പുത്തന്‍ വീട്ടിലേക്ക് ചേട്ടനും അനിയത്തിയും വെള്ളതുണിയില്‍ പൊതിഞ്ഞെത്തി…! കണ്ണീര്‍ കാഴ്ച..!
വളരെ സങ്കടകരമായ വിയോഗ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹരിപ്പാട് സ്വദേശികളായ ചേട്ടനും അനിയത്തിക്കും മുംബൈയിൽ ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നു. ഹരിപ്പാട് കുമാരപുരം സ്വദേശികളും മുംബൈ ഡോംബുബ്ലി വെസ്റ്റ് വേഴ്സ് നഗറിലെ സായി ചരൺ ബിൽഡിംഗിലെ നിവാസികളായ രവീന്ദ്രൻ – ദീപ ദമ്പതികളുടെ മക്കളായ 23 കാരൻ ഡോക്ടർ രഞ്ജിത്ത്, 17കാരി കീർത്തി എന്നിവർക്ക് സംഭവിച്ചത് ആർക്കും സഹിക്കാനാകാത്ത മരണമാണ്. പൊന്നുപോലെ വളർത്തിയെടുത്ത രണ്ടുമക്കളുടെ വിയോഗം താങ്ങാനാവാതെ നിലവിളിക്കുകയാണ് മാതാപിതാക്കൾ. നിരവധി വർഷങ്ങളായി രവീന്ദ്രനും, ദീപയും രണ്ടുമക്കളും മുംബൈയിൽ സ്ഥിര താമസമാണ്. പക്ഷേ നാട്ടിൽ താമസിക്കണമെന്ന ആഗ്രഹം മക്കൾക്കും ഉണ്ടായതോടെ കുടുംബം ആഴ്ചകൾക്കുമുമ്പ് താമല്ലാ കല്ലിൽ പുതിയ വാങ്ങി.ശബരി എന്ന് പേരിട്ട വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടത്തി ഒരു ദിവസം താമസിച്ച ശേഷമാണ് മക്കൾ മുംബൈയിലേക്ക് മടങ്ങിയത്. അമ്മൂമ്മ വിജയമ്മയുടെ മരണത്തെത്തുടർന്നാണ് അമ്മ ദീപയ്ക്കും അച്ഛൻ രവീന്ദ്രറിനുമൊപ്പം ഒരു മാസം മുൻപാണ് രഞ്ജിത്തും കീർത്തിയും നാട്ടിലെത്തിയത്. ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൽ തങ്ങാൻ തീരുമാനിച്ചതോടെയാണ് മക്കൾ മുംബൈയ്ക്ക് മടങ്ങിയത്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ദീപ ആലപ്പുഴയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഡോക്ടർ രഞ്ജിത്തും സഹോദരി കീർത്തിയും യാത്രയായത് നിലവിലെ വീട്ടിൽ താമസിക്കണം എന്ന ആഗ്രഹം സഫലമാകാതെയാണ്. നാട്ടിലെത്തുമ്പോൾ ഏവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന രഞ്ജിത്തിൻ്റെയും കീർത്തിയുടെയും വേർപാട് ബന്ധുക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. രഞ്ജിത്തും അനിയത്തി കീർത്തിയും ഏറെ സ്നേഹിച്ച സഹോദരങ്ങളായിരുന്നു.
അവർ മരണത്തിലും ഒന്നിച്ച് അങ്ങ് പോയത് ബന്ധുക്കളിൽ തീരാ ദുഖമായി. രഞ്ജിത്ത് നവി മുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ്ടു പൂർത്തിയാക്കിയിരുന്നു. വളർത്തുനായയെ കുളിപ്പിക്കാനായി ഡോംബിംബ്ലി ഈസ്റ്റിലുള്ള സമീപത്തെ ഡാമിലെ കുളത്തിൽ കൊണ്ടുപോയതാണ് രഞ്ജിത്തും കീർത്തിയും. എന്നാൽ ഇതിനിടെ കീർത്തി കാൽതെറ്റി കുളത്തിലേക്ക് വീണു. സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്ക് ചാടി എന്നാണ് വിവരം. ഇരുവരും മുങ്ങി താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനുശേഷം ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിച്ചു താമല്ലാക്കൽ ശബരി വീട്ടിൽ ഒരുമണിയോടെ സംസ്കരിച്ചു.
@All rights reserved Typical Malayali.
Leave a Comment