മകള്‍ക്കു പിന്നാലെ ഹരിശ്രീ അശോകനും ലോട്ടറിയടിച്ചു അച്ഛനു കൈവന്ന സൗഭാഗ്യത്തില്‍ മതിമറന്ന് കുടുംബം വമ്പന്‍ ആഘോഷം

ടെലികോം വിഭാഗത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് സിനിമാ മോഹം കലശലാകുന്നത്. ഒരു പ്രൊഡ്യൂസർ പറഞ്ഞത് അനുസരിച്ച് മദ്രാസിനു പോയി. അവിടെ ചെന്ന് നേരിടേണ്ടി വന്ന അവസ്ഥ തന്നെ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിപ്പിച്ചു.കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കാറുണ്ടെങ്കിലും വ്യക്തിജീവിതത്തിൽ വളരെ ഗൌരവക്കാരനാണ് ഹരിശ്രീ അശോകൻ. ഇതിനെ പറ്റി ഹരിശ്രീ അശോകൻ വളരെ സരസമായി മുൻപ് പറഞ്ഞിട്ടുമുണ്ട്. ഹരിശ്രീ അശോകനും അർജുൻ അശോകനും ഒരുമിച്ചുള്ള ഒരു സിനിമ ഉടൻ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോട് ഹരിശ്രീ അശോകൻ അടുത്തിടെ പറഞ്ഞത് ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ്. പക്ഷേ അച്ഛനും മകനും ആയിട്ടാണോ അപ്പൂപ്പനും ചെറുമകനും ആയാണോ എന്നൊന്നും പറയാറായിട്ടില്ലെന്നാണ് ഹരിശ്രീ അശോകൻ ഇതിനോടൊപ്പം കൂട്ടിച്ചേർത്തത്. ഇപ്പോഴിതാ തൻ്റെ സിനിമാ കരിയറിൽ നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് സംസാരിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വനിത മാഗസിനു നൽകിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകൻ തൻ്റെ കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് പറഞ്ഞത്.പണ്ടൊരു നിർമാതാവ് നന്നായി വേദനിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞത് ഇങ്ങനെയാണ്. ടെലികോം ഡിപാർട്മെന്റിൽ മസ്ദൂർ ആയി ജോലി ചെയ്യുന്ന സമയത്ത് സിനിമയിൽ അഭിനയിക്കാനുള്ള മോഹം കൊണ്ട് ചാൻസും അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു നിർമാതാവ് മദ്രാസിൽ ചെല്ലാൻ പറഞ്ഞതനുസരിച്ച് പോകാനുള്ള ഒരുക്കങ്ങളൊക്കെ തയ്യാറാക്കിയത് പെങ്ങൾ അവളുടെ കമ്മൽ പണയം വെച്ചാണ്.അവളുടെ കമ്മൽ പണയം വെച്ച് പെട്ടിയും ഡ്രസ്സുമൊക്കെ വാങ്ങിച്ചു തന്നു. മദ്രാസിൽ ചെന്ന് രണ്ടുദിവസം ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് പോലും തരാൻ അയാൾ കൂട്ടാക്കിയില്ല. ആത്മഹത്യയെക്കുറിച്ചു പോലും ആലോചിച്ച ദിവസങ്ങളാണ് അത്. പിന്നീട് സിനിമയിൽ നാലാൾ അറിയുന്ന നിലയിൽ എത്തിയപ്പോൾ ആ നിർമാതാവ് ഡേറ്റ് ചോദിച്ചു വന്നു. ‘പട്ടിണി കിടന്നാലും തൻ്റെ സിനിമയിൽ അഭിനയിക്കാൻ ഇല്ല’ എന്ന് മറുപടി നൽകി. അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ഹരിശ്രീ അശോകൻ പറയുന്നു.

അന്ന് ഞാൻ അറിയപ്പെടാത്ത ആളായതു കൊണ്ടാണ് അയാൾ അങ്ങനെ പെരുമാറിയത്. പിന്നീട് ആവശ്യമെന്ന് തോന്നിയപ്പോൾ എന്നെ അന്വേഷിച്ചു വരികയായിരുന്നു. അത് ഓരോരുത്തരുടെയും ജന്മസ്വഭാവമാണ്. മുങ്ങിച്ചാകാൻ തുടങ്ങുന്ന ഒരു ഉറുമ്പിനെ കയ്യിലെടുത്ത് നിങ്ങൾ രക്ഷിക്കുന്നു. അതേ നിമിഷം ആ ഉറുമ്പ് നിങ്ങളെ കടിച്ചിരിക്കും. അതാണ് ഉറുമ്പിൻ്റെ സ്വഭാവം. അതുപോലെയാണ് ചില മനുഷ്യരും. ഹരിശ്രീ അശോകൻ ഓർക്കുന്നു.പത്താം ക്ലാസിൽ ഞാൻ പഠനം നിർത്തിയത് പഠിക്കാൻ മോശമായതുകൊണ്ടല്ല. സാഹചര്യം അങ്ങനെയായിരുന്നു ഞാൻ വളർന്നു വന്ന സാഹചര്യം മക്കൾക്ക് അറിയാം.മക്കൾ പല ഭാഷ പഠിക്കുന്നതും അറിവു നേടുന്നതും സന്തോഷമാണ്. ഇടയ്ക്ക് ഞാൻ മക്കളോടു പറയാറുണ്ട്. നിങ്ങൾ ഇത്തിരിനേരം ഇംഗ്ലിഷിൽ സംസാരിക്ക്. അച്ഛൻ കേൾക്കട്ടെ എന്ന്. അവർ സംസാരിക്കും. ഞാൻ കേട്ടിരിക്കും. ഹരിശ്രീ അശോകൻ പറഞ്ഞു.കുട്ടിക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പോസ്റ്ററൊട്ടിക്കാൻ പോയത് പാർട്ടിയിലുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാൽ നുണയാകും. ‌വിശപ്പ് സഹിക്കാൻ വയ്യാത്ത കൊണ്ടായിരുന്നു. പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. പോസ്റ്റർ ഒട്ടിച്ചു കഴിഞ്ഞാൽ വയറുനിറയെ കപ്പ പുഴുങ്ങിയതും കട്ടൻ ചായയും കിട്ടും. എന്നെപ്പോലെ കപ്പ പുഴുങ്ങിയതിനു വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവർ ഇന്നുമുണ്ടാകും. കാരണം പട്ടിണിക്കാർക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവർ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്ററൊട്ടിക്കാൻ ആളുകൾ ഉണ്ടാകൂ. എല്ലാ പാർട്ടിയിലും നല്ലവരും മോശക്കാരും ഉണ്ട്. ഹരിശ്രീ അശോകൻ പറയുന്നു.പിൽക്കാലത്ത് സ്ക്രീനിൽ ഒരുമിച്ച് തിളങ്ങിയ കൊച്ചിൻ ഹനീഫ മുതൽ കലാഭവൻ മണി വരെ പലരും നമ്മെ വിട്ടുപോയി. വല്ലാത്ത നഷ്ടബോധം ഉണ്ട്. അവരിൽ പലരും എനിക്ക് താങ്ങും തണലും ആയിരുന്നു. കൊച്ചിൻ ഹനീഫയുടെ പൊട്ടിച്ചിരി ഒരു കെട്ടിപ്പിടുത്തം ആണെന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. ഹനീഫയുടെ മിമിക്രി കണ്ട് അദ്ദേഹത്തെ അനുകരിച്ചാണ് ഞാൻ സ്റ്റേജിൽ എത്തുന്നത്. ഇവരെല്ലാം പോയപ്പോൾ അങ്ങനെയുള്ള കഥാപാത്രങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ഉള്ളിൽ നെടുവീർപ്പോടെ ഹരിശ്രീ അശോകൻ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *