വൈശാഖിന്റെ മൃതദേഹം കണ്ടു സഹിക്കാനായില്ല നെഞ്ചുപൊട്ടി കരഞ്ഞ് അച്ഛനും അമ്മയും

സിക്കിമിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ജവാൻ വൈശാഖിന്റെ മൃതദേഹം ജന്മനാടായ പാലക്കാട്ടെ മാത്തൂർ ചെങ്ങണിയൂർകാവിൽ എത്തിച്ചു. വാളയാറിൽ വെച്ച് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി റീത്ത് സമർപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, പാലക്കാട്‌ എംപി വി കെ ശ്രീകണ്ഠൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, പി പി സുമോദ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.ശനിയാഴ്ച്ച രാവിലെയോടെ തന്നെ മൃതദേഹം ഹെലികോപ്റ്ററിൽ ഗാങ്ങ്ടോക്കിലേക്ക് എത്തിച്ചിരുന്നു. അവിടെനിന്നു പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷമാണ് ഔദ്യോഗികമായി ആദരാഞ്ജലികൾ അർപ്പിച്ചു വൈകിട്ട് ആറ് മണിയോടെ മൃതദേഹം കോയമ്പത്തൂരിലേക്ക് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്ന് സൈനിക അകമ്പടിയോടെയാണ് പാലക്കാടേക്ക് മൃതദേഹം എത്തിച്ചത്. മൃതദേഹത്തെ വാളയാറിൽ വെച്ച് ജില്ലാ വരണാധികാരികളും ജനപ്രതിനിധികളും സ്വീകരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.മാത്തൂർ വരെയുള്ള പാതയോരങ്ങളിൽ റോഡിനിരുവശത്തും നിന്ന് നിരവധി ആളുകൾ വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ചു. രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മാത്തൂർ ചെങ്ങണിയൂർകാവിലെ വൈശാഖിന്റെ വീട്ടിലെത്തിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം മാത്തൂർ ചുങ്കമന്ദം യുപി സ്കൂളിൽ പൊതുദർശനത്തിനു വെക്കും. രണ്ട് മണിക്കൂർ നീണ്ട പൊതു ദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ തിരുവില്യാമല പാമ്പാടി ഐവർമഠം ശ്മാശനത്തിൽ സംസ്കരിക്കും.

സിക്കിമിലെ സെമയിൽ വെച്ചുണ്ടായ അപകടത്തിൽ വൈശാഖ് അടക്കം 16 സൈനികർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. കുത്തനെയുള്ള വളവ് ഇറങ്ങുന്നതിനിടെ കരസേനയുടെ ട്രക്ക് റോഡിൽനിന്നു തെന്നിമാറി കൊക്കയിലേക്കു പതിച്ചാണ് അപകടമുണ്ടായത്. സിക്കിമിലെ ഛത്തെനിൽ നിന്നു താൻഗുവിലേക്കു പുറപ്പെട്ട മൂന്നു സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. മൂന്നു ഓഫീസർമാരും മരിച്ചവിൽ ഉൾപ്പെട്ടിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *