കണ്ണൂരില്‍ 27 കാരി നാടുവിട്ടത് 24 കാരനൊപ്പം അതും ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി അമ്പരന്ന് ഭര്‍ത്താവും ബന്ധുക്കളും

ഭര്‍ത്താവ് പുതുതായി വാങ്ങിയ കാറും സഹോദരിയുടെ പതിനഞ്ച് പവന്‍ സ്വര്‍ണാഭരണരങ്ങുമായാണ് 27കാരി കാമുകനൊപ്പം പോയത്. കണ്ണൂര്‍ ചെങ്കളയിലാണ് 2 കുട്ടികളുടെ അമ്മയയാ 24കാര കാമുകനൊപ്പം മുങ്ങിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പെരുംപളത്ത് സ്വദേശി ബസ് ജീവനക്കാരനു ഒപ്പമാണ് യുവതി പോയത്. തിങ്കളാഴ്ച്ച രാത്രി 11 മണിക്കാണ് യുവതി നാട് വിട്ടതെന്നാണ് വീട്ടുകാര്‍ കരുതുന്നത്. തിങ്കളാഴ്ച രാത്രി ഒന്നര മണിയോടെ atm കാര്‍ഡ് ഉപയോഗിച്ച് യുവതി പണം പിന്‍ വലിച്ചു.ഇത് സംബന്ധിച്ച മെസേജ് ഭര്‍ത്താവിന്റെ ഫോണില്‍ ലഭിച്ചു. രാത്രിയില്‍ ഭാര്യ പണം വിന്‍ വലിച്ച മെസേജ് ഫോണില്‍ വന്നതോടെ വിദേശത്തുള്ള ഭര്‍ത്താവ് അമ്പരപ്പിലായി. തുടര്‍ന്നാണ് യുവതിയെ അന്വേഷിച്ചത്. ഫോണ്‍ വിളിച്ച് കിട്ടാതായതോടെ വീട്ടില്‍ ഉള്ളവരുമായി ബന്ധപെട്ടു. ബന്ധുക്കള്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ യുവതിയെ കാണാനില്ലെന്ന് വ്യക്തമായി. കാസര്‍ഗോഡുള്ള atm കൗണ്ടറില്‍ നിന്നാണ് പണം പിന്‍ വലിച്ചിട്ടുള്ളത്. 2 മക്കളേയും ഉറക്കി കിടത്തിയാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മുമ്പും ഇതേ കാമുകനൊപ്പം യുവതി നാട് വിട്ടിരുന്നം. അന്ന് വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിയ ഭര്‍ത്താവ് യുവതിയെ പറഞ്ഞ് മനസ്സിലാക്കി തിരിച്ച് കൊണ്ടു വരുകയായിരുന്നു. കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിച്ച ശേഷം ഭര്‍ത്താവ് വീണ്ടും ജോലി സമ്പന്തമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോയി.

കാമുകനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചു എന്നാണ് ഭര്‍ത്താവ് കരുതിയത്. എന്നാല്‍ ഇരുവരും ബന്ധം തുടര്‍ന്നരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. യുവതിയേയും മക്കളേയും വിദേശത്തേക്ക് കൊണ്ടു പോകാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു ഭര്‍ത്താവ്. ഇതിനായുളള ടിക്കറ്റ് വരെ എടുത്ത് കഴിഞ്ഞെന്നാണ് വിവരം. അതിനിടെയിലാണ് എല്ലാവരേയും അമ്പരപ്പിച്ച് യുവതി കാമുകനോടൊപ്പം വീണ്ടും കടന്ന് കളഞ്ഞത്. ഭര്‍ത്താവിന്റെ സഹോദരിയുടെ പരാതിയില്‍ ശ്രീകണ്ടപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു ഇതിനിടെ നാട് വിട്ട യുവതി തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഹാജറായി.
വിവരം അറിഞ്ഞ് പ്രവാസിയായ ഭര്‍ത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനില്‍ എത്തി. കാര്‍ വാങ്ങിച്ചത് ഭര്‍ത്താവ് ആണെങ്കിലും ഇതിന്റെ രജിസ്ട്രേഷന്‍ യുവയിയുടെ പേരില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കാര്‍ വിട്ട് കൊടുക്കാന്‍ ഇവര്‍ തയ്യാറായില്ല. കാമുകനൊപ്പം ഈ കാറിലാണ് ഇവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേ്വഷനില്‍ എത്തിയത്. ഇവര്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണാഭരമങ്ങളും തിരിച്ച് കൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത് വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ കോടതി മുഖേന പ്രശ്നം തീര്‍ക്കാന്‍ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. നാലും ഏഴും ഉള്ള മക്കളേ ഉപേക്ഷിച്ച് പോയതിന് യുവതിക്ക് എതിരെ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പാരതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *