സ്റ്റാര്‍ സിംഗറില്‍ ഓഫര്‍ ചെയ്തത് വില്ല..!! എന്നിട്ടു കിട്ടിയത് ഇതും… പക്ഷെ സോണിയയുടെ ജീവിതം കണ്ടോ..!! കക്ഷി ശരിക്കും ബുദ്ധിമതി തന്നെ..!!

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ ഗായകരേറെയാണ്. അവരിലൊരാളാണ് സോണിയ ആമോദ്. 2008ലെ ടൈറ്റിൽ വിന്നർ ആയിരുന്നു സോണിയ. റിയാലിറ്റി ഷോയ്ക്ക് ശേഷം സ്‌റ്റേജ് പരിപാടികളിലും മറ്റുമായി സജീവമായിരുന്നു ഗായിക. സോഷ്യല്‍മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് താരം. ഇപ്പോഴിതാ തനിക്ക് ഐഡിയ സ്റ്റാർ സിംഗറിൽ നിന്നും ലഭിച്ച ഫ്‌ളാറ്റിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മകളുടെ പേരിന് പിന്നിൽ
ആരാധ്യ എന്നാണ് മകളുടെ പേര്. അവളുടെ ഡേറ്റ് ഓഫ് ബർത്ത് ഫെബ്രുവരി 24 ആണ്. അപ്പോൾ 6 ആണ് ലക്കി നമ്പർ അങ്ങനെ ആറ് എന്ന് വിളിച്ചു തുടങ്ങി. സൂര്യയുടെ ഒരു പടം ഉണ്ട് ആറ്. ഭർത്താവ് ഒരു സൂര്യ ഫാൻ ആണ് അങ്ങനെ ഇട്ടതാണ്. ആലപ്പുഴ ആണ് സ്വദേശം, സെറ്റിൽഡ് ആയിരിക്കുന്നത് എറണാകുളത്താണ്. എനിക്ക് പ്രൈസ് കിട്ടിയ ഫ്ലാറ്റിൽ ആണ് താമസം. 2008 ൽ ആണ് ഫ്ലാറ്റ് കിട്ടുന്നത്- സോണിയ വിശേഷങ്ങൾ പറയുന്നു.

ഒരു കോടിയുടെ വില്ല കിട്ടി
സ്റ്റാർ സിംഗർ കഴിഞ്ഞപ്പോൾ തന്നെ ആളുകൾ ഏറ്റവും കൂടുതൽ ചോദിച്ചിട്ടുള്ളത് ഫ്ലാറ്റ് കിട്ടിയോ എന്നാണ്. ചുമ്മാതെയാണോ ഇങ്ങനെ പറയുന്നത്. എന്തെങ്കിലും അങ്ങോട്ട് കൊടുക്കേണ്ടി വന്നോ എന്നൊക്കെ ആളുകൾ ചോദിച്ചിട്ടുണ്ട്. ഒരു കോടിയുടെ വില്ല ആയിരുന്നു അവർ ഓഫർ ചെയ്തിരുന്നത്. അതിനു പകരം രണ്ടു ഫ്ലാറ്റ് ആയിട്ടാണ് എടുത്തത്.

ഭർത്താവ് അഭിനയത്തിലും സജീവം
കലൂരും, കാക്കനാടും ആയി രണ്ടു ഫ്ലാറ്റുകൾ ഉണ്ട്. കലൂർ ആണ് താമസം. കാക്കനാട് ഉള്ള ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. കുറച്ചുകാലം ചെന്നൈയിൽ ആയിരുന്നു. കോവിഡ് ആയ സമയത്താണ് കേരളത്തിലേക്ക് നമ്മൾ ഷിഫ്റ്റ് ചെയ്യുന്നത്. ഭർത്താവ് മീഡിയ ഫീൽഡിൽ തന്നെയാണ്. ഇപ്പോൾ അഭിനയത്തിലേക്കും കൈ വച്ചുവെന്നും സോണിയ റിപ്പോർട്ടർ ചാനലിൽ പറഞ്ഞു.

പ്രമുഖരുടെ കൈയ്യിൽ നിന്നും വിലപ്പെട്ട സമ്മാനങ്ങൾ
രാജാ റാണി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ആമോദ്. നടനും, അവതാരകനും ഒക്കെയാണ് അദ്ദേഹമെന്നും സോണിയ പറയുന്നു. ആശ ഭോസ്‌ലെ മാമിന്റെ കൈയ്യിൽ നിന്നും ഒരു ഗിറ്റാർ സമ്മാനം കിട്ടിയ കഥയും സോണിയ പറഞ്ഞു. രജനി സാറും, റഹ്‌മാൻ സാറും ഒപ്പിട്ടു തന്ന ഗിറ്റാറും തന്റെ പക്കൽ ഉണ്ടെന്നും സോണിയ വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ സോണിയ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *