്ങള്‍ രണ്ട് പേരും സംസാരിച്ചു. ഈ ബന്ധം ഒരുപാട് ദൂരം മുന്നോട്ട് പോകില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായപ്പോള്‍ നിര്‍ത്തുന്നതാണ് നല്ലത് എന്ന് തോന്നി. നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു നിമിഷത്തേക്ക് എന്നെ കൈവിട്ടുപോയി.അതിന് ശേഷം വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ കരഞ്ഞുകൊണ്ട് ചിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പലപ്പോഴും വീഡിയോ ഓണാക്കി വച്ച് എടുക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഞാന്‍ ഒരു മോങ്ങനായിരുന്നു. എന്റെ വീട്ടുകാരും ആകെ തകര്‍ന്നു. എങ്ങോട്ട് തിരിഞ്ഞാലും ആളുകളുടെ ചോദ്യം കല്യാണത്തെ കുറിച്ചാണ്.ഇനി ഞാനായി പ്രേമിച്ച് ഒന്നിനെയും ഇങ്ങോട്ട് കൊണ്ടുവരില്ല എന്ന് ഞാന്‍ വീട്ടുകാര്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. മടുത്തു. ജീവിതത്തില്‍ ഏറ്റവും ഇംപോര്‍ട്ടന്റ് ആയിട്ടുള്ള കാര്യം സമാധാനം ആണ്. അത് ഇല്ലാതെ പറ്റില്ല. പക്ഷെ എനിക്ക് അതില്‍ നിന്നും പുറത്ത് കടക്കാന്‍ മൂന്ന് നാല് മാസം എടുത്തു. ഞാന്‍ ഒരു കിഴങ്ങാണ് ഗായിസ്, മോങ്ങി മോങ്ങി മടുത്തു.രണ്ട് വര്‍ഷം മുന്‍പ് ആണ് ഞങ്ങള്‍ റിലേഷനില്‍ ആയത്. അതിന് മുന്‍പുള്ള റിലേഷന്‍ ബ്രേക്ക് അപ് ആയപ്പോള്‍ ആര്‍ക്ക് വേണ്ടിയും നമ്മള്‍ മാറരുത് എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇയാള്‍ക്ക് വേണ്ടി ഞാന്‍ ഒരുപാട് മാറി. കുറച്ച് സ്‌നേഹം കിട്ടുമ്പോഴേക്കും ഞാനൊരു കിഴങ്ങായി എന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു ഗായിസ്.നിലവില്‍ വീട്ടുകാരൊക്കെ വളരെ വിഷമത്തിലാണ്. അവര്‍ എങ്ങിനെയെങ്കിലും എനിക്കൊരു ആളെ കണ്ടെത്താനുള്ള തിരക്കിലാണ്. അവര്‍ കൊണ്ടുവരട്ടെ, ഞാന്‍ ഒന്നും പറയുന്നില്ല. അങ്ങനെ ഒരാള്‍ വന്നാല്‍ ഞാന്‍ പറയാം. അയാളോട് എനിക്ക് പറയണം, ഞാന്‍ ഇങ്ങനെയൊക്കെയാണ് എന്ന്- അത്രയും പറഞ്ഞ് തീരുമ്പോഴേക്കും കാര്‍ത്തിക് കരയാന്‍ തുടങ്ങി. ഇതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നത്. എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കല്യാണം മുടങ്ങി മാര്‍ച്ച് മാസം ഒക്കെ ആവുമ്പോഴേക്കും ഞാന്‍ തകര്‍ന്നു പോയി. കുടിച്ച് കുടിച്ച് വഴിയായി. ഞാന്‍ നശിച്ചാല്‍ ആര്‍ക്ക് നഷ്ടം, എന്റെ വീട്ടുകാര്‍ക്ക്. ജീവിതത്തിന്റെ മുന്നില്‍ തോറ്റ് കൊടുക്കാന്‍ എനിക്ക് വയ്യ- പിന്നീട് കാര്‍ത്തിക് സംസാരിച്ചത് മുഴുവന്‍ കരഞ്ഞുകൊണ്ടാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *